Month: September 2020

  • NEWS

    മന്ത്രി എ സി മൊയ്‌തീൻ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തി ,ആരോപണവുമായി അനിൽ അക്കര എംഎൽഎ

    മന്ത്രി എ സി മൊയ്തീൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തി എന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കര .ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്നും എംഎൽഎ ആരോപിച്ചു . അനിൽ അക്കരയുടെ ഫേസ്ബുക് പോസ്റ്റ് – സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തി. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം mla, mp എന്നിവരെ ഒഴിവാക്കി. ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ട്.

    Read More »
  • NEWS

    താൻ ക്വാറന്റൈൻ ലംഘിച്ചുവെന്ന വാർത്ത തെറ്റ്, ബാങ്കിലെ ലോക്കർ തുറന്നത് പേരക്കുട്ടികൾക്ക് ആഭരണം എടുക്കാൻ, ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ മറുപടി

    താൻ ക്വാറന്റൈൻ ലംഘിച്ചു എന്ന മാധ്യമ വാർത്ത തെറ്റെന്നു ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര. ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് പ്രതികരണം. വ്യാഴാഴ്ച താൻ ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളിന് സമ്മാനം നൽകാൻ ആഭരണം ലോക്കറിൽ നിന്നെടുക്കാൻ ആണ് പോയത്. പത്ത് മിനുട്ടിനുള്ളിൽ തന്നെ ബാങ്കിൽ നിന്നിറങ്ങി. തനിക്കെതിരെ വാർത്ത നൽകുമ്പോൾ ഒന്ന് വിളിച്ചു ചോദിക്കാനുള്ള മര്യാദ കാട്ടണം-പി കെ ഇന്ദിര വിഡിയോയിൽ പറയുന്നു. https://www.facebook.com/epjayarajanonline/videos/610171576293781/

    Read More »
  • NEWS

    കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ സംവിധാനങ്ങളുടെ  ഇടപെടൽ പരിശോധിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

    തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയിൽ 140 കൗമാരക്കാർ നിസാര കാര്യങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ആത്മഹത്യ തടയുന്നതിനുള്ള  സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.  13 നും 18 നുമിടയിൽ പ്രായമുള്ള 140 കൗമാരക്കാരാണ്  2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.  കുടുംബ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷാ തോൽവി, മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങിയവയാണ്  ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൗമാരക്കാർ ആത്മഹത്യ ചെയ്തത്. 22 പേർ. 20 പേർ ആത്മഹത്യ ചെയ്ത മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയമാണ് പിന്നിൽ. 2 പേർ.  കുട്ടികളുടെ സംരക്ഷണത്തിനായി  വില്ലേജ് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ…

    Read More »
  • NEWS

    ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ അട്ടിമറിയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

    നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ ഒന്നാംഘട്ടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഇന്ന് ഇറങ്ങിയ ഒരു പത്രത്തിന്‍റെ പ്രധാന തലക്കെട്ട് കണ്ടില്ലേ.  ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ പത്രം ശ്രമിച്ചത്. അതാണോ സ്ഥിതി. കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കല്ലേ വീട് കിട്ടിയത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം.  ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ  നാടിന്‍റെ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാര്‍ത്തകളും. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കില്‍ അതിനെ ലൈഫ്…

    Read More »
  • NEWS

    കരിയില്‍ മുങ്ങിയ സര്‍ക്കാരിനെ  കരിവാരിതേക്കുന്നവെന്ന മുഖ്യമന്ത്രിയുടെ ആരോപണം  പരിഹാസ്യം:    രമേശ് ചെന്നിത്തല

    തിരുവനന്തപുരം:    സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളതെന്ന്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല   ആരോപിച്ചു.    സര്‍ക്കാരിനെ  കരിവാരിതേക്കാന്‍  ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ  ഇനി എവിടെ കരിവാരിതേക്കാനാണ്.  ലൈഫിന് വേണ്ടി നൂറു കോടിയുടെ  പദ്ധതി നടപ്പിലാക്കാന്‍ സ്വപ്നയെ ആരാണ് ചുമതലപ്പെടുത്തിയത്.  ഈ  പദ്ധതിയില്‍ പതിനഞ്ച് ശതമാനം കമ്മീഷന്‍  നല്‍കാന്‍ ആരാണ് തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  ലൈഫ് പദ്ധതി നടപ്പാക്കാന്‍ യൂണിടെക് പോലുള്ള  കമ്പനിയെ ആരാണ്  തിരുമാനിച്ചത്. ഇതിന്റെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രിക്ക്  കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടി തന്നിട്ടില്ലെന്നും  പ്രതിപക്ഷനേതാവ്  പറഞ്ഞു.    കന്റോണ്‍മെന്റ്   ഹൗസില്‍  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വസ്തുതകള്‍ ഒരോന്നായി പുറത്ത് വരുമ്പോള്‍ അതിനൊന്നും വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എന്നിട്ട് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്  കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പതിനേഴായിരം കിലോ  ഈന്തപ്പഴം   നയതന്ത്രമാര്‍ഗത്തിലൂടെ കൊണ്ടുവന്നു എന്ന വാര്‍ത്തയാണ് ഇന്ന്…

    Read More »
  • LIFE

    ശ്യാമണ്ണൻ ഒന്നോർക്കണം നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് ഞാനും ,നൊമ്പരമായി അർച്ചനയുടെ കുറിപ്പ്

    “ശ്യാമണ്ണൻ ഒന്നോർക്കണം നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് ഞാനും ” 7 വർഷം പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക പോരെന്നു പറഞ്ഞ് ഉപേക്ഷിച്ചു വേറെ വിവാഹം കഴിക്കാൻ പോയ ആറാട്ടുപുഴ സ്വദേശി ശ്യാംലാലിനു അർച്ചന എന്ന ഇരുപത്തിയൊന്നുകാരി അവസാനമായി എഴുതിയ കുറിപ്പാണു ഇത് .തന്റെ മനോവേദന അർച്ചന ആ വെള്ളക്കടലാസിൽ കുറിച്ച് വെച്ചിട്ടുണ്ട് . “എല്ലാവരും എന്നോട് ക്ഷമിക്കണം .എന്റെ അച്ഛന്റെ ആഗ്രഹങ്ങൾ ഒന്നും നിറവേറ്റാൻ പറ്റിയില്ല .ആര്യ നന്നായി പഠിക്കണം ,ജോലി വാങ്ങണം .അച്ഛനെയും അമ്മയെയും നീ നോക്കണം .പഠിത്തത്തിൽ നീ ഒഴപ്പരുത് .എല്ലാവരും പറഞ്ഞു .ശ്യാമണ്ണനെ മറക്കാൻ എനിക്ക് പറ്റുന്നില്ല .ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ .ശ്യാമണ്ണൻ നന്നായി ജീവിക്ക് .അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ .അവർക്ക് കൊടുത്ത വാക്ക് പാലിക്ക് .ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പം ഇല്ല എന്നറിയാം .ശ്യാമണ്ണൻ ഒന്ന് മനസിലാക്കണം .ഞാൻ നിങ്ങളുടെ അനിയത്തിയേയും അമ്മയെയും പോലെ ഒരു പെണ്ണാണ് .നിങ്ങൾ ഇല്ലാതാക്കിയത്…

    Read More »
  • TRENDING

    വയോധികര്‍ക്ക് ഒത്തുകൂടാനൊരിടം; ആദ്യ വയോജനപാര്‍ക്ക് വാഴക്കുളത്ത്‌

    പാശ്ചാത്യ ശൈലിക്കൊപ്പം ഇന്ത്യയും, പ്രത്യേകിച്ച് കേരളവും മാറുന്നു എന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങളുടെ എണ്ണം. മാറി വരുന്ന ജീവിത ശൈലിക്ക് അനുസരിച്ച് എല്ലാം മാറണം എന്ന് വാശി പിടിക്കുന്ന യുവ തലമുറ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ എല്ലാ സൗകര്യങ്ങളോടെയും പാര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം മറക്കുന്നു, അവരുടെ മാനസിക വ്യാപാരങ്ങള്‍. ഇപ്പോഴിതാ അവരുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുകയാണ്. മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വയോജന ക്ഷേമ പദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കൊരുക്കുന്നത്. പാര്‍ക്കിന് വേണ്ടി സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ്, തുറന്ന വിശ്രമ കേന്ദ്രം, പാര്‍ക്കിന്റെ സൗന്ദര്യവത്ക്കരണം, ടോയിലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഫൗണ്ടന്‍, പൂന്തോട്ട നിര്‍മ്മാണം, സിമന്റ് ബഞ്ചുകളുടെ നിര്‍മ്മാണം എന്നിവയ്ക്കായാണ്…

    Read More »
  • TRENDING

    അലക്‌സ സംസാരിക്കുന്നത് ഇനി ബിഗ്ബിയുടെ ശബ്ദത്തില്‍

    ബോളിവുഡ് സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചന്‍ എന്നും ആരാധകര്‍ക്ക് ഒരു ഹരമാണ്. അദ്ദേഹത്തിന്റെ ശബ്ദമോ പറയുകയും വേണ്ട, ഇപ്പോഴിതാ ആമസോണിന്റെ ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് സേവനമായ അലക്സയ്ക്ക് അമിതാബ് ബച്ചന്റെ ശബ്ദമാണ് നല്‍കിയിരിക്കുന്നത്. ബച്ചനുമായി സഹകരിക്കുന്ന വിവരം ആമസോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021 മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്സയില്‍ ലഭ്യമാവുക. എന്നാല്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചര്‍ ആയാണ് ഇത് ലഭിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സെലിബ്രിറ്റി അലക്സയ്ക്ക് ശബ്ദം നല്‍കുന്നത്. തമാശകള്‍, കാലാവസ്ഥ, നിര്‍ദേശങ്ങള്‍, ഉറുദു കവിതകള്‍, പ്രചോദനദായകമായ ഉദ്ധരണികള്‍ ഉള്‍പ്പടെയുള്ളവ അമിതാബ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാന്‍ അലക്സയുള്ള ഉപകരണത്തോട് ‘Alexa, say hello to Mr. Amitabh Bachchan.’ എന്ന് പറഞ്ഞാല്‍ മതി. ‘പുതിയ രൂപവുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യ എല്ലായ്പ്പോഴും എനിക്ക് അവസരം നല്‍കാറുണ്ടെന്നും ആമസോണും അലക്സയുമായി സഹകരിക്കുന്നതില്‍ ആവേശമുണ്ടെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു. അലക്സയ്ക്ക് ശബ്ദം…

    Read More »
  • LIFE

    ഉറക്കം വരുന്നില്ലെടി …അർച്ചന പ്രണയ പരാജയത്തിൽ ഉലഞ്ഞുവെന്നു വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

    കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആലപ്പുഴയിലെ ആറാട്ടുപുഴയിലും സമാനമായ സംഭവം .ആറാട്ടുപുഴ സ്വദേശി അർച്ചനയാണ് ജീവനൊടുക്കിയത്. ഇരുപത്തി ഒന്ന് വയസേ അർച്ചനയ്ക്ക് ആയിട്ടുള്ളു. ബി എസ് സി അവസാന വർഷ നഴ്സിങ്‌ വിദ്യാർത്ഥിനി ആണ് അർച്ചന. വിവാഹ വാഗ്ദാനം നൽകി പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകൻ ഒഴിവാക്കിയതോടെയാണ് അർച്ചന സ്വയം ജീവനൊടുക്കിയത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ഇക്കാര്യങ്ങൾ ഒക്കെ അർച്ചന വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

    Read More »
  • NEWS

    പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കാന്‍ പോലിസിനൊപ്പം ഇഡിയും

    പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും തുടങ്ങി. ഉടമകള്‍ക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇഡി അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകള്‍ നടത്തിയ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിശോധിക്കുന്നത്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. പോപ്പുലര്‍ ഫിനാന്‍സ് പണം തട്ടിപ്പ് കേസില്‍ മാനേജിങ്…

    Read More »
Back to top button
error: