Month: September 2020

  • NEWS

    സമരം പിൻവലിച്ച് രമേശ് ചെന്നിത്തല മാപ്പ് പറയണം : സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

    മന്ത്രി കെ.ടി ജലീലിന്‌ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ്‌ ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത്‌ പരിശോധിക്കണമെന്ന്‌ പറഞ്ഞ ആളാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ്‌ നാട്ടില്‍ അരാജകത്വം അരങ്ങേറുന്നത്‌. മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണ്‌. എന്നാല്‍ ചെന്നിത്തല ഇപ്പോള്‍ നടത്തിയ തുറന്ന്‌ പറച്ചിലിലൂടെ ജനങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യം കുറേക്കൂടി വ്യക്തമായി. സി.പി.ഐ (എം) നെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിയ്‌ക്കാന്‍ ശ്രമിച്ച വി.മുരളീധരന്റ പേരുപോലും പരമാര്‍ശിക്കാത്തതും ശ്രദ്ധേയം. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതാണ്‌ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍. സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ്‌ യു.ഡി.എഫും ബി.ജെ.പിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്‌. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത…

    Read More »
  • TRENDING

    സുഖചികിത്സയില്‍ സ്വയം ശുദ്ധി വരുത്തി മലയാളത്തിന്റെ പ്രിയനടന്‍ വീണ്ടും അരങ്ങിലേക്ക്

    മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രീയപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്റെ അഭിനയജീവതത്തോട് പുലര്‍ത്തുന്ന ശക്തമായ അഭിനിവേശം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സ്വയം ഏത് രൂപത്തിലേക്കും പരകായ പ്രവേശനം ചെയ്യാന്‍ കഴിവുള്ള നടന്‍ കൂടിയാണദ്ദേഹം. ഇപ്പോള്‍ പ്രീയപ്പെട്ട നടന്‍ വാര്‍ത്തകളില്‍ നിറയുന്നത് പെരിങ്ങോട്ടെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെയാണ്. എല്ലാവര്‍ഷവും മുടങ്ങാതെ നടത്താറുള്ള കര്‍ക്കിടക ചികിത്സയ്ക്ക് കോവിഡ് വന്നതോടെ മുടക്കം വന്നിരുന്നു. എന്നാല്‍ അതിനു പകരമായിട്ടാണ് താരം ഇപ്പോള്‍ ചികിത്സയിലുള്ളത്. അഞ്ച് നാള്‍ കൂടി കഴിഞ്ഞാല്‍ ചികിത്സ പൂര്‍ത്തിയാക്കി താരം പുതിയ സിനിമയായ ദൃശ്യം 2 ന്റെ സെറ്റിലേക്ക് പോവുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പെരിങ്ങോട്ടെ ഗുരുകൃപയിലാണ് മോഹന്‍ലാലിന്റെ ചികിത്സ നടക്കുന്നത്. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസാണ് ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥതയും ചിട്ടയായ ഭക്ഷണക്രമീകരണവും ഗുരുകൃപയില്‍ തന്നെ തയ്യാറാക്കുന്ന മരുന്നുകളും താരത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു. കഞ്ഞിയും പയറും, എണ്ണയില്ലാത്ത ആഹാരങ്ങള്‍, രാവിലെ…

    Read More »
  • NEWS

    11കാരിയെ പീഡിപ്പിച്ച 54 കാരൻ പിടിയിൽ

    കേവലം പതിനൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 54 കാരനായ നരാധമനെ ഒടുവിൽ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനായ മൊയ്തുവാണ് അറസ്റ്റിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം കാറില്‍ തട്ടിക്കൊണ്ടുപോയി മൊയ്തു പീഡിപ്പിച്ചുവെന്നാണ് പരാതി. ബദിയടുക്കയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോവുകയും കാറില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗ് സെന്ററില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാനഗര്‍ പൊലീസ് ആദൂര്‍ പൊലീസിന് കേസ് കൈമാറുകയായിരുന്നു. അതിനിടെ പ്രതി മൊയ്തു ഒളിവില്‍ പോയി. ഇന്നലെ ഗോളിയടുക്കയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ ഇവിടെയെത്തി പിടികൂടുകയായിരുന്നു. മൊയ്തുവിന്റെ കാര്‍ ഡ്രൈവറേയും പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍…

    Read More »
  • മുഖ്യമന്ത്രി സങ്കൽപ ലോകത്തെന്ന് പ്രതിപക്ഷ നേതാവ്

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  വാര്‍ത്താ സമ്മേളനത്തിൽ നിന്ന് –  കേരളത്തില്‍ ഉയര്‍ന്ന്  വരുന്ന  എല്ലാ വിവാദങ്ങളും സങ്കല്‍പ്പ കഥകളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.  വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് സങ്കല്‍പ്പ ലോകത്തില്‍ നില്‍ക്കുന്നത്.     അഴിമതിയിലും സ്വജനപക്ഷ പാതത്തിലും മുങ്ങിത്താഴുന്ന ഈ സര്‍ക്കാരിന്റെ മുഖം വികൃതമായതിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് എന്തു കൊണ്ട്.?    അദ്ദേഹത്തിനോട് ചോദിക്കുന്ന  ഒരു ചോദ്യത്തിനും മറുപടിയില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുകയും അഴിമതിക്കാരെ വെള്ളപൂശുകയുമാണ്  അദ്ദേഹം ചെയ്യുന്നത്. അഴിമതിക്ക്   കുടപിടിക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെ  കേരളം കണ്ടിട്ടില്ല. 2.എല്ലാം സാങ്കല്പികമായ കെട്ടുകഥയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് സ്വര്‍ണ്ണക്കടത്ത്  കേസ് കെട്ടുകഥ,  സ്വപ്നയെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സങ്കല്‍പ്പകഥ, ശിവശങ്കരനെ ചോദ്യം ചെയ്തത് സങ്കല്‍പ്പകഥ,  നയതന്ത്ര ചാനലിലിലൂടെ പാഴ്സല്‍  കടത്തിയത് സങ്കല്‍പ്പികം, കോടിയേരി ബാലകൃഷ്ണന്റെ മകന് മയക്കുമരുന്ന് സംഘങ്ങളുമായും  സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായും ബന്ധമുണ്ടെന്ന് സങ്കല്പ്പകഥ, കോടിയേരിയുടെ  മകനെയും ഇ ഡി  ചോദ്യം   ചെയ്തത് സങ്കല്‍പ്പകഥ, ലൈഫ് മിഷനില്‍   ഒരു മന്ത്രി പുത്രന്‍…

    Read More »
  • TRENDING

    വരുന്നു “മായക്കൊട്ടാരം”

    കെ എൻ ബൈജു, റിയാസ് ഖാൻ,പ്രശസ്ത കന്നട താരം ദിഷാ പൂവ്വയ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന “മായക്കൊട്ടാരം” കെ എൻ ബൈജു തിരകഥയെഴുതി സംവിധാനം ചെയ്യുന്നു. ജയന്‍ ചേര്‍ത്തല,തമിഴ് നടന്‍ സമ്പത്ത് രാമന്‍,മാമു ക്കോയ, നാരായണന്‍ കുട്ടി,സാജു കൊടിയന്‍,കേശവ ദേവ്,കുളപ്പുളി ലീല എന്നിവര്‍ക്കൊപ്പം ഒരു പുതുമുഖ നായികയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവഗ്രഹ സിനി ആര്‍ട്ട്സ്,ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ എ പി കേശവദേവ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്,രാജീവ് ആലുങ്കല്‍,മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു.ബിജു നാരായണന്‍,മധു ബാലകൃഷ്ണന്‍,അനുരാധ ശ്രീറാം,മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍. വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,പരസ്യക്കല-മനോജ് ഡിസെെന്‍,കോ-ഡയറക്ടര്‍-ബി പി സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്‌, അസിസ്റ്റൻ്റ് ഡയറക്ടര്‍- ദിനു സുഗതൻ, അതുൽ കോട്ടായി, അജയ് എസ് നായർ. ഒക്ടോബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോഡിംങ് പൂര്‍ത്തിയായി.പെരുമ്പാവൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ലോക്കേഷന്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • NEWS

    കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സിബിഐ കോടതി; മുഖ്യപ്രതി ലതാനായര്‍ ഹാജരാകാന്‍ അന്ത്യശാസനം

    കവിയൂര്‍ പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മാത്രമല്ല മുഖ്യപ്രതി ലതാ നായര്‍ ഒക്ടോബര്‍ 20ന് ഹാജരാകാനും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2020 ജനുവരി 1ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍ന്ന് 5 പ്രാവശ്യം കേസ് തുറന്ന കോടതിയില്‍ പരിഹണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല മുഖ്യപ്രതി ലതാനായരും ഹാജരായില്ല ഇത്തരത്തില്‍ സിബിഐയുടേയും പ്രതിയുടേയും നിരുത്തരവാദപരമായ രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് വീണ്ടും ആഴത്തിലുളള തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്താല്‍ മാത്രമേ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയില്‍ ജനങ്ങള്‍ക്കുളള വിശ്വാസ്യത നിലനിര്‍ത്താനാകുവെന്നും അല്ലാത്തപക്ഷം പ്രഹസനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന അപൂര്‍ണമായ സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏക പ്രതിയായി പറയുന്ന ലതാനായരെ മാത്രം വെച്ച് കോടതി കേസ് വിചാരണ ആരംഭിക്കുന്നത്…

    Read More »
  • LIFE

    വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ച് നടിമാർ ,കാൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഇട്ടാണ് പ്രതിഷേധം

    കാൽ കാണിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവ നടി അനശ്വര രാജൻ സൈബർ ബുള്ളിയിങ്ങിനു ഇരയായിരുന്നു .എന്നാൽ സോഷ്യൽ മീഡിയയിൽ സദാചാരം പഠിപ്പിക്കാൻ വരുന്ന സൈബർ ആങ്ങളമാർക്ക് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് മലയാള നടിമാർ .തങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ ഇട്ടാണ് നടിമാർ കൂട്ടത്തോടെ സൈബർ ആങ്ങളമാർക്ക് മറുപടി നൽകിയിരിക്കുന്നത് . “അത്ഭുതം അത്ഭുതം ..സ്ത്രീകൾക്ക് കാലുകൾ ഉണ്ട് “എന്ന ക്യാപ്ഷ്യനോടെ ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇട്ടാണ് റിമ കല്ലിങ്കലിന്റെ മറുപടി . https://www.instagram.com/p/CFJB4wUjySi/?igshid=lpvr5c4k3l0n ചെറിയ വസ്ത്രം ഇട്ട് കാലുകൾ പ്രദർശിപ്പിക്കുക ആണെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് അഹാന കൃഷ്ണ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് .ഞങ്ങൾ എന്ത് ധരിക്കുന്നുവെന്നത് നിങ്ങളുടെ കാര്യം അല്ല എന്ന് അഹാന പ്രഖ്യാപിക്കുന്നു . https://www.instagram.com/p/CFJb8cGAOQS/?igshid=xyoyq8ltsj2s “പെൺകുട്ടികളെ നിങ്ങളത് കാണിക്കൂ ,അത് നിങ്ങളുടേതാണ് “എന്നാണ് അനാർക്കലി മരക്കാർ തന്റെ ഫോട്ടോക്കിട്ട അടിക്കുറിപ്പ് . https://www.instagram.com/p/CFJVc6FnP4C/?igshid=6bpnsci2hztu അനശ്വര പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും…

    Read More »
  • നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

    കോവിഡ് കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി .പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ ഇടങ്ങളിൽ മരിച്ചു വീണ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് രാഹുലിന്റെ ചോദ്യം .ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത് . “ലോക്ഡൗണിനു ശേഷം എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്നും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നും മോഡി സർക്കാരിന് അറിയില്ല .നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ല എന്നാണോ ?അവർ മരിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ് .പക്ഷെ സർക്കാരിന് ഒന്നുമറിയില്ല .”രാഹുൽ ട്വിറ്ററിൽ കുറിച്ചു .

    Read More »
  • LIFE

    റംസി സംഭവത്തിൽ നടി ലക്ഷ്മി പ്രമോദ് മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി

    റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി .ഹാരിസിന്റെ ചേട്ടന്റെ ഭാര്യ ആണ് ലക്ഷ്മി പ്രമോദ് . ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകൾ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് . ഇവർ തമ്മിലുള്ള ആശയ വിനിമയം നിർണായക തെളിവ് ആണെന്നും നടിയെ പ്രതി ചേർത്തേക്കുമെന്നും പോലീസ് സൂചന നൽകിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവിൽ ആണെന്നാണ് റിപ്പോർട്ട് .ലക്ഷ്മിയെയും ഭർത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു . ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്. ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ…

    Read More »
  • NEWS

    മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് രണ്ടു ദിവസമായെന്നു സൂചന

    https://www.youtube.com/watch?v=s_YpcnlD_rk സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ വലിയ പ്രതിഷേധങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത.് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചതിന് മറുപടി ജലീല്‍ എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അതേസമയം, മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇതിന് ശേഷമായിരിക്കും മന്ത്രിയെ ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും…

    Read More »
Back to top button
error: