നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോവിഡ് കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി .പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ ഇടങ്ങളിൽ മരിച്ചു വീണ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് രാഹുലിന്റെ ചോദ്യം .ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത് .

“ലോക്ഡൗണിനു ശേഷം എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്നും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നും മോഡി സർക്കാരിന് അറിയില്ല .നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ല എന്നാണോ ?അവർ മരിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ് .പക്ഷെ സർക്കാരിന് ഒന്നുമറിയില്ല .”രാഹുൽ ട്വിറ്ററിൽ കുറിച്ചു .

Leave a Reply

Your email address will not be published. Required fields are marked *