TRENDING

സുഖചികിത്സയില്‍ സ്വയം ശുദ്ധി വരുത്തി മലയാളത്തിന്റെ പ്രിയനടന്‍ വീണ്ടും അരങ്ങിലേക്ക്

ലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രീയപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്റെ അഭിനയജീവതത്തോട് പുലര്‍ത്തുന്ന ശക്തമായ അഭിനിവേശം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സ്വയം ഏത് രൂപത്തിലേക്കും പരകായ പ്രവേശനം ചെയ്യാന്‍ കഴിവുള്ള നടന്‍ കൂടിയാണദ്ദേഹം. ഇപ്പോള്‍ പ്രീയപ്പെട്ട നടന്‍ വാര്‍ത്തകളില്‍ നിറയുന്നത് പെരിങ്ങോട്ടെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെയാണ്. എല്ലാവര്‍ഷവും മുടങ്ങാതെ നടത്താറുള്ള കര്‍ക്കിടക ചികിത്സയ്ക്ക് കോവിഡ് വന്നതോടെ മുടക്കം വന്നിരുന്നു. എന്നാല്‍ അതിനു പകരമായിട്ടാണ് താരം ഇപ്പോള്‍ ചികിത്സയിലുള്ളത്. അഞ്ച് നാള്‍ കൂടി കഴിഞ്ഞാല്‍ ചികിത്സ പൂര്‍ത്തിയാക്കി താരം പുതിയ സിനിമയായ ദൃശ്യം 2 ന്റെ സെറ്റിലേക്ക് പോവുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

പെരിങ്ങോട്ടെ ഗുരുകൃപയിലാണ് മോഹന്‍ലാലിന്റെ ചികിത്സ നടക്കുന്നത്. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസാണ് ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാനസികമായ സ്വസ്ഥതയും ചിട്ടയായ ഭക്ഷണക്രമീകരണവും ഗുരുകൃപയില്‍ തന്നെ തയ്യാറാക്കുന്ന മരുന്നുകളും താരത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു. കഞ്ഞിയും പയറും, എണ്ണയില്ലാത്ത ആഹാരങ്ങള്‍, രാവിലെ പാല്‍ക്കഞ്ഞി, ഉച്ചയ്ക്ക് ചോറില്ല, വൈകിട്ട് ജ്യൂസ് ഇങ്ങനെയാണിപ്പോള്‍ താരത്തിന്റെ ഭക്ഷണക്രമം. പിന്നെ കിഴിയും ചവിട്ടി ധാരയും കഠിനവ്രതവും. പുതിയ സിനിമകളുടെ തിരക്കുകളിലേക്ക് പോകുന്നതിന് മുമ്പ് ആരോഗ്യത്തോടെ സ്വയം സജ്ജനാകുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കഴിഞ്ഞ 23ന് ആണ് താരം ചെന്നൈയില്‍ നിന്ന് റോഡ്മാര്‍ഗം കൊച്ചിയിലെത്തിയത്. താരം വരുന്നതറിഞ്ഞ് നേരത്തെ തന്നെ രണ്ട് സഹായികള്ഡ# ഹോട്ടലില്‍ എത്തിക്വാറന്റൈന്‍ സൗകര്യങ്ങല്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 14 ദിവസം സ്വയം നിരീക്ഷണത്തിലായിരുന്ന താരം 7ന് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കി അടുത്ത ദിവസത്തെ ഏഷ്യാനെറ്റ് ഓണം പിരപാടിയില്‍ പങ്കെടുത്തിരുന്നു.

ചിങ്ങം 2ന് ദൃശ്യം2 ചിത്രീകരണം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ നീണ്ടുപോവുകയായിരുന്നു. ഷൂട്ടിങ്ങിനായി ദിവസങ്ങളുളളതിനാല്‍ സുഖ ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലും ഉണ്ടാകും. ജിത്തു ജോസഫ് തന്നെയാമ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ആദ്യമായി അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയിരുന്ന ഈ ചിത്രം മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്തിരുന്നു. അതിന് ശേഷം ഈ സിനിമ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആകാംഷയിലാണ്.

Back to top button
error: