Month: September 2020

  • LIFE

    വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ച് നടിമാർ ,കാൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഇട്ടാണ് പ്രതിഷേധം

    കാൽ കാണിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവ നടി അനശ്വര രാജൻ സൈബർ ബുള്ളിയിങ്ങിനു ഇരയായിരുന്നു .എന്നാൽ സോഷ്യൽ മീഡിയയിൽ സദാചാരം പഠിപ്പിക്കാൻ വരുന്ന സൈബർ ആങ്ങളമാർക്ക് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് മലയാള നടിമാർ .തങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ ഇട്ടാണ് നടിമാർ കൂട്ടത്തോടെ സൈബർ ആങ്ങളമാർക്ക് മറുപടി നൽകിയിരിക്കുന്നത് . “അത്ഭുതം അത്ഭുതം ..സ്ത്രീകൾക്ക് കാലുകൾ ഉണ്ട് “എന്ന ക്യാപ്ഷ്യനോടെ ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇട്ടാണ് റിമ കല്ലിങ്കലിന്റെ മറുപടി . https://www.instagram.com/p/CFJB4wUjySi/?igshid=lpvr5c4k3l0n ചെറിയ വസ്ത്രം ഇട്ട് കാലുകൾ പ്രദർശിപ്പിക്കുക ആണെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് അഹാന കൃഷ്ണ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് .ഞങ്ങൾ എന്ത് ധരിക്കുന്നുവെന്നത് നിങ്ങളുടെ കാര്യം അല്ല എന്ന് അഹാന പ്രഖ്യാപിക്കുന്നു . https://www.instagram.com/p/CFJb8cGAOQS/?igshid=xyoyq8ltsj2s “പെൺകുട്ടികളെ നിങ്ങളത് കാണിക്കൂ ,അത് നിങ്ങളുടേതാണ് “എന്നാണ് അനാർക്കലി മരക്കാർ തന്റെ ഫോട്ടോക്കിട്ട അടിക്കുറിപ്പ് . https://www.instagram.com/p/CFJVc6FnP4C/?igshid=6bpnsci2hztu അനശ്വര പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും…

    Read More »
  • NEWS

    നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

    കോവിഡ് കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി .പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ ഇടങ്ങളിൽ മരിച്ചു വീണ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് രാഹുലിന്റെ ചോദ്യം .ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത് . “ലോക്ഡൗണിനു ശേഷം എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചു എന്നും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നും മോഡി സർക്കാരിന് അറിയില്ല .നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ല എന്നാണോ ?അവർ മരിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ് .പക്ഷെ സർക്കാരിന് ഒന്നുമറിയില്ല .”രാഹുൽ ട്വിറ്ററിൽ കുറിച്ചു .

    Read More »
  • LIFE

    റംസി സംഭവത്തിൽ നടി ലക്ഷ്മി പ്രമോദ് മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി

    റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി .ഹാരിസിന്റെ ചേട്ടന്റെ ഭാര്യ ആണ് ലക്ഷ്മി പ്രമോദ് . ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകൾ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് . ഇവർ തമ്മിലുള്ള ആശയ വിനിമയം നിർണായക തെളിവ് ആണെന്നും നടിയെ പ്രതി ചേർത്തേക്കുമെന്നും പോലീസ് സൂചന നൽകിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവിൽ ആണെന്നാണ് റിപ്പോർട്ട് .ലക്ഷ്മിയെയും ഭർത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു . ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്. ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ…

    Read More »
  • NEWS

    മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് രണ്ടു ദിവസമായെന്നു സൂചന

    https://www.youtube.com/watch?v=s_YpcnlD_rk സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ വലിയ പ്രതിഷേധങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത.് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചതിന് മറുപടി ജലീല്‍ എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അതേസമയം, മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇതിന് ശേഷമായിരിക്കും മന്ത്രിയെ ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും…

    Read More »
  • NEWS

    തലസ്ഥാനത്ത് വൻ സംഘർഷം ,ശബരിയ്ക്കും ഷാഫിയ്ക്കും പരിക്ക്

    മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലതുപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം .യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു .കെ എസ് ശബരീനാഥൻ ,ഷാഫി പറമ്പിൽ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു . യുവമോർച്ച ,മഹിളാ മോർച്ച മാർച്ചുകൾക്ക് നേരെയും പോലീസ് ലാത്തി വീശി .തുടർച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭവുമായി ഇറങ്ങുന്നത് .സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോലീസും സമരക്കാരും ഏറ്റുമുട്ടി .

    Read More »
  • LIFE

    കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി അനില്‍ അക്കരെ എം.എല്‍.എ സന്ദര്‍ശിച്ചത് വിവാദമാകുന്നു

    സ്വപ്‌ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അനില്‍ അക്കരെ എം.എല്‍.എ ഇവിടെയെത്തിയത്. ഇതോടെ എം.എല്‍.എയുടെ വിവാദസന്ദര്‍ശനം സംബന്ധിച്ച് എന്‍. ഐ.എ അന്വേഷണം തുടങ്ങി. സ്വപ്‌നയെ പ്രവേശിപ്പിച്ച രാത്രി എന്തിനാണ് ആസ്പത്രിയില്‍ എത്തിയതെന്ന് എംഎല്‍എയോട് എൻ.ഐ.എ ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി. നേരത്തേ ഇതേ വിഷയത്തില്‍ മന്ത്രി എം.സി മൊയ്തീനെതിരെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളജില്‍ കിടക്കുന്ന സമയത്തു പെട്ടെന്നൊരു പരിപാടിയുണ്ടാക്കി സ്ഥലം എം.എല്‍.എ പോലും അറിയാതെ മന്ത്രി എ.സി. മൊയ്തീന്‍ വന്നതു ഗൂഢാലോചനയാണെന്നും സ്വപ്‌നയ്ക്ക് ആവശ്യമായ സൗകര്യംചെയ്തു കൊടുക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിക്കെതിരെ എം.എല്‍.എ ആരോപണമുയര്‍ത്തിയത്. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എം.എല്‍.എ, എം.പി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എന്‍.ഐ.എ,…

    Read More »
  • LIFE

    ബാലഭാസ്കർ കേസിൽ കോടതി ഇടപെടൽ ,നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും 16 നു ഹാജരാകണം

    ബാലഭാസകറിന്റെ അപകടവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരോടും 16 നു ഹാജരാകാൻ കോടതി നിർദേശം .തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് സമൻസ് അയച്ചു .പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർക്കാണ് സമൻസ് അയച്ചത്. കോടതിയിൽ ഹാജരാകുന്ന ഇവരോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിക്കും .ഇവരുടെ സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാകും സിബിഐ നടപടികളുമായി മുന്നോട്ട് പോകുക . കേസിൽ ബാലഭാസ്കറിന്റെ അച്ഛൻ, ഭാര്യ എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു .ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കടത്ത് കേസിൽ കുരുങ്ങിയതോടെ കേസിനു പുതിയ മാനം കൈവന്നു . അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലും ആശയക്കുഴപ്പം ഉണ്ട് .താനല്ല വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവർ അർജുൻ പറയുന്നത് .എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് അർജുൻ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നാണ് .അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്കറിന്റെ കാർ…

    Read More »
  • NEWS

    വി. മുരളീധരൻ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുക; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

    കൊച്ചി: സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി.മരളീധരന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇപ്പോഴിതാ മുരളീധരന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്കിലൂടെയാണ് റിയാസ് പ്രസാതാവന നടത്തിയത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലൂടെ അല്ലെന്ന മന്ത്രി വി. മുരളീധരന്റെ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനാണ്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെതിരെ വി. മുരളീധരന്‍ പ്രസ്താവന ഇറക്കിയതിന് പിന്നിലുള്ള താല്‍പ്പര്യമെന്താണെന്നും റിയാസ് കുറിപ്പിലൂടെ ചോദിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനോട് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രിയുടെ അതേ അഭിപ്രായം പറയാന്‍ ബിജെപിയുടെ ചാനല്‍ മേധാവി ആവശ്യപ്പെട്ടതെന്തിനാണെന്നും ഈചാനല്‍ മേധാവിയെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് സംഘത്തില്‍ ചിലരെ മാറ്റിയത് വി. മുരളീധരന്റെ…

    Read More »
  • LIFE

    പൗർണമി തിങ്കളിൽ പകരം മറ്റൊരു ലക്ഷ്മി, പൂക്കാലം വരവായിയിൽ അവന്തികയ്ക്ക് വിശ്രമം, ലക്ഷ്മി പ്രമോദ് സീരിയലിൽ നിന്ന് ഔട്ട് ആകുമ്പോൾ

    ടെലിവിഷൻ സീരിയലുകളിലെ മിന്നും താരം ആയിരുന്നു ലക്ഷ്മി പ്രമോദ്. ബാർക്ക് റേറ്റിംഗിൽ ഉയരങ്ങളിൽ ഉള്ള രണ്ട് സീരിയലുകൾ ആയിരുന്നു കൈമുതൽ. എന്നാൽ ഇതാ റംസി സംഭവത്തെ തുടർന്ന് ലക്ഷ്മി ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആവുന്നു. ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്. ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി മുൻകൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലക്ഷ്മിയെ കേസിൽ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് സീരിയലുകളിൽ ആണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. പൗർണമിത്തിങ്കൾ, പൂക്കാലം വരവായി എന്നിവ ആണവ. രണ്ടിലും വില്ലത്തി വേഷം ആണെങ്കിലും…

    Read More »
  • NEWS

    അർച്ചനയെ ചതിച്ച ശ്യാംലാലിന് കുരുക്ക്, വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

    ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും അവരെ ശാരീരികമായി ഉപയോഗിച്ചശേഷം വിവാഹംകഴിക്കാതെ പിന്‍മാറുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവതരമായാണ് കമ്മിഷന്‍ കാണുന്നതെന്ന് അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മഹത്യചെയ്യുകയുണ്ടായി. ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങളില്‍പ്പെടുന്നവര്‍ മറക്കരുത്. ഇത്തരം കാര്യങ്ങളില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ കൗമാരപ്രായക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുകയാണ്. സ്‌കൂള്‍ കോളജ് തലങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സുഹൃത്തുക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രശ്‌നങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിനുമുമ്പ്…

    Read More »
Back to top button
error: