LIFENEWS

റംസി സംഭവത്തിൽ നടി ലക്ഷ്മി പ്രമോദ് മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി

റംസി സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ നൽകി .ഹാരിസിന്റെ ചേട്ടന്റെ ഭാര്യ ആണ് ലക്ഷ്മി പ്രമോദ് .

ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകൾ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് .

Signature-ad

ഇവർ തമ്മിലുള്ള ആശയ വിനിമയം നിർണായക തെളിവ് ആണെന്നും നടിയെ പ്രതി ചേർത്തേക്കുമെന്നും പോലീസ് സൂചന നൽകിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവിൽ ആണെന്നാണ് റിപ്പോർട്ട് .ലക്ഷ്മിയെയും ഭർത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു .

ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്.

ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.

റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി മുൻകൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലക്ഷ്മിയെ കേസിൽ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

രണ്ട് സീരിയലുകളിൽ ആണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. പൗർണമിത്തിങ്കൾ, പൂക്കാലം വരവായി എന്നിവ ആണവ. രണ്ടിലും വില്ലത്തി വേഷം ആണെങ്കിലും നായികയോളം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണവ. പൗർണമിത്തിങ്കളിൽ നിന്നു ലക്ഷ്മിയെ പൂർണമായും ഒഴിവാക്കി എന്നാണ് വിവരം.പകരം മറ്റൊരു ലക്ഷ്മി ആണ് അഭിനയിക്കുക. ജനരോഷം സീരിയൽ റേറ്റിംഗിനെ ബാധിക്കുമോ എന്ന ഭയം അണിയറ പ്രവർത്തകർക്കുണ്ട്.

Back to top button
error: