ലഹരിക്കേസില്‍ ആദിത്യ താക്കറെയ്ക്കും ബന്ധം: കങ്കണയുടെ വെളിപ്പെടുത്തല്‍, അസ്വസ്ഥനായി മുഖ്യമന്ത്രി

ബോളിവുഡ് ലോകത്ത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരയുകയാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിബന്ധം അന്വേഷിച്ചതോടെയാണ് സിനിമ മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി അറസ്റ്റിലായതിന് പിന്നാലെ രാകുല്‍ പ്രീത് സിങ്, സാറാ അലിഖാന്‍, തുടങ്ങിയവരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. മാത്രമല്ല ലഹരി കേസുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധങ്ങളില്‍ നിലനിന്നിരുന്നു. മാത്രമല്ല താന്‍ ലഹിര ഉപയോഗികുന്നു വെന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയുടെ പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്.

ലഹരി ഇടപാടില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുണ്ടെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. മുംബൈയില്‍ നിന്ന് ജന്‍മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനുമുന്‍പാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്.

സുശാന്ത് സിങ്ങിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയും കുറിച്ചുള്ള വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. അതേസമയം, ആദിത്യയ്ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവരുന്നു എന്നതു മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. ചെയ്തതു തെറ്റാണെങ്കില്‍, തനിക്കെതിരെ നടപടി ആവാം നടി വെല്ലുവിളിച്ചു.

ലഹരിമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസനൈര്‍ സിമോന്‍ ഖംബാട്ട എന്നിവര്‍ക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉടന്‍ സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *