ലക്ഷ്മി തിളങ്ങിയ സീരിയൽ റോളുകളിൽ ഇനി ഇവർ അഭിനയിക്കും

റംസി സംഭവത്തിൽ ആരോപണവിധേയയായ ലക്ഷ്മി പ്രമോദിനെ സീരിയലുകളിൽ നിന്ന് ഒഴിവാക്കുന്നതായി NewsThen റിപ്പോർട് ചെയ്തിരുന്നു ലക്ഷ്മിയ്ക്ക് പകരം അഭിനയിക്കുന്ന നടിമാരെയും നിശ്ചയിച്ചു കഴിഞ്ഞു .

മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .എന്നാൽ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു .

പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത് .ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ലക്ഷ്മിയെ മാറ്റി നിർത്താൻ ഈ രണ്ടു സീരിയലുകളുടെയും അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് .

പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് പകരം ലക്ഷ്മി പ്രിയ എന്ന നടിയാണ് അഭിനയിക്കുക .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തുന്നത് . കൊല്ലം സ്വദേശി തന്നെയാണ് ലക്ഷ്മി പ്രിയയും .കറുത്ത മുത്ത് എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷമായിരുന്നു ലക്ഷ്മി പ്രിയയുടേത് .സൂര്യകാന്തി എന്ന സീരിയലിൽ നിലവിൽ ലക്ഷ്മി പ്രിയ അഭിനയിക്കുന്നുണ്ട് .

പൂക്കാലം വരവായി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രമായാണ് ലക്ഷ്മി പ്രമോദ് തിളങ്ങിയത് .അവന്തിക എന്ന കഥാപാത്രത്തെ തന്നെ സീരിയലിൽ നിന്ന് മാറ്റുകയാണ് സീരിയലിന്റെ സംവിധായകനും തിരക്കഥാകൃത്തും .പകരം മുംബൈയിൽ നിന്നെത്തുന്ന സൗദാമിനി അപ്പച്ചി എന്ന കഥാപാത്രത്തെ കൊണ്ട് വരും .നടി മനീഷയാണ് ഈ റോൾ ചെയ്യുന്നത് . ലക്ഷ്മി പ്രമോദ് ആരോപണമുക്തയായി വന്നാൽ ഇനിയും അഭിനയിപ്പിക്കാമെന്ന നിലപാടിലാണ് സംവിധായകൻ ടി എസ് സജിയും തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയും .

10 വർഷം പ്രണയിച്ച് ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത് .റംസിയും ലക്ഷ്മിയും അടുത്ത ബന്ധമായിരുന്നു .ഇവർ തമ്മിലുള്ള ടിക്ടോക് വിഡിയോകളും വൈറൽ ആയിരുന്നു .ലക്ഷ്മി റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ടുപോകുമായിരുന്നു .ഈ അവസരം ഹാരിസ് മുതലാക്കി എന്നും റംസിയുടെ ഗർഭഛിദ്രം നടത്തുന്നതിൽ ലക്ഷ്മിക്ക് പങ്കുണ്ടായിരുന്നു എന്നും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട് .ഈ പശ്ചാത്തലത്തിൽ കൊല്ലം കോടതിയിൽ മുൻ‌കൂർ ജാമ്യം തേടിയിരിക്കുകയാണ് ലക്ഷ്മി പ്രമോദ് .

Leave a Reply

Your email address will not be published. Required fields are marked *