റംസിക്ക് നീതി ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രി ഇടപെടണം: റംസിയുടെ പിതാവ്
റംസി കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് റംസിയുടെ കുടുംബം. പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായാണ് ഇപ്പോള്‍ റംസിയുടെ കുടുംബം ആരോപിക്കുന്നത് . കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു. പ്രധാന പ്രതിയായ ഹാരിസില്‍ കേസ് ഒതുക്കാനാണ് ശ്രമം.
ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസില്‍ പ്രതികള്‍ ആണെന്നും റഹീം പറഞ്ഞു .
മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പോലീസ് ചോദ്യം ചെയ്തത്. മാത്രമല്ല പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്.
ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്. മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ക്വാറന്റീനിന്‍ ആണെന്ന കാരണം പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണ്. തെളിവുകള്‍ ഏറെയുണ്ടായിട്ടും പ്രതികള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും കണ്ടെത്താന്‍ സാധിക്കാത്തത് അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിനു തെളിവാണെന്നും റഹീം പറയുന്നു. കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം, റംസി കേസില്‍
റംസി സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കി . ഹാരിസിന്റെ ചേട്ടന്റെ ഭാര്യ ആണ് ലക്ഷ്മി പ്രമോദ് .
ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകള്‍ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് .
ഇവര്‍ തമ്മിലുള്ള ആശയ വിനിമയം നിര്‍ണായക തെളിവ് ആണെന്നും നടിയെ പ്രതി ചേര്‍ത്തേക്കുമെന്നും പോലീസ് സൂചന നല്‍കിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവില്‍ ആണെന്നാണ് റിപ്പോര്‍ട്ട് .ലക്ഷ്മിയെയും ഭര്‍ത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു .
ലക്ഷ്മിയുടെ ഭര്‍തൃ സഹോദരന്‍ ഹാരിസ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്.
ഹാരിസ് റംസിയെ ഗര്‍ഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയല്‍ സെറ്റുകളില്‍ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.
റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി മുന്‍കൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ലക്ഷ്മിയെ കേസില്‍ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്യുന്നത് .ഹാരിസുമായി 10 വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു റംസി .എന്നാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഹാരിസും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു .ഹാരിസിനൊപ്പം ജീവിക്കാന്‍ റംസി പരമാവധി ശ്രമിച്ചിരുന്നു .ഇതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു .തന്നെ ഉപേക്ഷിച്ചാല്‍ ജീവന്‍ വെടിയും എന്ന് റംസി ശബ്ദരേഖയില്‍ കൃത്യമായി പറയുന്നുണ്ട് .ഹാരിസിന്റെ ഉമ്മ ആരിഫയുമായും റംസി സംസാരിക്കുന്നുണ്ട് .എന്നാല്‍ ഹാരിസിനെ വിട്ട് വേറെ വിവാഹം കഴിക്കാനാണ് ഉമ്മ ആരിഫ പറയുന്നത് .ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് പറഞ്ഞാണ് റംസി ആ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത് .
സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യുകയും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു
ഹാരിസില്‍ നിന്ന് റംസി ഗര്‍ഭം ധരിച്ചിരുന്നുവെന്നു ഹാരിസിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു .അബോര്‍ഷന്‍ നടത്തിയതും ഇവരുടെ അറിവോടെയാണ് .ലക്ഷ്മി സ്ഥിരമായി റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോയിരുന്നു .അബോര്‍ഷന് കൊണ്ട് പോയതും ഇതിന്റെ മറവില്‍ ആണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോലീസ് ഈ വിഷയത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല .
ലക്ഷ്മി അറസ്റ്റിലാകുന്നതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിടരും മുന്‍പേ പറിച്ചെറിയപ്പെട്ട റംസിയെന്ന ഇരുപത്തിയഞ്ചുകാരിക്ക് നീതി ലഭിക്കണമെന്ന ശക്തമായി ആവശ്യമാണ് എങ്ങു നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. ജസ്റ്റിസ് ഫോര്‍ റംസി എന്ന ഹാഷ്ടാഗില്‍ ഉയരുന്നത് ഒരു സാധാരണക്കാരിക്ക് വേണ്ടിയുള്ള ഈ നാട്ടിലെ ജനങ്ങളുടെ പ്രതിഷേധമാണ്. റംസിക്ക് നീതി ലഭിക്കുമ്പോഴും മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളാണ് നമ്മളെടുക്കേണ്ടത്.