കെ ടി ജലീലിന് ക്ളീൻ ചിറ്റ് ഇല്ലെന്നു ഇ ഡി മേധാവി വ്യക്തമാക്കിയതായി മാധ്യമങ്ങൾ

മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .മന്ത്രിയ്ക്ക് ക്ളീൻ ചിറ്റ് നൽകി എന്ന വാർത്തകൾ നിഷേധിച്ച് ഇ ഡി മേധാവി തന്നെ രംഗത്ത് വന്നു .മന്ത്രിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ല .മന്ത്രി അന്വേഷണ പരിധിയിൽ ആണെന്നും ഇ ഡി വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു

മന്ത്രി ഇ പി ജയരാജന്റെ മകനെയും ഇ ഡി വിളിച്ചു വരുത്തുമെന്ന് റിപ്പോർട്ട് ഉണ്ട് .സ്വപ്നയുമായി ഉണ്ട് എന്ന് പറയപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആണ് ഇ പി ജയരാജന്റെ മകനെ ഇ ഡി വിളിച്ചു വരുത്തുക .

മതഗ്രന്ഥങ്ങൾ എന്ന പേരിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ മന്ത്രിയിൽ നിന്ന് ചോദിച്ചറിയുക .കഴിഞ്ഞ വ്യാഴവും വെള്ളിയുമായി രണ്ടു വട്ടമാണ് മന്ത്രിയെ ചോദ്യം ചെയ്തത് .ഉത്തരങ്ങൾ ഇ ഡി മേധാവിക്ക് അയച്ചു കൊടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാവും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ .

Leave a Reply

Your email address will not be published. Required fields are marked *