Month: September 2020

  • NEWS

    അമ്പതിന്റെ നിറവില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ചാണ്ടി

    പുതുപ്പള്ളിയില്‍ നിന്നൊരു പ്രകാശം കേരള രാഷ്ട്രീയത്തില്‍ എരിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം തികയുകയാണ്. അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നു. തന്നെ കാണാന്‍ വരുന്നവരെ ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മന്‍ചാണ്ടി ഇന്നുവരെ എതിരേറ്റിട്ടില്ല. അവരുടെ സങ്കടങ്ങള്‍ കൂടിരുന്ന് കേള്‍ക്കാനും, പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം കാണിക്കാറുള്ള മനസു തന്നെയാണ് അദ്ദേഹത്തെ ഇത്രത്തോളം ജനപ്രിയനാക്കി മാറ്റിയതും പുതുപ്പള്ളിക്കാരേ പോലെ കേരളത്തിലങ്ങളോമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കാന്‍ സാധിച്ചതും. പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹം അന്നും ഇന്നും കുഞ്ഞൂഞ്ഞാണ്. 1970 ല്‍ പുതുപ്പള്ളിയില്‍ നിന്നും ഉയര്‍ന്ന് വന്ന യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. അന്നു മുതല്‍ ഇന്നുവരെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിച്ച് നിയമസഭയിലെത്തുക എന്ന അപൂര്‍വ്വ നേട്ടം കൂടി ഈ അന്‍പതിന്റെ നിറവില്‍ അദ്ദേഹത്തിനുണ്ട്. മത്സരം നേരിട്ട ഘട്ടത്തിലെല്ലാം അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1970 കളില്‍ തനിക്കൊപ്പം നിയമസഭയിലെത്തിയ പല യുവ രാഷ്ട്രീയ പ്രവര്‍ത്തകരും പാതി വഴിയില്‍ വീണപ്പോഴും ഉമ്മന്‍ചാണ്ടി പൂര്‍വ്വാധികം ശക്തിയായി…

    Read More »
  • NEWS

    കോവിഡ്; ബാധിച്ച പോലീസുകാരന്റെ മരണം; ചികിത്സയില്‍ അനാസ്ഥയെന്ന് ബന്ധുക്കള്‍

    കോവിഡ് ബാധിച്ച് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ ട്രെയിനിംഗ് വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. കടുത്ത ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ട്രെയിനിങ് സെന്ററിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പോ തയ്യാറായില്ല, ആവശ്യമായ ചികില്‍സ ലഭിക്കാത്തതുമൂലമാണ് മരിച്ചതെന്ന് ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്കാണ് 29 കാരനായ ഹരിഷ് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് മരിക്കുന്നത്. ക്വാറന്റിനിലായപ്പോള്‍ പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഹരീഷ് പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ടെസ്റ്റ് നടത്തിയത്. കലശലായ വയറിളക്കവും ഛര്‍ദിയുമുണ്ടായിട്ടും അക്കാദമിയിലെ ഒറ്റമുറിയില്‍ രണ്ടുദിവസം പിന്നെയും കഴിയേണ്ടി വന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നു. എന്നിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല. പിറ്റേന്ന് വൈകീട്ട് മൂന്നുമണിക്കാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഏഴുമണി കഴിഞ്ഞിട്ടും ഡോക്ടര്‍ വന്നില്ല. അവശനിലയിലായ ഹരീഷിനെ രാത്രി 11 മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. ബന്ധുക്കള്‍ പറയുന്നു. ഏഴുമാസം മുന്‍പാണ് ഹരീഷ്…

    Read More »
  • TRENDING

    കോവിഡ് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇല്ലാതാക്കുമോ?: ലോകബാങ്ക്

    വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ദരിദ്രരാജ്യങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ഭീഷണിയിലായതിനാല്‍ എല്ലാ മേഖലകളേയും അവ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ലോകബാങ്ക. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇവ ഇല്ലാതാക്കുമോ എന്ന ഭയമാണ് ലോകബാങ്ക് പങ്കുവെയ്ക്കുന്നത്. 2020ലെ ഹ്യൂമന്‍ കാപിറ്റല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നിഗമനം. പല രാജ്യങ്ങളും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. എന്നാല്‍ കോവിഡിന്റെ വരവോടെ ഈ മേഖലകള്‍ കടുത്ത ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ ക്ഷേമത്തിനും മനുഷ്യ മൂലധനം വളരെ പ്രധാനപ്പെട്ടതാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിവ്യാഡ് മല്‍പാസ് പറയുന്നു. കോവിഡ് മഹാമാരി മൂലം എട്ട് മില്യണിലധികം കുഞ്ഞുങ്ങള്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിക്കാതെയും ഒരു ബില്യണിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യവുമാണുള്ളത്. ആയതിനാല്‍ വിദ്യാഭ്യാസത്തില്‍ വിശാലമായ നിക്ഷേപം നടത്താന്‍ രാജ്യങ്ങളോട്…

    Read More »
  • NEWS

    കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ സഹായിച്ചാലോ?: വിടി ബല്‍റാം

    പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ എന്ന് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പരിഹാസം. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 25 എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുന്‍ എംഎല്‍എയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.…

    Read More »
  • NEWS

    ബാലഭാസ്‌കർ കേസിൽ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യും

    വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് സിബിഎ ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ ആത്മാര്‍തഥ സുഹൃത്താണ് സ്റ്റീഫന്‍. അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല അതിനാല്‍ ഇത് കേസന്വേഷണത്തെ കൂടുതല്‍ സ്വാധീനിക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്ന സമയം സ്റ്റീഫന്‍ ദേവസ്യ ആശുപത്രിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത്. കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഒരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റീഫന്‍ ദേവസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇതേസമയം, കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ ഇന്നലെ നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്. ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട്…

    Read More »
  • TRENDING

    ചൈനയില്‍ നവംബര്‍ അവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്ക്

    ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിലും അവ പരീക്ഷിക്കുന്ന ഘട്ടത്തിലുമാണ്. വാക്‌സിന്‍ നിര്‍മാണത്തില്‍ തന്നെ രാജ്യങ്ങള്‍ തമ്മില്‍ മത്സരം തന്നെ നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോഴിതാ ചൈനയുടെ വാക്‌സിന്‍ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് വാക്‌സിനുകളിലൊന്ന് ഉപയോഗത്തിനായി ലഭയ്മാക്കുമെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ നാല് കോവിഡ് വാക്സീനുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടങ്ങളിലാണ്. ഇതിലൊന്ന് നവംബറോടെ തയാറാകുമെന്നാണ് സൂചന. എന്നാല്‍ നാലില്‍ ഏതാണ് തയാറാവുകയെന്ന് അറിവായിട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ ഉപവിഭാഗമായ സിനോഫോമും സിനോവാക് ബയോടെക്കുമാണ് ചൈനയുടെ എമര്‍ജന്‍സി യൂസ് പ്രോഗ്രാമിന് കീഴില്‍ മൂന്ന് വാക്സീനുകള്‍ വികസിപ്പിക്കുന്നത്.

    Read More »
  • TRENDING

    സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്യും

    ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് ഈ സാഹചര്യത്തില്‍ ദിനംപ്രതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. നടന്‍ സുശാന്തിന്റെ മൃതദേഹം കാമുകി റിയ ചക്രവര്‍ത്തി മോര്‍ച്ചറിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍ ദുരൂഹമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. മാത്രമല്ല അന്വേഷണം അവസാനിപ്പിച്ചതായും വ്യക്തമാക്കി. അതേസമയം, സുശാന്തിന്റെ മുന്‍മനേജറായിരുന്ന ദിശയുടെ മരണവുമായി സുശാന്തിന്റെ മരണത്തിന് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ് സിബിഐ. അതിനായി ഇന്ന് ദിശയുടെ പ്രതിശ്രുത വരന്‍ റോഹന്‍ റോയിയെ ചോദ്യം ചെയ്‌തേക്കും. ജൂണ്‍ 8ന് ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂണ്‍ 14നാണ് സുശാന്തിന്റെ മരണം. കഴിഞ്ഞ ദിവസം സുശാന്തിന്റെ ഫാം ഹൗസിനെക്കുറിച്ച് സുശാന്തിന്റെ മാനേജര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കാമുകി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ അവിടെ സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി സാറാ അലിഖാനും…

    Read More »
  • TRENDING

    ഊർമിള സോഫ്റ്റ് പോൺ സ്റ്റാറെന്നു കങ്കണ ,ചുട്ട മറുപടി നൽകി ഊർമിള

    തന്നെ സോഫ്റ്റ് പോൺ സ്റ്റാർ എന്ന് വിളിച്ച കങ്കണയ്ക്ക് മറുപടി നൽകി ബോളിവുഡ് താരം ഊർമിള മഡോണ്ട്കർ .99 % ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നും കങ്കണ ആരോപിച്ചിരുന്നു . “ലഹരി മരുന്നിന്റെ ഭീഷണി രാജ്യം മുഴുവൻ നേരിടുന്നുണ്ട് .ഹിമാചൽ പ്രദേശ് ആണ് ഇതിന്റെ ഉത്ഭവസ്ഥാനം എന്ന് കങ്കണയ്ക്ക് അറിയാമോ ?സ്വന്തം സംസ്ഥാനത്ത് നിന്ന് തുടങ്ങണം പോരാട്ടം.”ഊർമിള പറഞ്ഞു .ബോളിവുഡിലെ വലിയ ഡ്രഗ് മാഫിയയുടെ പേര് വെളിപ്പെടുത്താൻ ഊർമിള കങ്കണയെ വെല്ലുവിളിച്ചു .പേര് വെളിപ്പെടുത്തുമെങ്കിൽ കങ്കണയുടെ പോരാട്ടത്തിൽ താനും അണി ചേരാമെന്നു ഊർമിള പറഞ്ഞു . ബിജെപി ടിക്കറ്റിനാണ് കങ്കണയുടെ ശ്രമം എന്ന് ഊർമിള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .”ഊർമിള അഭിനയത്തിന്റെ പേരിൽ ആണോ അറിയപ്പെടുന്നത് ?അല്ല ,ഊർമിള ഒരു സോഫ്റ്റ് പോൺ സ്റ്റാർ ആണെന്ന് എല്ലാവർക്കുമറിയാം .ഊർമിളയ്ക്ക് മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെങ്കിൽ എനിക്കും കിട്ടാം .” കങ്കണ പറഞ്ഞു .

    Read More »
  • LIFE

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70 തികഞ്ഞു ,ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി ,നേതാക്കൾ

    70 തികഞ്ഞ പ്രധാനമന്ത്രിക്ക് ആശംസാ പ്രവാഹം .ഇതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന സേവനവാരം സംഘടിപ്പിക്കുകയാണ് ബിജെപി .നിരവധി രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിയ്ക്ക് ജന്മദിന ആശംസകൾ നേർന്നു . കോൺഗ്രസ്സ് മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത് . Wishing PM Narendra Modi ji a happy birthday. — Rahul Gandhi (@RahulGandhi) September 17, 2020 പ്രധാനമന്ത്രിയുടെ നേതൃഗുണത്തെ വാഴ്ത്തിയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ആശംസ . Greetings and warm wishes to PM Shri @narendramodi on his birthday. India has benefited tremendously from his astute leadership, firm conviction &decisive action. He has been working assiduously towards empowering the poor & marginalised. Praying for his good health and long life — Rajnath Singh (@rajnathsingh) September 17, 2020…

    Read More »
  • NEWS

    മോദി സർക്കാർ ഇന്ത്യക്കൊപ്പമോ ചൈനക്കൊപ്പമോ ?മോദിജി ആരെയാണ് പേടിക്കുന്നത് ?ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

    ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .മോദി സർക്കാർ ഇന്ത്യക്കൊപ്പമോ ചൈനക്കൊപ്പമോ ?മോദിജി ആരെയാണ് പേടിക്കുന്നത് ?രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു . എല്ലാത്തിനും കാലക്രമം ഉണ്ട് .ആരും അതിർത്തി കടന്നിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു .പിന്നാലെ ചൈന ആസ്ഥാനമായ ബാങ്കിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പ എടുത്തു .തുടർന്ന് ചൈന അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു .ഇപ്പോൾ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടന്നിട്ടില്ലെന്ന് . മോദി സർക്കാർ ചൈനക്കൊപ്പമോ ഇന്ത്യക്കൊപ്പമോ ?ആരെയാണ് മോദിജി ഭയക്കുന്നത് ?-രാഹുൽ ട്വിറ്ററിൽ ചോദിച്ചു .

    Read More »
Back to top button
error: