സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്യും

ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് ഈ സാഹചര്യത്തില്‍ ദിനംപ്രതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.
നടന്‍ സുശാന്തിന്റെ മൃതദേഹം കാമുകി റിയ ചക്രവര്‍ത്തി മോര്‍ച്ചറിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍ ദുരൂഹമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. മാത്രമല്ല അന്വേഷണം അവസാനിപ്പിച്ചതായും വ്യക്തമാക്കി.

അതേസമയം, സുശാന്തിന്റെ മുന്‍മനേജറായിരുന്ന ദിശയുടെ മരണവുമായി സുശാന്തിന്റെ മരണത്തിന് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ് സിബിഐ. അതിനായി ഇന്ന് ദിശയുടെ പ്രതിശ്രുത വരന്‍ റോഹന്‍ റോയിയെ ചോദ്യം ചെയ്‌തേക്കും.

ജൂണ്‍ 8ന് ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂണ്‍ 14നാണ് സുശാന്തിന്റെ മരണം.

കഴിഞ്ഞ ദിവസം സുശാന്തിന്റെ ഫാം ഹൗസിനെക്കുറിച്ച് സുശാന്തിന്റെ മാനേജര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കാമുകി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ അവിടെ സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി സാറാ അലിഖാനും അവിടെ സന്ദര്‍ശിച്ചിരുന്നതായി മാനേജര്‍ വെളിപ്പെടുത്തുന്നു. അതിന് ശേഷം നര്‍കോട്ടിക് കണ്‍ട്രോള്‍ സെല്‍ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *