NEWS

മോദി സർക്കാർ ഇന്ത്യക്കൊപ്പമോ ചൈനക്കൊപ്പമോ ?മോദിജി ആരെയാണ് പേടിക്കുന്നത് ?ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി .മോദി സർക്കാർ ഇന്ത്യക്കൊപ്പമോ ചൈനക്കൊപ്പമോ ?മോദിജി ആരെയാണ് പേടിക്കുന്നത് ?രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു .

എല്ലാത്തിനും കാലക്രമം ഉണ്ട് .ആരും അതിർത്തി കടന്നിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു .പിന്നാലെ ചൈന ആസ്ഥാനമായ ബാങ്കിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ വായ്പ എടുത്തു .തുടർന്ന് ചൈന അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു .ഇപ്പോൾ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടന്നിട്ടില്ലെന്ന് .

മോദി സർക്കാർ ചൈനക്കൊപ്പമോ ഇന്ത്യക്കൊപ്പമോ ?ആരെയാണ് മോദിജി ഭയക്കുന്നത് ?-രാഹുൽ ട്വിറ്ററിൽ ചോദിച്ചു .

Back to top button
error: