NEWS

ഇ ഡി സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിൽ ,നിർണായക സന്ദർശനം

സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിലെത്തി .ദക്ഷിണ മേഖല ചുമതല ഉള്ള സുശീൽ കുമാർ ആണ് നേരിട്ടെത്തി അന്വേഷണ കാര്യങ്ങൾ പരിശോധിക്കുന്നത് .

ഉദ്യോഗസ്ഥരുമായി സുശീൽ കുമാർ ചർച്ചകൾ നടത്തിയതായാണ് സൂചന .മേഖല ഓഫീസുകളിൽ നടത്തുന്ന പതിവ് സന്ദർശനം എന്നാണ് ഇ ഡിയുടെ അനൗദ്യോഗിക വിശദീകരണം .എന്നാൽ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇദ്ദേഹം ഡൽഹി ഓഫീസിനു നല്കിയേക്കുമെന്നാണ് സൂചന .

Back to top button
error: