TRENDING

ചൈനയില്‍ നവംബര്‍ അവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്ക്

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിലും അവ പരീക്ഷിക്കുന്ന ഘട്ടത്തിലുമാണ്. വാക്‌സിന്‍ നിര്‍മാണത്തില്‍ തന്നെ രാജ്യങ്ങള്‍ തമ്മില്‍ മത്സരം തന്നെ നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോഴിതാ ചൈനയുടെ വാക്‌സിന്‍ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് വാക്‌സിനുകളിലൊന്ന് ഉപയോഗത്തിനായി ലഭയ്മാക്കുമെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ചൈനയിലെ നാല് കോവിഡ് വാക്സീനുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടങ്ങളിലാണ്. ഇതിലൊന്ന് നവംബറോടെ തയാറാകുമെന്നാണ് സൂചന. എന്നാല്‍ നാലില്‍ ഏതാണ് തയാറാവുകയെന്ന് അറിവായിട്ടില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ ഉപവിഭാഗമായ സിനോഫോമും സിനോവാക് ബയോടെക്കുമാണ് ചൈനയുടെ എമര്‍ജന്‍സി യൂസ് പ്രോഗ്രാമിന് കീഴില്‍ മൂന്ന് വാക്സീനുകള്‍ വികസിപ്പിക്കുന്നത്.

Back to top button
error: