പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70 തികഞ്ഞു ,ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി ,നേതാക്കൾ

70 തികഞ്ഞ പ്രധാനമന്ത്രിക്ക് ആശംസാ പ്രവാഹം .ഇതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന സേവനവാരം സംഘടിപ്പിക്കുകയാണ് ബിജെപി .നിരവധി രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിയ്ക്ക് ജന്മദിന ആശംസകൾ നേർന്നു .

കോൺഗ്രസ്സ് മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത് .

പ്രധാനമന്ത്രിയുടെ നേതൃഗുണത്തെ വാഴ്ത്തിയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ആശംസ .

ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു .

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിനും പ്രധാനമന്ത്രിയെ ആശംസിച്ചു .ഇന്ത്യ -റഷ്യ തന്ത്രപരമായ ബന്ധത്തിൽ നരേന്ദ്രമോദിയുടെ സംഭാവന വലുതാണെന്ന് പുടിൻ പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *