Month: September 2020

  • NEWS

    ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തം; സംസ്ഥാനമൊട്ടാകെ പ്രതിഷേധം, ലാത്തിചാര്‍ജ്, വി.ടി ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്ക്

    പാലക്കാട്: മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നുളള പ്രതിഷേധങ്ങള്‍ സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്. പലയിടങ്ങളിലും ലാത്തി ചാര്‍ജ്ജ് നടത്തി. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു. അതേസമയം, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം ഉണ്ടായി. പൊലീസ് ലാത്തി വീശുകയും മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു. അതേസമയം, മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ ആറു മണിക്കൂറായി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. രാവിലെ ആറുമണിക്ക്…

    Read More »
  • LIFE

    ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള പ്രൊഫൈൽ ഫോട്ടോയുമായി രമേശ് ചെന്നിത്തല ,ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    കേരള നിയമസഭയിലെ അംഗമായി 50 വർഷം തികച്ചിരിക്കുകയാണ് മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി .ഉമ്മൻചാണ്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവാണ് ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട് . ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്തായിരിക്കും സ്ഥാനം എന്നാണ് കൗതുകകരമായ കാര്യം .പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കും എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു .ഒപ്പം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞ് ഉമ്മൻ‌ചാണ്ടി വെടി പൊട്ടിക്കുകയും ചെയ്തു . ഒരർത്ഥത്തിൽ ഇത് രമേശ് ചെന്നിത്തലയ്ക്കുള്ള വെല്ലുവിളി ആണെന്ന് കരുതുന്നവർ ധാരാളമാണ് .ഇതിനെ എങ്ങിനെ രമേശ് ചെന്നിത്തല നേരിടും എന്ന് ഏവരും ഉറ്റുനോക്കുകയാണ് .ഈ പശ്ചാത്തലത്തിൽ ആണ് രമേശ് ചെന്നിത്തലയുടെ പ്രൊഫൈൽ ഫോട്ടോയിലെ മാറ്റം ശ്രദ്ദേയമാകുന്നത് , രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയിൽ നിറഞ്ഞു നിൽക്കുന്നത് ഉമ്മൻചാണ്ടിയാണ് .ഉമ്മൻചാണ്ടിയോട് ഒപ്പം രമേശ് ചെന്നിത്തല നിൽക്കുന്ന ഒരു പഴയ ഫോട്ടോ ആണ് രമേശ് ചെന്നിത്തല പ്രൊഫൈൽ ചിത്രം ആക്കിയിരിക്കുന്നത് .ഉമ്മൻചാണ്ടിക്ക് ആശംസ…

    Read More »
  • LIFE

    രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ കോൺഗ്രസ് മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറക്കുന്നതെന്തിന് ?

    മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ദ്വിമുഖ തന്ത്രം പയറ്റുകയാണ് കോൺഗ്രസ് .പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകത്തിൽ രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്റിനെ ഇറക്കിയാണ് കോൺഗ്രസിന്റെ തന്ത്രം . മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് .22 കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് സിന്ധ്യ അധികാരം ബിജെപിയ്ക്ക് കൈമാറിയത് .മൂന്ന് എംഎൽഎമാർ കൂടി രാജിവച്ച് കൂറുമാറുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തതോടെ 28 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു .ഒക്ടോബർ മധ്യത്തിൽ ആണ് ഉപതെരഞ്ഞെടുപ്പ് . “മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമല്നാഥ്ജി എന്നോട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടു .ഞാൻ തീർച്ചയായും അത് ചെയ്യും .കോൺഗ്രസിന്റെ വിശ്വസ്തനായ പടയാളി ആണ് ഞാൻ .എനിക്ക് പരിചയമുള്ള മേഖലയിൽ കൂടി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .രാജസ്ഥാൻ അതിർത്തിയിലുള്ള നിരവധി മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് .”സച്ചിൻ പൈലറ്റ് വ്യക്തമാക്കി . തെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റിൽ 16 എണ്ണവും ഗ്വാളിയോർ -ചമ്പൽ മേഖലയിലാണ് നടക്കുന്നത് .ഇത്…

    Read More »
  • TRENDING

    സ്ക്കൂൾ ഓഫ് ഡ്രാമക്കിത് സ്വപ്ന സാക്ഷാത്കാരം

    ഇനി സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള തുറന്ന നാടക ശാല. മന്ത്രി വി .എസ് സുനില്‍ കുമാറാണ് നാടകശാല നിര്‍മ്മാണത്തിനായി ഒരു കോടി 50 ലക്ഷം രൂപ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. 2017 ഇല്‍കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീന്‍ കൂടിയായ ഡോക്ടര്‍ എസ് സുനില്‍ കുമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്ന കാലത്താണ് ഈ പ്രൊജക്റ്റിന്റെആരംഭം .ആ സ്വപ്‌നമാണിപ്പോള്‍ യാഥാര്‍ത്യമാവാന്‍ പോകുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്ററിന്റെ നിര്‍മ്മാണോത്ഘാടനം ഈ സെപ്തംബര്‍18 നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചു നടക്കും. കോവിഡ്പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത് .സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ .വയലാവാസുദേവന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ഈ നാടക ശാലയില്‍ ഏകദേശം 500 പേര്‍ക്ക് ഒരേ സമയം നാടകം ആസ്വദിക്കാനാകും.50ഃ 40 അടി വലിപ്പത്തിലുള്ളതാണ് പ്രധാന വേദി .പദ്ധതിയുടെ നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രത്തിനാണ്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാവുന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിവൈസ് ചാന്‍സലര്‍ പ്രൊഫസര്‍…

    Read More »
  • LIFE

    അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ‘ലക്ഷ്‍മി ബോംബ് ‘ ദീപാവലിക്ക്; മോഷൻ പോസ്റ്റർ പുറത്തു വിട്ടു

    സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ – രാഘവാ ലോറൻസ് ചിത്രമായ ‘ലക്ഷ്‍മി ബോംബും ‘ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ദീപാവലി വെടിക്കെട്ടായി നവംബർ 9 – നാണ് ചിത്രം ഒ ടി ടി പ്ലാറ്റുഫോമിൽ റിലീസ് ചെയ്യുക . ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വീഡിയോ അണിയറക്കാർ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകര്ഷിച്ചിരിക്കയാണ് . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ കാഞ്ചന യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ് ‘. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബി…

    Read More »
  • NEWS

    അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്

    പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് ഇന്ന് അമ്പതുവര്‍ഷം തികയുന്നു. വളരെ വര്‍ണാഭമായ പരിപാടികളാണ് പുതുപ്പളളിയില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്. അതിനോടനുബന്ധിച്ച് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഒരു കേക്കാണ്. അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്. പുതുപ്പളളി ബെസ്റ്റ് ബേക്കേഴ്‌സാണ് 60 അടി നീളമുളള കേക്കിന് പിന്നില്‍. കേക്കിന് ഏറെ പ്രത്യേകതകളും ഉണ്ട്. പുതുപ്പളളിയുടെ പ്രിയ നായകന്റെ ജീവിത യാത്രയിലെ ഏതാനും ചില സുവര്‍ണ നിമിഷങ്ങളെ ഒത്തുചേര്‍ത്തുളള ചിത്രങ്ങള്‍ ചേര്‍ത്ത പുനരാവിഷ്‌കാരമാണ് ഈ കേക്ക്. ആഘോഷത്തിന്റെ ഭാഗമായി പുതുപ്പളളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി ഇന്ന്‌ പര്യടനം നടത്തും. അതേസമയം, അമ്പതിന്റെ നിറിവിലെ വാര്‍ഷികാകോഷം വൈകിട്ട് 5ന് മാമന്‍ മാപ്പിള ഹാളിലാണ് നടക്കുന്നത്. സമ്മേളനം സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ ആയതിനാല്‍ ക്ഷണിക്കപ്പെട്ട അമ്പത് പേരാണ് ആഘോഷത്തില്‍ പങ്കെടുക്കുക. മറ്റുളളവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. ഇന്നലെയാണ് ഉമ്മന്‍ചാണ്ടിയും കുടംബവും തിരുവനന്തപുരത്ത് നിന്ന് പുതുപ്പളളിയിലെത്തിയത്.

    Read More »
  • LIFE

    ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷം ,മന്ത്രിക്ക് പിന്തുണയുമായി സിപിഐഎം ,പിണറായി സർക്കാർ അസാധാരണമായ പ്രതിസന്ധി നേരിടുമ്പോൾ

    മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി .സംസ്ഥാനത്ത് ഒരു മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്യുന്നത് ഇത് ആദ്യമാകയാൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം . കോൺഗ്രസും യുവജന സംഘടനകളും പ്രതിഷേധ രംഗത്താണ് .മന്ത്രിയുടെ രാജി തന്നെയാണ് ആവശ്യം .മന്ത്രിയുടെ രാജി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു കഴിഞ്ഞു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുകയാണ് . മുഖ്യമന്ത്രി തന്നെ സംശയത്തിന്റെ നിഴലിൽ ആയിക്കഴിഞ്ഞെന്നാണ് ബിജെപിയുടെ പ്രതികരണം .അത് കൊണ്ട് മന്ത്രിസഭ തന്നെ രാജിവെക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത് .ജലീൽ രാജിവെക്കേണ്ടി വന്നാൽ മന്ത്രിസഭയിലെ പലരും രാജിവെക്കേണ്ടി വരും എന്നതിനാലാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു . അതെ സമയം ജലീലിനെ സംരക്ഷിക്കാൻ തന്നെയാണ് സിപിഎം തീരുമാനം .ജലീൽ രാജിവെക്കേണ്ട എന്നത് സിപിഎം നിലപാട് ആണെന്ന്…

    Read More »
  • NEWS

    കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍

    കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍ . കസ്റ്റംസ് ഹൗസിലെ വെയര്‍ഹൗസില്‍ രാത്രി കാവല്‍ ജോലിക്കുണ്ടായിരുന്ന രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍പോര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    Read More »
  • NEWS

    സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി

    കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിൽ സഹികെട്ട് കാഞ്ഞങ്ങാട് ചട്ടഞ്ചാല്‍ സ്വദേശിനി റംസീന (27) ജീവിതം അവസാനിപ്പിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യയാണ് റംസീന. ബുധനാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. വിവാഹവേളയില്‍ റംസീനയുടെ വീട്ടുകാര്‍ ഷുക്കൂറിന് രണ്ട് ലക്ഷം രൂപയും 35 പവൻ സ്വർണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ഷുക്കൂര്‍ ഗള്‍ഫിലേക്ക് പോയി. ഇതോടെ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ വീട്ടുകാര്‍ റംസീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഒടുവിൽ സഹികെട്ട റംസീന കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് യുവതി പുല്ലൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്. തന്നെ ഉപദ്രവിക്കുന്നതായി റംസീന വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ചതായുള്ള വിവരം ലഭിച്ചത്.

    Read More »
  • NEWS

    മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം:മുല്ലപ്പള്ളി

    മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്.സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം ഈ സര്‍ക്കാരിനില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എന്‍.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുക.കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ഒരുമണിക്കൂര്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പ്രധാനമായും…

    Read More »
Back to top button
error: