NEWS

ബാലഭാസ്‌കർ കേസിൽ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യും

യലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് സിബിഎ ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ ആത്മാര്‍തഥ സുഹൃത്താണ് സ്റ്റീഫന്‍. അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല അതിനാല്‍ ഇത് കേസന്വേഷണത്തെ കൂടുതല്‍ സ്വാധീനിക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്ന സമയം സ്റ്റീഫന്‍ ദേവസ്യ ആശുപത്രിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത്.

കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഒരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റീഫന്‍ ദേവസിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇതേസമയം, കേസുമായി ബന്ധപ്പെട്ട് നാലുപേര്‍ ഇന്നലെ നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, അപകടത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്.

Signature-ad

ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. ബാലഭാസ്‌കറുടെ മരണത്തില്‍ ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും തെളിയിക്കാതെ വിട്ട കേസ് ആണ് സി ബി ഐ തുമ്പുണ്ടാക്കുന്നത് .

ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് .

ബാലഭാസ്‌കറിന്റെ കൂടെ ഉള്ള ആളുകളില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത് വന്നു .

2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .

Back to top button
error: