13 കാരിക്ക് പീഡനം ,അമ്മയുടെ മൂന്നാം ഭർത്താവ് പിടിയിൽ

ഇടുക്കി രാജകുമാരിയിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു .കുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവ് ആണ് മുഖ്യ പ്രതി .55 കാരൻ ആയ ഇയാൾ തമിഴ്നാട്ടുകാരൻ ആണ് .

ഹൈറേഞ്ചിലെ ഒരു സ്‌കൂളിൽ ആണ് കുട്ടി പഠിക്കുന്നത് .അമ്മയുടെ മൂന്നാം ഭർത്താവിനൊപ്പം സുഹൃത്തും കുട്ടിയെ പീഡിപ്പിച്ചു .കഴിഞ്ഞ ഒരു വർഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു .വീട്ടിൽ ആരുമില്ലാതിരിക്കുന്ന സന്ദർഭത്തിലാണ് മൂന്നാം ഭർത്താവിന്റെ സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് .

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ആയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത് .ആശുപത്രി അധികൃതർ ചൈൽഡ് ലൈനിനെയും തുടർന്ന് പോലീസിനെയും വിവരം അറിയിക്കുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *