ജലീൽ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല
എൻഐഎ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല .ഇത് അതീവ ഗുരുതരമായ പ്രശ്നം ആണ് .മന്ത്രി നാണം കെടാതെ ഇനിയെങ്കിലും രാജിവെക്കുന്നതാണ് നല്ലത് .എൻഐഎ മന്ത്രിയെ ചോദ്യം ചെയ്തതോടെ പ്രശ്നം അതീവഗുരുതരം ആയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി .
ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് സംസ്ഥാന മന്ത്രിയെ ചോദ്യം ചെയ്യുന്നത് .തീവ്രവാദം ,രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ അന്വേഷിക്കുന്ന ഏജൻസി ചോദ്യം ചെയ്ത മന്ത്രി സ്വയം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
ജലീലിന് മുഖ്യമന്ത്രി പ്രതിരോധം തീർത്തിരിക്കുകയാണ് .അന്വേഷണ മുന തന്നിലേക്ക് വരുമോ എന്ന ഭയത്താൽ ആണിത് .ഇക്കാര്യങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി .