Month: September 2020

  • NEWS

    കോവളം മുൻ എംഎൽഎ ജോർജ് മേഴ്‌സിയർ അന്തരിച്ചു

    കോവളം മുൻ എംഎൽഎ ജോർജ് മേഴ്‌സിയർ അന്തരിച്ചു. കെ പി സി സി നിർവാഹക സമിതി അംഗമാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 2006 ൽ ആണ് കോവളത്ത് നിന്ന് ജയിച്ച് എംഎൽഎ ആയത്. ജോർജ് മേഴ്സിയറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

    Read More »
  • NEWS

    കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം; വിശദീകരണവുമായി കെ എം എബ്രഹാം

    കിഫ്ബിക്കെതിരായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുവെന്ന കേന്ദ്രസർക്കാർ വാദത്തിൽ വിശദീകരണവുമായി സിഇഒ കെ എം എബ്രഹാം. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല. അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ല. കിഫ്ബിയിൽ ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല. മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. അവിടെ പണം നിക്ഷേപിച്ചത് റേറ്റിംഗ് ഉള്ള സമയത്തായിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചെന്നാണ് പരാതി. ഏഴ് തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം നടത്തി. റേറ്റിംഗ് ഇടിഞ്ഞതിനാൽ തുടർ നിക്ഷേപം നടത്തിയില്ല. 2019 ൽ നിക്ഷേപം മറ്റ് ബാങ്കികളിലേക്ക് മാറ്റി. നിക്ഷേപം പിൻവലിച്ചത് ഉചിതമായ സമയത്താണെന്നും കെ എം എബ്രഹാം കൂട്ടിച്ചേർത്തു. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിലാണ് അറിയിച്ചത്. 250 കോടിയുടെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെയും ഐആർഡിഎഐ മുൻ ചെയർപേഴ്‌സണെതിരെയും പരാതി…

    Read More »
  • TRENDING

    “പ്രാർത്ഥനയിൽ ഫലം ഉറപ്പ് “വിശ്വാസികൾ ഇങ്ങനെ ചിന്തിക്കുന്ന ഒരു ദേവാലയം-വീഡിയോ

    അയർലൻഡിലെ ഒരു പുണ്യ പുരാതന ക്രിസ്ത്യൻ ദേവാലയം പരിചയപ്പെടുത്തുകയാണ് NewsThen പ്രതിനിധി അനിൽ ചേരിയിൽ. പ്രാർത്ഥിച്ചാൽ ഫലം ഉറപ്പെന്ന് കരുതുന്ന ഒരു ആരാധനാലയം

    Read More »
  • LIFE

    ഏഷ്യാനെറ്റിനെ നിയമപരമായി നേരിടുമെന്ന് സിപിഐഎം

    പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നത എന്ന രീതിയിൽ വാർത്ത കൊടുത്ത ഏഷ്യാനെറ്റിനെ നിയമപരമായി നേരിടുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌.പ്രസ്താവനയിലൂടെയാണ് സിപിഐഎം ഇക്കാര്യം അറിയിച്ചത്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സി.പി.ഐ.(എം) നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്‌. “ഇ പി ജയരാജന്‍ പാര്‍ടിക്ക്‌ പരാതി കൊടുക്കും, കോടിയേരി – ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ്‌ ബ്യുറോയ്‌ക്ക്‌ മുന്നിലേക്ക്‌ വരെ പ്രശ്‌നം എത്തും” എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്.‌ തലമാറ്റി വച്ച്‌ ക്രിത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ്‌ ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ…

    Read More »
  • LIFE

    ഇഷ്ടതാരത്തിനൊപ്പം ലോകേഷ് കനകരാജ്

    തമിഴ് സിനിമ ലോകത്തെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി എന്നീവയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ്. തനിക്കേറ്റവും പ്രീയപ്പെട്ട, തന്നെ സിനിമ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കമല്‍ഹാസനെ നായകനാക്കിയാണ് ലോകേഷ് കനകരാജ് പുതിയ സിനിമ സംവിധ്ാം ചെയ്യുന്നത്. രാജ് കമലല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതിക്ക് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത മാസ്റ്റര്‍ ചിത്രീകരണത്തിന് തയ്യാറായപ്പോഴാണ് അവിചാരിതമായി കൊറോണ രംഗപ്രവേശനം ചെയ്തത്. അതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സംവിധായകനും നിര്‍മ്മാതാവും തന്നെ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം തീയേറ്ററില്‍ എത്തുമെന്ന് പ്രേക്ഷകരെ അറിയിച്ചിരുന്നു. കൈതി എന്ന ചിത്രത്തിന്റെ വന്‍വിജയത്തിന് ശേഷം ലോകേഷ് കനകരാജിനായി വലിയ പ്രൊഡക്ഷന്‍ കമ്പിനികളാണ് അണിയറയില്‍ കാത്തിരുന്നത്. കൂട്ടത്തില്‍ കൈതി 2 ഉണ്ടാകുമെന്നും ലോകേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…

    Read More »
  • LIFE

    ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19

    ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി…

    Read More »
  • NEWS

    രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്:ഡി വൈ എഫ് ഐ

    രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഫേസ്ബുക് കുറിപ്പിലാണ് പരാമർശം. എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്‌ – രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്. അത്‌ പറയാനുള്ള ധൈര്യം കോൺഗ്രസ്സിനും ലീഗിനുമില്ല. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തി. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി . അതായത്, സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്, വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്കരിച്ച…

    Read More »
  • TRENDING

    സൂപ്പര്‍ താരങ്ങളെ കടത്തി വെട്ടാന്‍ സൂപ്പര്‍ തോഴിക്കാവുമോ?

    തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉരുക്കുവനിത, ആരാധകരുടെ സ്വന്തം അമ്മ മുന്‍മുഖ്യമന്ത്രി ജയലളിത ജീവിതത്തിലെ അവസാന മൂന്ന് പതിറ്റാണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അച്ചുതണ്ടുകളിലെ ഒന്നായിരുന്നു. മരിച്ച് വര്‍ഷങ്ങളായിട്ടും തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുളള അദൃശ്യ സാന്നിധ്യമായി അവര്‍ ഇന്നും തുടരുന്നു. പാര്‍ട്ടി സ്ഥാപകന്‍ എംജിആറിനു ശേഷം അണ്ണാഡിഎംകെയെ കോര്‍ത്തിണക്കിയ ചരടായിരുന്നു ജയ. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ 5ന് ജയ വിടവാങ്ങിയപ്പോള്‍ നൂലുപൊട്ടിയ മാല പോലെ ചിതറി. എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ കച്ചകെട്ടുന്നുണ്ട്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വരികയാണ് വേറാരുമല്ല ജയലളിതയുടെ ഉറ്റ തോഴി വി.കെ.ശശികല. 2021 െല നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തും. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ശശികല പാര്‍ട്ടി പിടിക്കുമോയെന്ന് ഇപ്പോള്‍ അണ്ണാ ഡി.എം.കെയെ നയിക്കുന്ന കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമിയും. ഇതിനു വേണ്ടി പാര്‍ട്ടി ഭരണഘടന ജനറല്‍ കൗണ്‍സില്‍…

    Read More »
  • NEWS

    പിണറായി സർക്കാരിന് അടുത്ത പൊല്ലാപ്പ് ,കിഫ്ബി ക്കെതിരെ ഇ ഡി അന്വേഷണം

    കിഫ്ബി ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സർക്കാർ .ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി .250 കോടി രൂപ യെഎസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം . കേന്ദ്ര ധനകാര്യമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത് .ജാവേദ് അലിഖാൻ എംപിയുടെ ചോദ്യത്തിന് മറുപടി ആയാണ് ഇക്കാര്യം അനുരാഗ് താക്കൂർ പറഞ്ഞത് .കൂടുതൽ വിവരം പുറത്ത് പറയാൻ ആവില്ലെന്നും മന്ത്രി അറിയിച്ചു . യെ എസ് ബാങ്കിൽ കിഫ്ബിയ്ക്ക് 268 കോടി നിക്ഷേപം ഉണ്ടെന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപണം ആയി ഉന്നയിച്ചിരുന്നു .എന്നാൽ ഇത് അവാസ്തവം എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത് .2019 ൽ യെഎസ് ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു .അപ്പോൾ ബാങ്കിന് ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ടായിരുന്നു .എന്നാൽ 2019 പകുതി ആയപ്പോൾ ബാങ്കിന്റെ റേറ്റിംഗ് കുറയുന്ന പ്രവണത കാണിച്ചു .കിഫ് ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി…

    Read More »
  • TRENDING

    തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സംഘടിത ശ്രമം

    ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഫെയ്‌സ്ബുക്ക് ജീവനക്കാരി. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ വഴി ‘സംഘടിത ശ്രമ’മുണ്ടായെന്നാണ് മുന്‍ ജീവനക്കാരി സോഫി ചാങ് വെളിപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ക്കെഴുതിയ കുറിപ്പിലാണ് ചാങ്ങിന്റെ വെളിപ്പെടുത്തല്‍. അത്തരം ശ്രമങ്ങളെ കമ്പനി കണ്ടെത്തിയിരുന്നെന്നും ആ ഗ്രൂപ്പുകളെ നീക്കം ചെയ്യാനുളള ജോലിയില്‍ താനും ഉള്‍പ്പെട്ടിരുന്നെന്നും ചാങ് പറഞ്ഞു. അതേസമയം, അത്തരം ഗ്രൂപ്പുകളെപ്പറ്റിയോ അതിനു പിന്നില്‍ ആരാണെന്നതിനെപ്പറ്റിയോ അവ നീക്കം ചെയ്തതിനെപ്പറ്റിയോ ഫെയ്‌സ്ബുക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ആയിരത്തിലധികം പേരുള്‍പ്പെടുന്ന ഒരു ശൃംഖല പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സോഫി ചാങ് പറഞ്ഞത്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് വിമര്‍ശനവിധേയമായ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ മാത്രമല്ല, യുക്രെയ്ന്‍, സ്‌പെയ്ന്‍, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള സംഘടിത പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും തിരഞ്ഞടുപ്പുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടായെന്നും സോഫി കുറിപ്പില്‍ വ്യക്തമാക്കുന്നു.…

    Read More »
Back to top button
error: