മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്നു ,ഹാജരായത് രാവിലെ 6 മണിക്ക്

മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനായി എൻ ഐ എ ഓഫീസിൽ ഹാജരായി .കൊച്ചി എൻ ഐ എ ഓഫീസിൽ മന്ത്രി എത്തിയത് പുലർച്ചെ 6 മണിക്ക് .

യു എ ഇ കോൺസുലേറ്റിന്റെ പേരിൽ വന്ന നയതന്ത്ര ബാഗേജ് ഏറ്റുവാങ്ങിയതിനു മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു .ഈ മൊഴി എൻ ഐ എ പരിശോധിച്ചിരുന്നു .ഇതിനു പിന്നാലെയാണ് മന്ത്രിയെ എൻ ഐ എ നേരിട്ട് ചോദ്യം ചെയ്യുന്നത് .

ഇതേ സംഭവത്തിൽ കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്യും എന്നാണ് വിവരം .

Leave a Reply

Your email address will not be published. Required fields are marked *