Month: September 2020

  • NEWS

    വളരെ സന്തോഷവാൻ ,ഒരു ഭാരം ഇറക്കിവച്ചു ,മന്ത്രി കെ ടി ജലീലിന്റെ ടെലഫോൺ പ്രതികരണം

    താനിപ്പോൾ വളരെ സന്തോഷവാൻ ആണ് എന്ന് മന്ത്രി കെ ടി ജലീൽ മാധ്യമങ്ങളോട് ടെലിഫോണിൽ പ്രതികരിച്ചു .പുകമറ സൃഷ്‌ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താൻ ആയി .വലിയ ഭാരം മനസിൽ നിന്ന് ഇറക്കിവച്ചു .തന്റെ മറുപടികളിൽ എൻഐഎയ്ക്ക് തൃപ്തിയുണ്ടെന്നാണ് മനസിലായതെന്നും മന്ത്രി പറഞ്ഞു .തിരുവനന്തപുരത്തേക്ക് തന്നെയാണ് മടങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി . രാവിലെ 6 മണിക്ക് എൻഐഎ ഓഫീസിൽ എത്തിയ മന്ത്രിയെ 9 മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .യു എ ഇയിൽ നിന്ന് ഖുർആൻ വന്നതിനെ കുറിച്ചും അത് വിതരണം ചെയ്തതിനെ കുറിച്ചുമുള്ള കാര്യങ്ങൾ ആണ് എൻഐഎ ആരാഞ്ഞതെന്നാണ് റിപ്പോർട് . താനോ സംസ്ഥാന സർക്കാരോ ഖുർആൻ വിമാനത്താവളത്തിൽ നിന്ന് വിട്ടു കിട്ടുന്നതിന് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി .സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു മാത്രമാണ് പരിചയം എന്ന് മന്ത്രി എൻഐഎയോട് പറഞ്ഞു .താൻ വഖഫ് മന്ത്രി ആയതിനാൽ യു എ ഇ കോൺസുലേറ്റുമായി…

    Read More »
  • NEWS

    അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളി; നിരീക്ഷണത്തോടെ സജ്ജമായി ഇന്ത്യന്‍ സൈന്യം

    ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി പരിഹാരം കാണാന്‍ രാജ്യങ്ങള്‍ക്ക് ആവുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കുകയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോഴും മോശമാണ്. വിശദീകരിക്കാന്‍ പറ്റാത്ത തന്ത്രപ്രധാനമായ പലപ്രശ്‌നങ്ങളും അവിടെ നിലനില്‍ക്കുന്നു. വിവിധ തന്ത്രപ്രധാന പോയിന്റുകളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കകയാണ്. അതേസമയം, ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവര്‍ത്തികളും. മാത്രമല്ല സൈനീക വിന്യാസം വര്‍ധിപ്പിക്കുന്നതിനായി വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈന ടത്തിയത്. അതിര്‍ത്തിയില്‍ സമാധനം കൊണ്ടുവരാന്‍ വേണ്ട അടിസ്ഥാന കാര്യം നിയന്ത്രണരേഖയെ മാനിക്കുകയും കര്‍ശന നിരീക്ഷണവുമാണ്. ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചാണ് നാജ്‌നാഥ് സിങ് രാജ്യസഭയിലെ പ്രസംഗം ആരംഭിച്ചത്. കേണ്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ ഗല്‍വാന്‍ താഴ്വരയില്‍ വീരമൃത്യും വരിച്ചത് ഇന്ത്യുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന് രാജ്‌നാഥ് സിങ്…

    Read More »
  • LIFE

    എൻഐഎ മന്ത്രി ജലീലിനെ മൊഴി എടുത്ത് വിട്ടയക്കാൻ കാരണം ഇതാണ്

    യു എ ഇയിൽ നിന്ന് ഖുർആൻ ഇറക്കുമതി ചെയ്ത വിഷയത്തിലെ വാസ്തവമെന്താണ് ?മന്ത്രി കെ ടി ജലീൽ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമോ ?ഈ രണ്ട്‍ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ ഇപ്പോൾ അണുവിട കീറി പരിശോധിക്കുന്നത് . മാർച്ച് മാസം നാലാം തിയ്യതി ആണ് മതഗ്രന്ഥങ്ങൾ അടങ്ങിയ കൺസൈന്മെന്റ് യു എ ഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത് .250 എണ്ണം ഉണ്ടായിരുന്നു അത് .കോൺസുൽ ജനറലിന്റെ പേരിലാണ് കൺസൈന്മെന്റ് എത്തുന്നത് .ഓരോ പാക്കറ്റിലും 31 ഖുർആൻ വീതം ആണ് ഉണ്ടായിരുന്നത് .576 ഗ്രാം ആയിരുന്നു ഓരോ ഖുറാനുമുള്ള തൂക്കം . യഥാർത്ഥത്തിൽ ഈ കൺസൈൻമെന്റുകൾക്ക് പ്രത്യേക വിടുതൽ സർട്ടിഫിക്കറ്റ് സർക്കാർ നൽകിയിട്ടില്ല .എന്നിട്ടും കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള കസ്റ്റംസ് കൺസൈൻമെന്റുകൾ വിട്ടു നൽകി . കസ്റ്റംസ് വിട്ടുകൊടുത്ത 250 പാക്കറ്റും നേരെ യു എ ഇ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി .ഇതിൽ 32 എണ്ണം സിആപ്റ്റിലേക്ക് കൊണ്ട് പോകുന്നു .ഇതിൽ 16…

    Read More »
  • LIFE

    മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു ,മന്ത്രി മടങ്ങുന്നത് തിരുവനന്തപുരത്തേക്ക്

    മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു.ഏതാണ്ട് 9 മണിക്കൂറോളമാണ് മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്തത് .നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു . ഇന്ന് രാവിലെ ആറു മണിക്ക് തന്നെ മന്ത്രി കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തി .ചോദ്യം ചെയ്യലുകൾക്ക് ശേഷം ചിരിച്ചു കൊണ്ടാണ് മന്ത്രി പുറത്തെത്തിയത് .മന്ത്രി തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നത് . സ്വപ്നയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ഉണ്ടായി എന്നാണ് വിവരം .മതഗ്രന്ഥം കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും എൻഐഎ പരിശോധിച്ചത് . സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു അറിയാമെന്നാണ് കെ ടി ജലീൽ ചോദ്യം ചെയ്യലിൽ സ്വീകരിച്ച നിലപാട് എന്നാണ് വിവരം.സ്വപ്നയുടെ മറ്റു കാര്യങ്ങൾ അറിയില്ലെന്നാണ് മന്ത്രി എൻഐഎയെ അറിയിച്ചത് .

    Read More »
  • NEWS

    നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് .ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു . കഴിഞ്ഞ ദിവസം കേസില്‍ വിസ്താരത്തിനായി എം.എല്‍.എയുമായ മുകേഷ് കോടതിയില്‍ ഹാജരായിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നതിനാല്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകുമെന്നതിനാലാണ് മൊഴി രേഖപ്പെടുത്തിയത്. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നും ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍…

    Read More »
  • LIFE

    ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചു ,സീരിയൽ നടി ശ്രാവണി സ്വയം ഇല്ലാതാക്കിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് കൂടി അറസ്റ്റിൽ

    ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചു ,സീരിയൽ നടി ശ്രാവണി സ്വയം ഇല്ലാതാക്കിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് കൂടി അറസ്റ്റിൽ ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചതാണ് സീരിയൽ താരം ശ്രാവണി സ്വയം ഇല്ലാതാക്കാൻ കാരണമെന്ന് പോലീസ് .സംഭവത്തിൽ മൂന്നാമത്തെ ആളെയും പോലീസ് പിടികൂടി .പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആണ് അറസ്റ്റിൽ ആയത് . തെലുങ്കിലെ പ്രമുഖ സീരിയൽ നടി ആണ് കൊണ്ടേപ്പള്ളി ശ്രാവണി .”ആർ എക്സ് 100 “എന്ന സിനിമയുടെ നിർമാതാവ് അശോക് റെഡ്ഢിയെയാണ് ഹൈദ്രബാദ് പോലീസ് അറസ്റ്റ് ചെയ്തത് .ആത്മഹത്യാ പ്രേരണയ്ക്ക് സായി കൃഷ്ണ റെഡ്ഢി ,ദേവരാജ് റെഡ്ഢി എന്നീ രണ്ടുപേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട് .അറസ്റ്റിലായ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു . ഹൈദരാബാദിലെ മധുര നഗറിലെ വീട്ടിലെ കുളിമുറിയിൽ ആണ് ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .അശോക് റെഡ്ഢി ,സായി കൃഷ്ണ റെഡ്ഢി ,ദേവരാജ് റെഡ്ഢി എന്നീ മൂന്നുപേരുമായും ശ്രാവണിയ്ക്ക് ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു .സെപ്തംബർ…

    Read More »
  • TRENDING

    നാടിനായ് സമര്‍പ്പിതം ഈ ജീവിതം; അമ്പതിന്റെ നിറവില്‍ ഉമ്മന്‍ചാണ്ടിക്കായി ഒരു ഗാനം; റിലീസ് ചെയ്ത് പ്രിയങ്ക

    ഇന്ന് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് അമ്പത് വര്‍ഷം പിന്നിടുകയാണ്. ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പരിപാടികള്‍. ചടങ്ങിന്റെ ഭാഗമായി 50 ഫീറ്റിന്റെ കേക്കിന് പുറമെ ഇപ്പോഴിതാ അദ്ദേഹത്തോടുള ആദരസൂചകമായി ഇറക്കിയ ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സമൂഹമാധ്യമ അക്കൗണ്ടിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഗാനം റിലീസ് ചെയ്തത്. ‘നാടിനായ് സമര്‍പ്പിതം ഈ ജീവിതം’ എന്നു തുടങ്ങുന്ന ഗാനത്തിനു വരികളൊരുക്കിയത് അനില്‍ പനച്ചൂരാനാണ്. റോണി റാഫേല്‍ സംഗീതം പകര്‍ന്ന പാട്ട് എം.ജി.ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. ‘കേരളത്തിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി അരങ്ങേറ്റം കുറിച്ച് രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തെക്കുറിച്ചൊരുക്കിയ ഈ ഗാനം ഏറെ സന്തോഷത്തോടെയാണ് ഞാന്‍ റിലീസ് ചെയ്യുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എല്ലാ വിജയങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ.’ ഗാനം പങ്കുവച്ച് പ്രിയങ്ക ഗാന്ധി കുറിച്ചു. വിവിധ കാലങ്ങളിലെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം…

    Read More »
  • NEWS

    അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതം, ഇതിനു പോലീസ് മറുപടി പറയേണ്ടി വരും: ബെൽറാം എം എൽ എ യെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ധിച്ചതിനു മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

    തിരു.വി.ടി ബെൽറാം എം എൽ എ യെ പോലീസ് മാർദ്ധിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു യൂത്ത് ലീഗ് മഹിള കോൺഗ്രസ് പ്രവർത്തകരുടെ തലക്ക്ലാത്തി കൊണ്ട് അടിക്കുന്ന പ്രകൃതി നടപടിയാണ് പോലീസ് നടത്തുന്നത് ഇത് കൊണ്ടെന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട . പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ട അതിക്രമം നടത്തുന്ന പോലീസ് ഇതാനു മറുപടി പറയേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നുളള പ്രതിഷേധങ്ങള്‍ സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്. പലയിടങ്ങളിലും ലാത്തി ചാര്‍ജ്ജ് നടത്തി. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു. അതേസമയം, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം ഉണ്ടായി. പൊലീസ് ലാത്തി വീശുകയും മൂന്ന്…

    Read More »
  • NEWS

    പിണറായി സർക്കാർ രാജിവച്ചൊഴിയണം, മന്ത്രി ജലീൽ കള്ളക്കടത്തുകാർക്കായി അധികാരം ദുരുപയോഗപ്പെടുത്തി: കെ. സുരേന്ദ്രൻ

    തിരുവനന്തപുരം: കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും വേണ്ടി മന്ത്രി ജലീൽ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊഹാപോഹങ്ങളുടെയോ പത്രവാർത്തകളുടെയോ അടിസ്ഥാനത്തിലല്ല എൻഐഎ സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുകാരുമായി ജലീലിനുള്ള ബന്ധത്തിനും ജലീൽ തൻ്റെ പദവി അവർക്കായി ദുരുപയോഗിച്ചതിനും വ്യക്തമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇഡിയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചെന്ന വ്യാജവാർത്ത പരത്തുകയാണ് ജലീൽ. ഇ ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. വിദേശ സഹായം ലൈഫ് മിഷൻ പദ്ധതിക്ക് മാത്രമല്ല ലഭ്യമായത്. കോടികൾ മറ്റ് പല മാർഗ്ഗത്തിലുമെത്തി. ഈ പണം ഏതൊക്കെ വ്യക്തികൾക്കും സംഘടനകൾക്കും ലഭിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിൻ്റെയെല്ലാം ഏജൻ്റായത് ജലീലാണ്. കമ്മീഷൻ മന്ത്രി പുത്രനിലേൽക്കുൾപ്പടെ എത്തി. ഖുറാൻ വന്നതുമായി ബന്ധപ്പെട്ട് ജലീൽ ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. നയതന്ത്ര ചാനൽ വഴി കടത്തിയ വസ്തുക്കളിൽ ഈന്തപ്പഴവും വിശുദ്ധ ഗ്രന്ഥവുമാണത്രേ. ഖുറാൻ്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്തായിരുന്നെന്ന…

    Read More »
  • NEWS

    ജലീലിന്റെ ചോദ്യം ചെയ്യല്‍ അസാധാരണ സംഭവം,  അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്: രമേശ് ചെന്നിത്തല

    തിരുവനന്തപുരം:  വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിയായ കെ ടി  ജലീല്‍ തലയില്‍  മുണ്ടിട്ടാണ്   എന്‍ ഐ എ ഓഫീസിലേക്ക് പോയത്.  ഷെഡ്യുള്‍ഡ്   കുറ്റങ്ങള്‍  ചെയ്തു എന്ന് സംശയമുള്ളവരെയാണ് എന്‍ ഐ എ  ചോദ്യം ചെയ്യാറുള്ളത്. ഷെഡ്യുള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നാല്‍ കള്ളക്കടത്ത്, തീവ്രവാദം , രാജ്യത്തിന്റെ അഖണ്ഡതെക്കെതിരായ പ്രവര്‍ത്തനം   തുടങ്ങിയവയാണ്.  ഇത്തരം  കുറ്റകൃത്യങ്ങളാണ് എന്‍ ഐ എ  പൊതുവെ അന്വേഷിക്കുന്നത്. അപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി എന്‍ ഐ  എയുടെ ചോദ്യം ചെയ്യലിന് വിധേമായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.   സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്. ഇനിയെങ്കിലും ഈ മന്ത്രിയുടെ രാജി   മുഖ്യമന്ത്രി ആവശ്യപ്പെടണം.  ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.  ഒരോ   ദിവസം കഴിയുന്തോറും  ഓരോ അഴിമതികളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍,. ബെവ്‌കോ,…

    Read More »
Back to top button
error: