TRENDING

സ്ക്കൂൾ ഓഫ് ഡ്രാമക്കിത് സ്വപ്ന സാക്ഷാത്കാരം

നി സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള തുറന്ന നാടക ശാല. മന്ത്രി വി .എസ് സുനില്‍ കുമാറാണ് നാടകശാല നിര്‍മ്മാണത്തിനായി ഒരു കോടി 50 ലക്ഷം രൂപ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്.

2017 ഇല്‍കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീന്‍ കൂടിയായ ഡോക്ടര്‍ എസ് സുനില്‍ കുമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്ന കാലത്താണ് ഈ പ്രൊജക്റ്റിന്റെആരംഭം .ആ സ്വപ്‌നമാണിപ്പോള്‍ യാഥാര്‍ത്യമാവാന്‍ പോകുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്ററിന്റെ നിര്‍മ്മാണോത്ഘാടനം ഈ സെപ്തംബര്‍18 നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചു നടക്കും.

Signature-ad

കോവിഡ്പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത് .സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ .വയലാവാസുദേവന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ഈ നാടക ശാലയില്‍ ഏകദേശം 500 പേര്‍ക്ക് ഒരേ സമയം നാടകം ആസ്വദിക്കാനാകും.50ഃ 40 അടി വലിപ്പത്തിലുള്ളതാണ് പ്രധാന വേദി .പദ്ധതിയുടെ നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രത്തിനാണ്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാവുന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിവൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം .കെ ജയരാജ് മുഖ്യ അതിഥിയാവും.

സ്‌കൂള്‍ ഓഫ് ഡ്രാമ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ശ്രീജിത്ത് രമണന്‍ , രജിസ്ട്രാര്‍ ഡോക്ടര്‍ ജോഷി സി എല്‍ , ശ്രീ ഫ്രാന്‍സിസ് ചാലിശ്ശേരി,കെ കെ ഹനീഫ ,ഡോക്ടര്‍ ഷൈജന്‍ ഡേവിസ് ,പികെ ഷാജന്‍ ,സി പി ജോസ് ,ചന്ദ്ര മോഹന്‍ ,സതീ ദേവി .അനില്‍കുമാര്‍ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും..

Back to top button
error: