അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതം, ഇതിനു പോലീസ് മറുപടി പറയേണ്ടി വരും: ബെൽറാം എം എൽ എ യെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ധിച്ചതിനു മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

തിരു.വി.ടി ബെൽറാം എം എൽ എ യെ പോലീസ് മാർദ്ധിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു യൂത്ത് ലീഗ് മഹിള കോൺഗ്രസ് പ്രവർത്തകരുടെ തലക്ക്ലാത്തി കൊണ്ട് അടിക്കുന്ന പ്രകൃതി നടപടിയാണ് പോലീസ് നടത്തുന്നത് ഇത് കൊണ്ടെന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട . പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ട അതിക്രമം നടത്തുന്ന പോലീസ് ഇതാനു മറുപടി പറയേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നുളള പ്രതിഷേധങ്ങള്‍ സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്. പലയിടങ്ങളിലും ലാത്തി ചാര്‍ജ്ജ് നടത്തി. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു.

അതേസമയം, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം ഉണ്ടായി. പൊലീസ് ലാത്തി വീശുകയും മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു.

അതേസമയം, മന്ത്രി കെ.ടി. ജലീലിനെ എ

Leave a Reply

Your email address will not be published. Required fields are marked *