നാടിനായ് സമര്‍പ്പിതം ഈ ജീവിതം; അമ്പതിന്റെ നിറവില്‍ ഉമ്മന്‍ചാണ്ടിക്കായി ഒരു ഗാനം; റിലീസ് ചെയ്ത് പ്രിയങ്ക

ന്ന് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് അമ്പത് വര്‍ഷം പിന്നിടുകയാണ്. ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പരിപാടികള്‍. ചടങ്ങിന്റെ ഭാഗമായി 50 ഫീറ്റിന്റെ കേക്കിന് പുറമെ ഇപ്പോഴിതാ അദ്ദേഹത്തോടുള ആദരസൂചകമായി ഇറക്കിയ ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സമൂഹമാധ്യമ അക്കൗണ്ടിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഗാനം റിലീസ് ചെയ്തത്. ‘നാടിനായ് സമര്‍പ്പിതം ഈ ജീവിതം’ എന്നു തുടങ്ങുന്ന ഗാനത്തിനു വരികളൊരുക്കിയത് അനില്‍ പനച്ചൂരാനാണ്. റോണി റാഫേല്‍ സംഗീതം പകര്‍ന്ന പാട്ട് എം.ജി.ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്.

‘കേരളത്തിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി അരങ്ങേറ്റം കുറിച്ച് രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തെക്കുറിച്ചൊരുക്കിയ ഈ ഗാനം ഏറെ സന്തോഷത്തോടെയാണ് ഞാന്‍ റിലീസ് ചെയ്യുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എല്ലാ വിജയങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ.’ ഗാനം പങ്കുവച്ച് പ്രിയങ്ക ഗാന്ധി കുറിച്ചു.

വിവിധ കാലങ്ങളിലെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഉമ്മന്‍ചാണ്ടിക്ക് മംഗളങ്ങള്‍ നേര്‍ന്ന് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *