Month: September 2020

  • TRENDING

    ശബരിനാഥിന് വിട, തേങ്ങലോടെ ഓർമകൾ പങ്കുവച്ച് സാജൻ സൂര്യയും സുധീഷ് ശങ്കറും അഞ്ജിതയും-വിഡിയോ

    പ്രമുഖ സീരിയൽ നടൻ ശബരിനാഥിൻ്റെ അപ്രതീക്ഷിത വേർപാട് താരങ്ങളും സാങ്കേതിക പ്രവർത്തകരും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച സുധീഷ് ശങ്കറിൻ്റെ ‘പാടാത്ത പൈങ്കിളി’യിലെ അരവിന്ദ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കവേയാണ് അപ്രതീക്ഷിത അന്ത്യം. ശബരീനാഥിൻ്റെ വേർപാടിൽ ആകെ തകർന്നിരിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. ആത്മസുഹൃത്തായ സാജൻ സൂര്യക്ക് എന്തെങ്കിലും സംസാരിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. പാടാത്ത പൈങ്കിളിയുടെ സംവിധായകൻ സുധീഷ് ശങ്കർ അടക്കാനാവാത്ത വേദനയോടെയാണ് ശബരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. പാടാത്ത പൈങ്കിളിയിൽ ശബരി അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രത്തിൻ്റെ ജോഡിയായി അഭിനയിക്കുന്നത് സുധീഷ് ശങ്കറിൻ്റെ ഭാര്യ അഞ്ജിതയാണ്. സുധീഷിൻ്റെയും അഞ്ജിതയുടെയും മകൻ കൃഷ്ണാ ശങ്കറുമായി ശബരി ബെറ്റു വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ കണ്ണീരോടെ യാണ് അഞ്ജിത വിവരിച്ചത്. ശബരീനാഥ് നടൻ സാജൻ സൂര്യയോടൊപ്പം ചേർന്ന് ‘സാഗരം സാക്ഷി’ എന്ന സീരിയൽ നിർമ്മിച്ചിട്ടുണ്ട്. മംഗല്യപ്പട്ട്, സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങി ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരീനാഥ് തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. വീട്ടിൽ വച്ച്…

    Read More »
  • NEWS

    മന്ത്രി AK ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

    പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം . സ്ഫോടക വസ്തുഎറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു. ചവറ കെഎംഎംഎല്ലിന് സമീപം രാത്രിയോടെയാണ് സംഭവം പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു. മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം. സ്ഫോടക വസ്തു പൊട്ടുന്നത് കണ്ടയുടൻ ഡ്രൈവർ കാർ നിർത്തുകയായിരുന്നു.

    Read More »
  • LIFE

    സീരിയൽ താരം ശബരിനാഥ് അന്തരിച്ചു

    സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. 45 വയസായിരുന്നു. അരുവിക്കര സ്വദേശി ആണ്. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു.വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

    Read More »
  • NEWS

    മന്ത്രി കെ ടി ജലീലിനെ വിളിച്ചത് ചോദ്യം ചെയ്യാനല്ല, സാക്ഷി മൊഴി നൽകാൻ

    മന്ത്രി കെ ടി ജലീലിനെ എൻ ഐ എ വിളിച്ചത് സാക്ഷി മൊഴി നൽകാൻ. UAPA Sec 16 ,17 ,18 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊഴി രേഖപ്പെടുത്താൻ ആണ് ജലീലിനെ വിളിപ്പിച്ചത്.ഇത് സംബന്ധിച്ച രേഖ NewsThen Media പുറത്ത് വിട്ടു. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് നോട്ടീസ് നൽകിയത് .കേസുമായി ബന്ധപ്പെട്ടു നൂറിലേറെ സാക്ഷി മൊഴികള്‍ എന്‍ഐഎ രേഖപ്പെടുത്തി എന്നാണ് വിവരം.

    Read More »
  • NEWS

    ബിജെപിക്ക് തിരിച്ചടി, കേന്ദ്രമന്ത്രി രാജിവച്ചു

    കേന്ദ്രമന്ത്രി ഹാർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വിവാദമായ ഫാം സെക്റ്റർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. എൻഡിഎ സഖ്യകക്ഷി ശിരോമണി അകാലിദൾ മന്ത്രി ആണ് ഹാർസിമ്രത് കൗർ ബാദൽ. ബിൽ അവതരിപ്പിക്കരുതെന്നു അകാലിദൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് ബിജെപി മുന്നോട്ട് പോയി. തുടർന്നാണ് മന്ത്രി രാജിവച്ചത്. ബില്ലിനെ എതിർക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരാൻ ആണ് അകാലിദൾ തീരുമാനം. എന്നാൽ ലോക്സഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യും.

    Read More »
  • LIFE

    റേറ്റിംഗിൽ കുതിച്ച് 24 ന്യൂസ്‌, ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം

    ടെലിവിഷൻ റേറ്റിംഗിൽ കുതിപ്പ് പ്രകടമാക്കി 24 ന്യൂസ്‌. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായി 24 ന്യൂസിനുള്ള വ്യത്യാസം 17 പോയിന്റ് ആയി ചുരുങ്ങി. ഏഷ്യാനെറ്റ് ന്യൂസ്‌ 142.94 പോയിന്റ് നേടിയപ്പോൾ 24 ന്യൂസ്‌ നേടിയത് 125.28 പോയിന്റ് ആണ്.മൂന്നാം സ്ഥാനത്തുള്ള മനോരമ 87. 64 പോയിന്റ് ആണ് നേടിയത്. മാതൃഭൂമി ആണ് നാലാം സ്ഥാനത്ത്. 64.40 പോയിന്റ് ആണ് മാതൃഭൂമിക്ക്. 51.66 പോയിന്റോടെ ജനം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് മറ്റ് ചാനലുകളെക്കാൾ ബഹുദൂരം മുന്നിൽ ആണ്. 921.59 പോയിന്റ് ആണ് ഏഷ്യാനെറ്റ്‌ നേടിയത്.രണ്ടാം സ്ഥാനത്ത് ഫ്‌ളവേഴ്സ് ആണ്, 337.54 പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള മഴവിൽ മനോരമക്ക് 301.69 പോയിന്റ് ആണുള്ളത്. നാലാം സ്ഥാനത്ത് സൂര്യ ടീവി ആണ്, 284.60 പോയിന്റ്. സീ കേരള ആണ് അഞ്ചാം സ്ഥാനത്ത്, 260.71 പോയിന്റ്.

    Read More »
  • TRENDING

    ” പ്ലാവില ” ഗാനങ്ങള്‍

    മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്ലാവില “.ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ റിക്കോർഡ് ചെയ്തു.പി ജയചന്ദ്രനും ശ്രേയക്കുട്ടിയും ഗാനങ്ങളാലപിച്ചു.കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. ജി വേണുഗോപാൽ,മധു ബാലകൃഷ്ണൻ,സിത്താര കൃഷ്ണ കുമാർ, എന്നിവരാണ് മറ്റു ഗായകർ. കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു. ഛായാഗ്രഹണം-വി കെ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-രാകേഷ് പുത്തൂർ,എഡിറ്റർ-വി സാജൻ,ചീഫ് അസോസിയേറ്റ് ഡറക്ടർ-കമൽ പയ്യന്നൂർ,ഫിനാൻസ് കൺട്രോളർ-ബാലൻ വി കാഞ്ഞങ്ങാട്,ഓഫീസ്സ് നിർവ്വഹണം-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ബിജു രാമകൃഷ്ണൻ,കാർത്തിക വെെഖരി. കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.…

    Read More »
  • NEWS

    മടിയിൽ കനമില്ല, ജലീൽ രാജിവക്കേണ്ടതില്ല, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

    മടിയിൽ കനമില്ലാത്തത് കൊണ്ടാണ് ജലീൽ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ നേരിട്ട് ഹാജരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ ഒരു കാര്യവും മറച്ചു വെക്കുന്നില്ല. ജലീലോ ഓഫീസോ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലീൽ എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടിട്ടുണ്ട്. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസി പറയും വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിവരങ്ങൾ അറിയാൻ ആണ് ജലീലിനെ ചോദ്യം ചെയ്തത്. അതെക്കുറിച്ചുള്ള വിവരങ്ങൾ തനിക്കിപ്പോൾ അറിയില്ല. ജലീലിനോട് ചോദിച്ചാൽ മാത്രമേ വിവരം അറിയാനാകൂ. എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അറിഞ്ഞ ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • LIFE

    ഒരു അതിവൈകാരിക സീനോ ,ഐറ്റം ഡാൻസോ ആണ് മാനദണ്ഡമെങ്കിൽ ഊർമിള മാത്രമല്ല കങ്കണയും സോഫ്റ്റ് പോൺ സ്റ്റാർ തന്നെ, ഈ രംഗങ്ങൾ മതി അതിന്

    “ഊർമിള മഡോണ്ട്കർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ തന്നെ “കങ്കണ റണൗട്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതാണ് ഈ വാക്കുകൾ .”ഒരു സോഫ്റ്റ് പോൺ സ്റ്റാറിന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് കിട്ടുമെങ്കിൽ തനിക്കത്ര പ്രയാസം ഉണ്ടാകില്ല ഒരു ടിക്കറ്റ് കിട്ടാൻ “കങ്കണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു . രാംഗോപാൽ വർമയുടെ രംഗീലയിൽ ഊർമിളയെ സെക്സിയായി തന്നെ നാം കണ്ടു .സാരിയിൽ എത്രത്തോളം സെക്സി ആകാം എന്ന് സത്യയിലും കണ്ടു .എന്നാൽ അഭിനയത്തിന്റെ പേരിൽ അല്ല ഊർമിള അറിയപ്പെടുന്നത് മറിച്ച് സോഫ്റ്റ് പോൺ സ്റ്റാർ ആയാണ് എന്നതുകൂടി കങ്കണ പറയുമ്പോഴോ ? ക്വീനിൽ അഭിനയിക്കും വരെ കങ്കണ എന്ന അഭിനേത്രി എവിടെ ആയിരുന്നു ?2006 ൽ കങ്കണയുടെ ഗാംഗ്സ്റ്ററും വോ ലംഹെയും ഇറങ്ങി .രണ്ടും ബോളിവുഡിൽ ഹിറ്റായി .ഗാംഗ്സ്റ്ററിൽ അധോലോകനായകന്റെ അവിഹിതമുള്ള ഭാര്യാ കഥാപാത്രം ആയിരുന്നു കങ്കണക്കെങ്കിൽ വോ ലംഹേയിലെ ഡ്രഗ് അഡിക്റ്റ് കഥാപാത്രം നിരവധി സ്റ്റീരിയോടൈപ്പുകൾ നൽകി . ഊർമിള സോഫ്റ്റ് പോൺ…

    Read More »
  • NEWS

    ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ…

    Read More »
Back to top button
error: