ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചു ,സീരിയൽ നടി ശ്രാവണി സ്വയം ഇല്ലാതാക്കിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് കൂടി അറസ്റ്റിൽ

ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചു ,സീരിയൽ നടി ശ്രാവണി സ്വയം ഇല്ലാതാക്കിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് കൂടി അറസ്റ്റിൽ

ഗാഢ ബന്ധത്തിൽ ഉള്ളവർ നിരന്തരം ഉപദ്രവിച്ചതാണ് സീരിയൽ താരം ശ്രാവണി സ്വയം ഇല്ലാതാക്കാൻ കാരണമെന്ന് പോലീസ് .സംഭവത്തിൽ മൂന്നാമത്തെ ആളെയും പോലീസ് പിടികൂടി .പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആണ് അറസ്റ്റിൽ ആയത് .

തെലുങ്കിലെ പ്രമുഖ സീരിയൽ നടി ആണ് കൊണ്ടേപ്പള്ളി ശ്രാവണി .”ആർ എക്സ് 100 “എന്ന സിനിമയുടെ നിർമാതാവ് അശോക് റെഡ്ഢിയെയാണ് ഹൈദ്രബാദ് പോലീസ് അറസ്റ്റ് ചെയ്തത് .ആത്മഹത്യാ പ്രേരണയ്ക്ക് സായി കൃഷ്ണ റെഡ്ഢി ,ദേവരാജ് റെഡ്ഢി എന്നീ രണ്ടുപേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട് .അറസ്റ്റിലായ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .

ഹൈദരാബാദിലെ മധുര നഗറിലെ വീട്ടിലെ കുളിമുറിയിൽ ആണ് ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .അശോക് റെഡ്ഢി ,സായി കൃഷ്ണ റെഡ്ഢി ,ദേവരാജ് റെഡ്ഢി എന്നീ മൂന്നുപേരുമായും ശ്രാവണിയ്ക്ക് ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു .സെപ്തംബർ 8 നാണ് ശ്രാവണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .അറസ്റ്റിലായ 3 പേരും ശ്രാവണിയ്ക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നു എന്നാണ് വിവരം .

2017 ൽ ആണ് അശോക് റെഡ്‌ഡി ശ്രാവണിയെ പരിചയപ്പെടുന്നത് .”പ്രേമതോ കാർത്തിക് ” എന്ന തന്റെ സിനിമയിൽ ഒരു റോളും അശോക് ശ്രാവണിക്ക് നൽകി .”മനസു മമത “,”മൗനരാഗം “തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തയായിരുന്നു ശ്രാവണി .

കഴിഞ്ഞ ഓഗസ്റ്റ് മുതൽ ശ്രാവണി ദേവരാജുമായി കൂടുതൽ അടുത്തു .ഇത് അശോകിനെയും സായി കൃഷ്ണയെയും ചൊടിപ്പിച്ചു .ഇരുവരും ശ്രാവണി ദേവരാജിൽ നിന്ന് അകലണമെന്നു ആവശ്യപ്പെട്ടു .ഈ ആവശ്യവുമായി ബന്ധപ്പെട്ടു ശ്രാവണിയെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു .ശ്രാവണിയുടെ കുടുംബത്തിനും ഇതിൽ പങ്കുള്ളതായി പോലീസ് പറയുന്നു .

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ശ്രാവണി ദേവരാജിനെ വിളിച്ചിരുന്നു .സായ് ,അശോക് എന്നിവർ ചേർന്ന് തന്നെ ഉപദ്രവിക്കുന്നതായി ശ്രാവണി പരാതിപ്പെട്ടു .ശ്രാവണിയ്ക്ക് ദേവരാജന് മേൽ പരാതിയുണ്ടായിരുന്നില്ല എന്നാണ് പോലീസിനു ലഭിച്ച വിവരം .എന്നാൽ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് ദേവരാജന്റെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *