Month: September 2020
-
LIFE
ഓണം ബമ്പർ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
ഓണം ബമ്പർ എറണാകുളത്ത് വിറ്റ ടിക്കറ്റിന് .TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം .12 കോടി രൂപയാണ് സമ്മാനം .അദേശ് കുമാർ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആണ് കഴിഞ്ഞ വർഷം മുതൽ ഓണം ബാമ്പറിന് നൽകി വരുന്നത്. ഒരു മാസത്തോളമായി 44 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് വിറ്റത് .300 രൂപ ആയിരുന്നു ഒരു ടിക്കറ്റിന്റെ വില .രണ്ടാം സമ്മാനം ഓരോ കോടി വീതം ആറ് ടിക്കറ്റുകൾക്ക് .മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.
Read More » -
LIFE
കാർഷിക ബില്ലുകൾ പാസാക്കി ,രാജ്യസഭയിൽ കയ്യാങ്കളി
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നു രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കി .വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസാക്കിയത് .വിപണി നിയന്ത്രണം ഒഴിവാക്കാനും കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കാനും ആണ് ബില്ലുകൾ . കടുത്ത വാക്‌പോര് ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉണ്ടായി .ഒരു വേള പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ നേർക്ക് പാഞ്ഞടുത്തു .മൈക്ക് തട്ടിപ്പറിക്കാനും ശ്രമം ഉണ്ടായി .ഇതോടെ കയ്യാങ്കളി ആയി . കർഷക വിരുദ്ധവും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് അനുകൂലവും ആണ് ബില്ലുകൾ എന്നാണ് പ്രതിപക്ഷ നിലപാട് .എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ടെന്നു കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു .
Read More » -
TRENDING
ഇന്നലെ നീയെൻ..ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു
ശ്വേത മോഹന്‍ പാടിയ വിരഹഗാനം ഉൾക്കൊള്ളുന്ന മ്യൂസിക് ആല്‍ബം വീട്ടമ്മ ദ ഹൗസ് വൈഫ് യൂറ്റൂബ് ചാനൽ പുറത്തിറക്കി. നടിയും അവതാരകയുമായ ലക്ഷ്മി പ്രസാദ് ആണ് ആൽബത്തിൽ അഭിനയിക്കുന്നത്.കേരളത്തിലെ മികച്ച ഗണിത അധ്യാപിക കൂടിയായ മേഴ്സി പീറ്ററിന്റെതാണ് വരികൾ.ഉദയകുമാർ അഞ്ചൽ സംഗീതം നിർവഹിച്ചിരിക്കുന്നു. സോണി ക്രിയേഷൻസ് ബാനറിൽ സോണി ഫ്രാൻസിസ് ആണ് ആൽബം നിർമ്മിച്ചത്. ക്യാമറയും നിശ്ചല ചായഗ്രഹണവും നിർവഹിച്ചതു ഗിരീഷ് അമ്പാടി.പ്രസാദ് നൂറനാട് ആണ് എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത്. ഒട്ടനവധി സീരിയലുകളിലൂടെയും അവതാരകയായും നടിയാണ് ലക്ഷ്മി.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സുര്യകാന്തിയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ആലിപ്പഴം, മാനസപുത്രി, മഞ്ഞുരുകും കാലം, സീത, തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്..
Read More » -
ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രതിദിന ഓക്‌സിജന്‍ ഓഡിറ്റ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം : കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച് പ്രതിദിന ഓക്‌സിജന്‍ ഓഡിറ്റ് നടത്തിയാണ് തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നത്. ആഗോള തലത്തിലുള്ള സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് രോഗിയുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകും. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വികരിച്ചത്. സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി 7.63 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ആവശ്യമെന്നിരിക്കെ 177 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വിവിധ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ്-19 രോഗബാധിതരില്‍ വെന്റിലേറ്റര്‍ ചികിത്സയിലുള്ളവര്‍, വാര്‍ഡുകളിലും മറ്റ് അനുബന്ധ മേഖലകളിലും ഓക്‌സിജന്റെ സഹായത്തോടെ ചികിത്സയിലിരിക്കുന്നവര്‍, ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ ഓക്‌സിജന്റെ അളവ്…
Read More » -
TRENDING
ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു
ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക ….” എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യൽ എഫ് ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. നാഗമഠo ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും. ബാനർ – നാഗമഠo ഫിലിംസ്, രചന , സംവിധാനം – സുദർശനൻ റസ്സൽപുരം, നിർമ്മാണം – അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി, ഛായാഗ്രഹണം – സജിത് വിസ്താ , സംഗീതം, പശ്ചാത്തല സംഗീതം – ശ്രീനാഥ് എസ് വിജയ്, ചീഫ് അസ്സോ: ഡയറക്ടർ, ഗാനരചന , ഗ്രാഫിക് ഡിസൈൻ…
Read More » -
LIFE
പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ മിഷ്‌കിന്‍
തമിഴ് സിനിമ മേഖലയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകനാണ് മിഷ്‌കിന്‍. തന്നെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മാത്രം ചലച്ചിത്ര രൂപത്തിലേക്ക് പകര്‍ത്തുന്ന മിഷ്‌കിന്‍ പലപ്പോഴും വിവാദങ്ങളിലെ താരമാകാറുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ വിശാലുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ്. വിശാലും മിഷ്‌കിനും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിച്ച തുപ്പരിവാലന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ്അതോടെ ഇരുവര്‍ക്കും ഇടയിലെ സൗഹൃദം വളരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തുപ്പരിവാലന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും സംവിധായകനായ മിഷ്‌കിനെ പുറത്താക്കുന്നുവെന്ന് വിശാല്‍ അറിയിക്കുകയും ചിത്രത്തിന്റെ സംവിധാന ചുമതല താന്‍ ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു. ചിത്രത്തിന്റേതായി പുറത്ത് വന്ന ആദ്യ പോസ്റ്ററിലും മിഷ്‌കിന്റെ പേരില്ലായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാര്യം പരസ്യമാവുകയായിരുന്നു. ഇപ്പോള്‍ മിഷ്‌കിന്‍ തന്റെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മുന്‍പ് മിഷ്‌കിന്‍ സംവിധാനം ചെയ്ത പിശാശ് എന്ന ചിത്രത്തിന്റെ രണ്ടാം…
Read More » -
LIFE
“അത് നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാവില്ല “വൈറൽ ആയി ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
“മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശം എന്തെന്നത് അത് നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാവില്ല.അതിനാലാണ് ഞാൻ ഇവിടെ ഉള്ളത് -കർമ്മ “ഭാവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു . നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിനു കീഴിൽ കമന്റുമായി എത്തിയിരിക്കുന്നത് .ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം എന്ന കന്നഡ സിനിമയുടെ സെറ്റിൽ ആണ് ഭാവന ഇപ്പോൾ ഉള്ളത് .
Read More » -
TRENDING
പ്രിയപ്പെട്ട ചിരിക്കുട്ടി, ഞങ്ങൾ നിന്നെ ദത്തെടുക്കുകയായിരുന്നില്ല ,ഹൃദയസ്പർശിയായ കുറിപ്പ്
മനുഷ്യർ തമ്മിൽ സ്നേഹിക്കാൻ രക്തബന്ധത്തിന്റെ ആഴം വേണമെന്നില്ല എന്ന് പറയുകയാണ് രജിത് ലീല രവീന്ദ്രന്റെ കുറിപ്പ് . രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക് കുറിപ്പ് – കുറച്ചു കൂടി വലുതാകുമ്പോൾ, കുറേ കൂടി തിരിച്ചറിവുണ്ടാകുമ്പോൾ ഇളയ മകൾ ആമി ഞങ്ങളോട് ചോദിക്കുമായിരിക്കും എനിക്ക് മാത്രമെന്താണ് രണ്ട് ബർത്ഡേ എന്ന്. ഒന്നവൾ ജനിച്ച ദിവസവും, രണ്ടാമത്തേത് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്ന ദിവസവും ആണെന്ന് അവളുടെ അടുത്തിരുന്നു സമയമെടുത്തു പറഞ്ഞു മനസിലാക്കണം. ഞാനും ധന്യയും പ്രണയിച്ച നീണ്ട വർഷങ്ങളിലെപ്പോളോ ഞങ്ങൾ ചോദിച്ചിരുന്നതാണ്, വിവാഹം കഴിഞ്ഞു കുട്ടികൾ ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യുമെന്നത്. കുട്ടികളെ ഇഷ്ടമായത് കൊണ്ട്, ആലോചിക്കാൻ ഒന്നുമില്ല കുഞ്ഞിനെ ദത്തെടുക്കും എന്നു തന്നെയായിരുന്നു ഉത്തരവും. വിവാഹം കഴിഞ്ഞു ഉടനെ കാർത്തു വന്നു, അതിനിടയിൽ വന്ന ആരോഗ്യ പ്രശ്നങ്ങൾ രണ്ടാമതൊരു കുട്ടി എന്ന സാധ്യതയെ ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെ കാർത്തു എന്ന ഒറ്റക്കുട്ടിയുമായി 6 വർഷം പൂർത്തിയാക്കിയ ദിവസങ്ങളിലൊന്നിലാണ് എറണാകുളം എം ജി റോഡിലെ…
Read More » -
LIFE
ഇഴഞ്ഞിഴഞ്ഞ് റംസി കേസ് ,സീരിയൽ നടി ലക്ഷ്മി പ്രമോദിപ്പോഴും കാണാമറയത്ത്
റംസി കേസിന്റെ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു .മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സീരിയൽ നടി ലക്ഷ്മി പ്രമോദ് കാണാമറയത്തും . 10 വര്ഷം പ്രണയിച്ച കാമുകൻ ഹാരിസ് ഉപേക്ഷിച്ചതിനെ തുടർന്ന് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ് എന്ന് ആക്ഷേപം .കാമുകൻ ഹാരിസും കുടുംബവും ആണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു . ഗർഭിണിയായ റംസിയെ ഗർഭഛിദ്രം നടത്തിച്ചതും വ്യാജ വിവാഹ സർട്ടിക്കറ്റ് ഉണ്ടാക്കിയതുമൊക്കെ പുറത്ത് വന്നിരുന്നു .മാത്രമല്ല ലക്ഷ്മി പ്രമോദിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് ശുപാർശ ചെയ്യുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു . ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് പോകുമായിരുന്നെന്നും ഹാരിസ് ഈ അവസരം മുതലെടുത്തിരുന്നുവെന്നു റംസിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു .ഗർഭഛിദ്രം നടത്തിയതിലും സീരിയൽ നടിയ്ക്ക് പങ്കുണ്ടെന്നു ഇവർ ആരോപിക്കുന്നു . കേസിൽ കാമുകൻ ഹാരിസ് മാത്രമാണ് അറസ്റ്റിലായത് .ലക്ഷ്മി പ്രമോദും കുടുംബത്തിൽ ഉള്ള മറ്റ്…
Read More » -
LIFE
എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യം ശോഭാ സുരേന്ദ്രനോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ ,ശോഭ പൊതു വേദികളിൽ നിന്ന് അപ്രത്യക്ഷയായിട്ട് 7 മാസം
ബിജെപിയുടെ സമര മുഖങ്ങളിലും ചർച്ചകളിലും സജീവ സാന്നിധ്യം ആയിരുന്നു ശോഭാ സുരേന്ദ്രൻ .എന്നാൽ 7 മാസമായി ശോഭയെ പൊതുരംഗത്ത് കാണാൻ ഇല്ല .ഒരു ഘട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷ ആകും എന്നുപോലും കരുതപ്പെട്ടിരുന്ന ശോഭ സുരേന്ദ്രൻ കെ സുരേന്ദ്രൻ അധ്യക്ഷൻ ആയതോടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല . സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ശോഭ സുരേന്ദ്രന് അപ്രധാനമായ വൈസ് പ്രസിഡന്റ് ചുമതല ആണ് നൽകിയത് .കോർ കമ്മിറ്റിയിൽ നിന്നും അവർ മാറ്റി നിർത്തപ്പെട്ടു .ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രൻ. അത് മാത്രമല്ല മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി അമിത് ഷാ തന്നെ നേരിട്ട് അഞ്ച് അംഗ സമിതിയിൾ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ നേതാവാണ് ശോഭ .കമ്മിറ്റിയുടെ കൺവീനർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോ കൺവീനർ ശോഭ സുരേന്ദ്രനുമാണ് .ദക്ഷിണേന്ത്യയുടെ ആകെ ചുമതലയാണ് ശോഭയ്ക്കുള്ളത് . ശോഭ സുരേന്ദ്രൻ ദേശീയ പദവിയിലേക്ക് ഇനിയും ഉയരാതിരിക്കാൻ ആണ് ഈ കടുംവെട്ട് എന്നാണ് ശോഭയോട്…
Read More »