LIFENEWS

കാർഷിക ബില്ലുകൾ പാസാക്കി ,രാജ്യസഭയിൽ കയ്യാങ്കളി

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നു രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കി .വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസാക്കിയത് .വിപണി നിയന്ത്രണം ഒഴിവാക്കാനും കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കാനും ആണ് ബില്ലുകൾ .

കടുത്ത വാക്‌പോര് ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉണ്ടായി .ഒരു വേള പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ നേർക്ക് പാഞ്ഞടുത്തു .മൈക്ക് തട്ടിപ്പറിക്കാനും ശ്രമം ഉണ്ടായി .ഇതോടെ കയ്യാങ്കളി ആയി .

Signature-ad

കർഷക വിരുദ്ധവും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് അനുകൂലവും ആണ് ബില്ലുകൾ എന്നാണ് പ്രതിപക്ഷ നിലപാട് .എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ടെന്നു കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു .

Back to top button
error: