ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു

ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക ….” എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യൽ എഫ് ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

നാഗമഠo ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും.

ബാനർ – നാഗമഠo ഫിലിംസ്, രചന , സംവിധാനം – സുദർശനൻ റസ്സൽപുരം, നിർമ്മാണം – അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി, ഛായാഗ്രഹണം – സജിത് വിസ്താ , സംഗീതം, പശ്ചാത്തല സംഗീതം – ശ്രീനാഥ് എസ് വിജയ്, ചീഫ് അസ്സോ: ഡയറക്ടർ, ഗാനരചന , ഗ്രാഫിക് ഡിസൈൻ – ശരൺ ഇന്റോ കേര, അസ്സോ: ഡയറക്ടർ – ആന്റോ റക്സ് , നന്ദുമോഹൻ , ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ്, കല-ഉണ്ണി റസ്സൽപുരം, അസി: ഡയറക്ടർ – അനീഷ് എസ് കുമാർ , സ്റ്റിൽസ് – നന്ദു എസ്, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *