ഇന്നലെ നീയെൻ..ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു

ശ്വേത മോഹന്‍ പാടിയ വിരഹഗാനം ഉൾക്കൊള്ളുന്ന മ്യൂസിക്‌ ആല്‍ബം വീട്ടമ്മ ദ ഹൗസ് വൈഫ് യൂറ്റൂബ് ചാനൽ പുറത്തിറക്കി.

നടിയും അവതാരകയുമായ ലക്ഷ്മി പ്രസാദ്‌ ആണ് ആൽബത്തിൽ അഭിനയിക്കുന്നത്.കേരളത്തിലെ മികച്ച ഗണിത അധ്യാപിക കൂടിയായ മേഴ്സി പീറ്ററിന്റെതാണ് വരികൾ.ഉദയകുമാർ അഞ്ചൽ സംഗീതം നിർവഹിച്ചിരിക്കുന്നു.

സോണി ക്രിയേഷൻസ് ബാനറിൽ സോണി ഫ്രാൻസിസ് ആണ് ആൽബം നിർമ്മിച്ചത്.
ക്യാമറയും നിശ്ചല ചായഗ്രഹണവും നിർവഹിച്ചതു ഗിരീഷ് അമ്പാടി.പ്രസാദ് നൂറനാട് ആണ് എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത്.

ഒട്ടനവധി സീരിയലുകളിലൂടെയും അവതാരകയായും നടിയാണ് ലക്ഷ്മി.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സുര്യകാന്തിയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
ആലിപ്പഴം, മാനസപുത്രി, മഞ്ഞുരുകും കാലം, സീത, തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *