Month: September 2020
-
LIFE
ഓണം ബമ്പർ ഫലം മുഴുവനായി
ഓണം ബമ്പർ എറണാകുളത്ത് വിറ്റ ടിക്കറ്റിന് .TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം .12 കോടി രൂപയാണ് സമ്മാനം .അദേശ് കുമാർ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആണ് കഴിഞ്ഞ വർഷം മുതൽ ഓണം ബാമ്പറിന് നൽകി വരുന്നത്. ഒരു മാസത്തോളമായി 44 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് വിറ്റത് .300 രൂപ ആയിരുന്നു ഒരു ടിക്കറ്റിന്റെ വില .രണ്ടാം സമ്മാനം ഓരോ കോടി വീതം ആറ് ടിക്കറ്റുകൾക്ക് .മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. ഓണം ബമ്പർ ഫലം മുഴുവൻ
Read More » -
LIFE
പുതിയ സിനിമയുമായി വിനായകന്‍: ഈ തവണ ക്യാമറയ്ക്ക് പിന്നില്‍
സിനിമയില്‍ എത്തി ഇരുപത്തിഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ ഇന്നെത്തി നില്‍ക്കുന്നത് വളരെ ഉയരത്തിലാണ്. കടന്നു വന്ന വഴികളില്‍ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള വിനായകന്‍ തന്റെ ചലച്ചിത്ര ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കാല്‍ വെക്കുകയാണ്. വിനായകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം സംഭവിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് അബുവാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. വിനായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരക്കുന്നതും. പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. റിമ കല്ലിങ്കും ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ്. സിനിമയുടെ സ്വഭാവമോ, താരങ്ങളോ, സാങ്കേതിക പ്രവര്‍ത്തകരോ തുടങ്ങിയ യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങള്‍ക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതായിരുന്നു ലഭിച്ചിരുന്നത്. വിനായകനെപ്പോലൊരു കലാകാരന്‍ കൂടി ഒപ്പം ചേരുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ് താനൊരു സാധാരണക്കാരനാണെന്നും ചേറിന്റെ താളമാണ് തന്റെ താളമെന്ന് പറയുകയും ചെയ്തിട്ടുള്ള വിനായകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആ…
Read More » -
NEWS
ലൈഫ് മിഷനിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രി എ സി മൊയ്തീനും എതിരെ പരാതി നൽകി അനിൽ അക്കര
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ സി മൊയ്തീനും എതിരെ പരാതി നൽകി കോൺഗ്രസ് എംഎൽഎ അനിൽ അക്കര .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടിയുടെ അഴിമതി നടന്നെന്നും അത് അന്വേഷിക്കണം എന്നുമാവശ്യപ്പെട്ടാണ് എംഎൽഎയുടെ പരാതി . വടക്കാഞ്ചേരി പോലീസിലാണ് പരാതി നൽകിയത് .മുഖ്യമന്ത്രിയും മന്ത്രിയും ലൈഫ് മിഷൻ സി ഇ ഒയും അടക്കം 10 പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് അനിൽ അക്കരയുടെ ആവശ്യം . പദ്ധതിയിൽ സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി അനിൽ അക്കര പരാതിയിൽ പറയുന്നു .പദ്ധതിയുടെ വിശദ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നു അനിൽ അക്കര ആരോപിക്കുന്നു .
Read More » -
LIFE
പേടിപ്പിക്കാന്‍ വിജയ് സേതുപതി
ഓരോ മാസവും ഓരോ സിനിമ എന്നതാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ കണക്ക്. സിനിമ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തമിഴില്‍ ഇന്നേറ്റവും മുന്നില്‍ നില്‍ക്കിന്ന താരം വിജയ് സേതുപതിയാണ്. എല്ലാ മാസവും താരത്തിന്റെ ഒരു ചിത്രമെങ്കിലും പ്രഖ്യാപിക്കപ്പെടാറുണ്ട്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ദീപക് സുന്ദര്‍രാജന് തിരക്കഥയെഴുതി സംവിധാനാം ചെയ്യുന്ന അനബെല്ല സുബ്രഹ്മണ്യന്‍ എന്ന ചിത്രത്തിന്റെ വാര്‍ത്തകളാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം മുഖ്യ കഥാപാത്രമായി തപ്‌സി പന്നുമുണ്ട്. ചിത്രം ഹൊറര്‍ ജോണറില്‍ പെട്ട സിനിമയാിയരിക്കുമെന്ന സൂചനായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ രാധിക ശരത് കുമാര്‍, മധുമിത, യോഗി ബാബു, മനോ ബാല, സുരേഖവാണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
Read More » -
കൊച്ചിയിൽ സീരിയൽ ലൊക്കേഷനിൽ കൂട്ട കോവിഡ്, വിവരം പുറത്ത് വിട്ടത് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി
കൊച്ചിയിൽ ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അറിയിപ്പിലൂടെ ആണ് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി വിവരം പുറത്ത് വിട്ടത്. പ്രത്യേക അറിയിപ്പ് കൊച്ചിയിൽ ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറൻ്റയിനിൽ കഴിയുകയാണ്. ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു. *അഭിനേതാക്കൾ* വി കെ ബൈജു അർച്ചന സുശീലൻ നീന കുറുപ്പ് സജ്ന ടോണി ബാലചന്ദ്രൻ ചുള്ളിക്കാട് ദേവി അജിത്ത് ലിസി ജോസ് ചിലങ്ക അൻസിൽ *സാങ്കേതിക പ്രവർത്തകർ* രവി ചന്ദ്രൻ (ക്യാമറമാൻ ) പ്രദീപ് വള്ളിക്കാവ് (സംവിധായകൻ) കനകരാജ് (ക്യാമറമാൻ ) സുധീഷ് ശങ്കർ (സംവിധായകൻ) ഈ സീരിയലിൻ്റെ നിർമ്മാതാവിനെ അപകീർത്തി…
Read More » -
LIFE
അശ്‌ളീല കമന്റ്റ് ഇട്ട യുവാവിനെ തേച്ചൊട്ടിച്ച് നടി സാധിക വേണുഗോപാൽ
സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെ തേച്ചൊട്ടിച്ച് നടി സാധിക വേണുഗോപാൽ. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തി ആയിരുന്നു സാധികയുടെ പ്രതികരണം . സാധികയുടെ കുറിപ്പ് – ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം…. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ…. പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ… ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബൊക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും… ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ. പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ… അപ്പൊ ഇതൊന്നും ആണിന്റെയോ…
Read More » -
TRENDING
നനഞ്ഞ തൂവെള്ള വസ്ത്രത്തിൽ ഹോട്ട് ആയി ഇനിയ, ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ
നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. മൂന്നാറിലെ വെള്ള ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഫോട്ടോഷൂട്ട്. നേർത്ത തൂവെള്ള സ്ലീവ്ലെസ് മിഡി ആണ് താരത്തിന്റെ വേഷം. “നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ,അത് ശ്രദ്ധ അർഹിക്കുന്നു” എന്ന അടിക്കുറിപ്പും ഹിറ്റ് ആയിരിക്കുകയാണ്. മലയാളം, തമിഴ് ചിത്രങ്ങളിൽ താരമായ ഇനിയ 2005 ൽ ആണ് സിനിമാ രംഗത്ത് എത്തിയത്. കളേഴ്‌സ് എന്ന തമിഴ് പ്രൊജക്റ്റ് ആണ് താരത്തിന്റെ പുതിയ ചിത്രം.
Read More » -
NEWS
മുഖ്യമന്ത്രി നീചമായ വർഗീയരാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഖുറാന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സർക്കാരും വികാരം ഒരുകൂട്ടർക്ക് മാത്രം ഉള്ളതാണോയെന്ന് വ്യക്തമാക്കണം. ശബരിമലയിൽ കോടാനുകോടി വിശ്വാസികളുടെ വികാരത്തെ പൊലീസിനെ ഉപയോഗിച്ച് വ്രണപ്പെടുത്തിയ ആളാണ് പിണറായി വിജയൻ. ദേവസ്വം മന്ത്രി കടകംപ്പള്ളി ഗുരുവായൂരിൽ തൊഴുതതിനെ ശാസിച്ച പാർട്ടിയാണ് മുഖ്യമന്ത്രിയുടേത്. പാലക്കാട് മകൻ ശബരിമലയ്ക്ക് മാലയിട്ടതിന് സി.ഐ.ടി.യു നേതാവിനെ പുറത്താക്കിയപ്പോഴും പാറശ്ശാലയിൽ മാലയിട്ടതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയപ്പോഴും പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ മാലയിട്ടതിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്തപ്പോഴും വികാരം എവിടെ പോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ഖജനാവിലെ പണം ഉപയോഗിച്ച്…
Read More » -
LIFE
ശോഭ സുരേന്ദ്രൻ ,എ എൻ രാധാകൃഷ്ണൻ ,എം എസ് കുമാർ ,ജെ ആർ പദ്മകുമാർ , പി എം വേലായുധൻ ,കെ പി ശ്രീശൻ …കെ സുരേന്ദ്രൻ അധ്യക്ഷനായപ്പോൾ വെട്ടിനിരത്തിയവരുടെ പട്ടിക നീണ്ടത്
ബിജെപിയിൽ ഇത് വെട്ടിനിരത്തലിന്റെ കാലമാണ് .കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതിന് ശേഷമാണ് വെട്ടി നിരത്തൽ തുടങ്ങിയത് .കാലങ്ങളായി പാർട്ടിക്കൊപ്പം നിന്ന പലരും ഇപ്പോൾ നിർജീവമായി വീട്ടിലിരിപ്പാണ് . ശോഭ സുരേന്ദ്രൻ ,എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ വെട്ടിനിരത്തിയാണ് കൃഷ്ണകുമാറും സുധീറും ജോർജ് കുര്യനുമൊക്കെ സംസ്ഥാന ജനറൽ സെക്രട്ടറിമാർ ആയത് .എം എസ് കുമാറിനായിരുന്നു ഔദ്യോഗിക വക്താവ് സ്ഥാനം .എന്നാൽ 6 പേരെ കൂടി വക്താക്കൾ ആക്കാനുള്ള തീരുമാനം എം എസ് കുമാറിന്റെ രാജിയിലും നിഷേധാത്മക സമീപനത്തിലും കലാശിച്ചു . സംസ്ഥാന ഖജാൻജി ആണ് പദ്മകുമാർ .എന്നാൽ ബിജെപി ഓഫീസിൽ പത്മകുമാറിന് ഒരു സീറ്റു പോലുമില്ല .ചാനൽ ചർച്ചകളിൽ പദ്മകുമാറിനെ വിളിപ്പിക്കാതിരിക്കാനും നീക്കം നടന്നു . ദളിത് മേഖലയിൽ നിന്നുള്ള ബിജെപിയുടെ മുഖം ആയിരുന്നു പി എം വേലായുധൻ .ഉപാധ്യക്ഷൻ ആയിരുന്ന അദ്ദേഹം ഇപ്പോൾ പ്രധാന സ്ഥാനത്ത് ഒന്നുമില്ല .ഡോക്ടർ വാവയുടെ സ്ഥിതിയും വ്യത്യസ്തമല്ല .കെ പി ശ്രീശനും…
Read More » -
NEWS
നിയമത്തെ വെല്ലുവിളിച്ച് സഞ്ജന
ബംഗളൂരു: ലഹരി കേസില്‍ നടി സഞ്ജന അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. കേസ് അന്വേഷണം സഞ്ജനയില്‍ നിന്നും മറ്റു താരങ്ങളിലേക്കും തുടരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ സിനിമാ ലോകം ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. സഞ്ജന ഗല്‍റാണി ഇപ്പോള്‍ ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലാണുള്ളത്. സഞ്ജനയ്‌ക്കൊപ്പം അറസ്റ്റിലായ ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി. അതേ സമയം സഞ്ജനക്കെതിരായ കുറ്റമെന്താണെന്ന് സിസിബി വ്യക്തമാക്കിയിട്ടില്ലെന്ന് താരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സഞ്ജന ഹാജരായത്. കോടതിക്ക് മുന്‍പാകെ തന്റെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടെന്നും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തനിക്ക് ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും എസിഎംഎം കോടതി റിമാന്‍ഡ് നീട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് വേണ്ടി തന്റെ ജോലിക്കാരായ 250 പേര്‍ തെരുവിലിറങ്ങുമെന്ന് താരം വെല്ലുവിളിച്ചത്. കര്‍ണാടക കോണ്‍ഗഗ്രസ്സ് മുന്‍ എം.എല്‍.എ ആര്‍.വി ദേവരാജിന്റെ മകനും ബാംഗ്ലൂര്‍ നഗരസഭ കോര്‍പ്പറേറ്റുമായ…
Read More »