എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യം ശോഭാ സുരേന്ദ്രനോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ ,ശോഭ പൊതു വേദികളിൽ നിന്ന് അപ്രത്യക്ഷയായിട്ട് 7 മാസം

 

ബിജെപിയുടെ സമര മുഖങ്ങളിലും ചർച്ചകളിലും സജീവ സാന്നിധ്യം ആയിരുന്നു ശോഭാ സുരേന്ദ്രൻ .എന്നാൽ 7 മാസമായി ശോഭയെ പൊതുരംഗത്ത് കാണാൻ ഇല്ല .ഒരു ഘട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷ ആകും എന്നുപോലും കരുതപ്പെട്ടിരുന്ന ശോഭ സുരേന്ദ്രൻ കെ സുരേന്ദ്രൻ അധ്യക്ഷൻ ആയതോടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല .

സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ശോഭ സുരേന്ദ്രന് അപ്രധാനമായ വൈസ് പ്രസിഡന്റ് ചുമതല ആണ് നൽകിയത് .കോർ കമ്മിറ്റിയിൽ നിന്നും അവർ മാറ്റി നിർത്തപ്പെട്ടു .ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രൻ. അത് മാത്രമല്ല മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി അമിത് ഷാ തന്നെ നേരിട്ട് അഞ്ച് അംഗ സമിതിയിൾ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ നേതാവാണ് ശോഭ .കമ്മിറ്റിയുടെ കൺവീനർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോ കൺവീനർ ശോഭ സുരേന്ദ്രനുമാണ് .ദക്ഷിണേന്ത്യയുടെ ആകെ ചുമതലയാണ് ശോഭയ്ക്കുള്ളത് .

ശോഭ സുരേന്ദ്രൻ ദേശീയ പദവിയിലേക്ക് ഇനിയും ഉയരാതിരിക്കാൻ ആണ് ഈ കടുംവെട്ട് എന്നാണ് ശോഭയോട് അടുപ്പമുള്ളവർ പറയുന്നത് .എ പി അബ്‌ദുള്ളക്കുട്ടി ഇരിക്കുന്ന പോസ്റ്റിലാണ് ബിജെപിയിൽ ഇപ്പോൾ ശോഭ ഉള്ളത് .BJP

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ശോഭ ഉണ്ടാക്കിയ നേട്ടം ചെറുതല്ല എന്നതാണ് വാസ്തവം .ആറ്റിങ്ങൽ മണ്ഡലത്തിൽ 90,000 വോട്ടിൽ നിന്ന് ബിജെപി കുതിച്ചത് 2,48,650 വോട്ടിലേക്കാണ് .അതായത് കെ സുരേന്ദ്രനും സുരേഷ് ഗോപിയ്ക്കും അടക്കം കൈയ്യെത്തിപ്പിടിക്കാനാവാത്ത നേട്ടം .സിപിഐഎം സ്ഥാനാർഥി എ സമ്പത്തിന്റെ തോൽവിയ്ക്ക് ഇത് കാരണമാകുകയും ചെയ്തു .

സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ ശോഭ ഇപ്പോൾ ഇടപെടുന്നില്ല എന്നതാണ് ശോഭയുടെ സോഷ്യൽ മീഡിയ ഉപയോഗം അടക്കം നോക്കിയാൽ മനസിലാകുന്നത് .സംസ്ഥാന ബിജെപി പ്രഖ്യാപിക്കുന്ന ഒരു സമര അറിയിപ്പോ മറ്റു കാര്യങ്ങളോ ശോഭയുടെ ഫേസ്ബുക്കിൽ വാളിൽ പോലും കാണാൻ ആകുന്നില്ല .ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ശോഭ സുരേന്ദ്രൻ പൂർണമായി അകന്നു കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ശോഭ സുരേന്ദ്രന്റെ ഏഴു മാസത്തിലേറെ ആയുള്ള മൗനം .

എന്നാൽ ശോഭ സുരേന്ദ്രനെ മാറ്റി നിർത്തിയിട്ടില്ല എന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത് .വ്യക്തിപരമായ എന്തെങ്കിലും കാരണം കൊണ്ട് ആകാം ശോഭ സജീവമാകാത്തത് എന്നും കാരണം അവരോട് തന്നെ ചോദിക്കണം എന്നും കെ സുരേന്ദ്രൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *