Month: September 2020

  • LIFE

    “ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” ,നടൻ സിദ്ധിഖിനെതിരെ ആരോപണം ആവർത്തിച്ച് നടി രേവതി ,മൊഴിമാറ്റം നടത്തിയവർക്ക് നാണമില്ലേ എന്നും ചോദ്യം

    സിദ്ധിഖ് ,ഭാമ എന്നിവരുടെ മൊഴിമാറ്റത്തെ രൂക്ഷമായി വിമർശിച്ച് നടി രേവതി സമ്പത്ത് .ഒപ്പം നടൻ സിദ്ധിഖിനെതിരെയുള്ള ആരോപണം നടി ആവർത്തിച്ചു . നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും നടി ഭാമയും മൊഴി മാറ്റി പറഞ്ഞിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് രേവതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് . 2019 ൽ നടൻ സിദ്ധിഖിനെതിരെ മീ ടൂ ആരോപണവുമായി രേവതി രംഗത്ത് എത്തിയിരുന്നു .നിള തിയ്യേറ്ററിൽ വച്ച് സിദ്ധിഖിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും അത് മാനസിക സംഘർഷത്തിലേക്ക് നയിച്ചുവെന്നും രേവതി ആരോപിച്ചിരുന്നു .ഡബ്ലിയു സി സിക്കെതിരെ കെ പി എ സി ലളിതക്കൊപ്പം സിദ്ധിഖ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയർ ചെയ്തായിരുന്നു അന്നത്തെ രേവതിയുടെ പോസ്റ്റ് . “ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി…

    Read More »
  • TRENDING

    ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള ഇന്ന്  ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

    തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൂർണ്ണകുംഭമേള നടക്കും. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി  ഇന്നലെ  രാവിലെ ആശ്രമ കുംഭം നിറയ്ക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.  ഇന്ന്   ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കുംഭം പ്രദക്ഷിണം സ്പിരിച്ച്വല്‍ സോണില്‍ മാത്രമായി നടക്കും. ഇന്ത്യയിലുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും   കുംഭം പ്രദക്ഷിണം നടക്കും . പരമ്പരയിൽ പത്ത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളാണ് നടന്നുവരുന്നത്. കുംഭമേളക്ക് ശാന്തിഗിരിയിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ശാന്തിഗിരി ബ്രഹ്മ കൽപ്പിതമായി ലഭിച്ച ആഘോഷമായ പൂർണ്ണകുംഭമേള ഇത് സാധാരണ നമ്മുടെ രാജ്യത്ത് നടക്കുന്ന കുംഭമേളകളിൽ നിന്നും വ്യത്യസ്‌തമാണ്. പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന്‌ ഭക്തൻമാർ    കുംഭങ്ങൾ ശിരസിലേറ്റി  ആശ്രമാങ്കണം പ്രദക്ഷിണം ചെയുന്നതാണ് പതിവ്. മനുഷ്യജീവിതത്തിെൻറ നൈമിഷികതയെ പ്രതിനിധീകരിക്കുന്ന മൺകുടത്തിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കുംഭതീർത്ഥം  നിറച്ച്  പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച് ത്യാഗജീവിതത്തിന്റെ പ്രതീകമായ പീതവസ്ത്രത്തിൽ ബന്ധിച്ചാണ് കുംഭങ്ങൾ ഒരുക്കുന്നത്. ഇത്തവണ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ…

    Read More »
  • LIFE

    അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ,മോദിയെ ടാഗ് ചെയ്ത് പായൽ ഘോഷിന്റെ ട്വീറ്റ്

    താൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം ഷെയർ ചെയ്താണ് പായൽ ഘോഷ് ട്വീറ്റ് ചെയ്തിരിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് ട്വീറ്റ് .സംവിധായകൻ അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ ജീവൻ അപകടത്തിൽ ആണെന്നും പായൽ ട്വീറ്റിൽ പറയുന്നു . ട്വീറ്റുകളുടെ ഒരു പരമ്പരയുമായാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത് .”കാലങ്ങൾ ആയി എന്നെ നിശ്ശബ്ദനാക്കാൻ നോക്കുന്നു .എന്നെ നിശ്ശബ്ദനാക്കാൻ പല സ്ത്രീകളെയും വലിച്ചിഴച്ചു .ഇപ്പോഴിതാ സ്വയം വന്നിരിക്കുന്നു .എല്ലാത്തിനും ഒരു അതിരുണ്ട് മാഡം .എന്തൊക്കെ ആരോപണം ഉണ്ടായാലും അത് അവാസ്തവം ആണ് . क्या बात है , इतना समय ले लिया मुझे चुप करवाने की कोशिश में । चलो कोई नहीं ।मुझे चुप कराते कराते इतना झूठ बोल गए की औरत होते हुए दूसरी औरतों को भी संग घसीट लिया। थोड़ी तो…

    Read More »
  • NEWS

    കാർഷിക ബിൽ രാജ്യസഭയിൽ ,ബിജെപിയെ പൂട്ടുമോ കോൺഗ്രസ്സ് ?

    അകാലിദളിന്റെ എതിർപ്പോടെ കാർഷിക ബിൽ ലോക്സഭാ കടമ്പ കഴിഞ്ഞെങ്കിലും രാജ്യസഭയിൽ മോഡി സർക്കാർ വിയർക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ .ബിൽ പാസാക്കാനുള്ള അംഗബലം എൻ ഡി എക്ക് ഇല്ല എന്നത് തന്നെയാണ് സർക്കാരിനെ അലട്ടുന്ന പ്രശ്നം . ഇപ്പോൾ രാജ്യസഭയുടെ അംഗബലം 243 ആണ് .ബിൽ പാസാകാൻ വേണ്ടത് 122 വോട്ട് .105 വോട്ടുകൾ ആണ് ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എക്ക് ഉള്ളത് .പ്രതിപക്ഷത്തിനുള്ളത് 100 വോട്ട് .വൈ എസ്ആർ കോൺഗ്രസ് ,ബിജെഡി ,ടിആർഎസ് തുടങ്ങിയ പാർട്ടികൾക്ക് എല്ലാം കൂടി 32 വോട്ട് ഉണ്ട് .ഈ പാർട്ടികൾ പലപ്പോഴായി പ്രശ്നാധിഷ്ഠിത പിന്തുണ സർക്കാരിന് നൽകിയിട്ടുണ്ട് .ഇതിലാണ് സർക്കാരിന്റെ നോട്ടം . 10 എംപിമാർ കോവിഡ് ബാധിതർ ആയി ചികിത്സയിൽ ആണ് .മൻമോഹൻ സിങ് ,പി ചിദംബരം എന്നിവരടക്കം 15 എംപിമാർ ആരോഗ്യ പ്രശ്നങ്ങളാൽ സഭയിൽ ഹാജരാകില്ല . ബിജെപിക്ക് ഒറ്റയ്ക്ക് 86 അംഗങ്ങൾ ഉണ്ട് .എൻ ഡി എ…

    Read More »
  • TRENDING

    കേരളം ഭീകരവാദികളുടെയും തീവ്രവാദികളുടെയും ഒളിത്താവളം ?

    മാവോവാദി നേതാവ് മല്ലരാജ റെഡ്ഢിയെ എട്ട് കൊല്ലം മുൻപ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയപ്പോൾ ആണ് കേരളം ഭീകരവാദികളുടെയും തീവ്രവാദികളുടെയും ഒളിത്താവളമോ എന്ന സംശയം ഉയർന്നത് .പെരുമ്പാവൂരിലെ വാടക വീട്ടിൽ മാസങ്ങൾ ആയി ഒളിച്ചു താമസിക്കുക ആയിരുന്നു റെഡ്ഢി .തൊട്ടടുത്ത കരിങ്കൽ ക്വാറിയിൽ ഇയാൾ ജോലിക്കും പോയിരുന്നു .അയൽവാസികൾക്കോ ലോക്കൽ പോലീസിനോ ഇയാളെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല . പെരുമ്പാവൂരിൽ ജോലിക്കെന്ന് പറഞ്ഞ് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ രേഖകൾ ഇല്ലാത്ത ബംഗ്ളാദേശുകാരും ഉണ്ട് .ആർക്കെങ്കിലും സംശയം തോന്നിയാൽ പോലീസെത്തി ആളെ പിടികൂടും .ഇവരെ ജാമ്യത്തിൽ എടുക്കാൻ ആരും വരാറില്ല .കുറച്ചു കാലം കഴിഞ്ഞാൽ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും .അതാണ് പതിവ് . ബ്രഹ്മപുത്ര കടന്നു മുർഷിതാബാദിൽ എത്തി ട്രെയിൻ മാർഗം ആണ് ഇവർ കേരളത്തിൽ എത്തുന്നത് .മുര്ഷിദാബാദിൽ നിന്നും സംഘടിപ്പിക്കുന്ന വ്യാജ രേഖയുമായാണ് ഇവർ കേരളത്തിൽ എത്തുക .ഇവിടുത്തെ കരിങ്കൽ ക്വാറികളിലോ പ്ലൈവുഡ് ഫാക്ടറികളിലോ ഇവർ ജോലിക്ക് കയറും .കഴിഞ്ഞ ദിവസം…

    Read More »
  • NEWS

    ഭീകരരുടെ പദ്ധതി ചാവേർ ആക്രമണം ,എൻഐഎ വലയിൽ ആയത് ആയുധങ്ങൾക്കായി ഡൽഹി-കാശ്മീർ യാത്രക്ക് ഒരുങ്ങവെ

    കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് എൻ ഐ എ പിടികൂടിയ അൽ ക്വയ്‌ദക്കാർ ആയുധം സംഭരിക്കാൻ പദ്ധതിയിട്ടിരുന്നു .പാകിസ്ഥാനിൽ ഉള്ള ഇവരുടെ കമാണ്ടർ ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയുധം സംഭരിക്കാൻ ഇവർ ഡൽഹി – കാശ്മീർ യാത്രയ്ക്ക് ഒരുങ്ങുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് . സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാൻ ഉള്ള രാസ വസ്തുക്കൾ ഇവർ സംഭരിച്ചു എന്നാണ് റിപ്പോർട് .അറസ്റ്റ് ചെയ്തവരിൽ ചിലരുടെ വാസസ്ഥലത്ത് നിന്ന് ബോബ് നിർമ്മാണത്തിനുള്ള പ്രാരംഭ സാമഗ്രികൾ കണ്ടെടുത്തതായും റിപ്പോർട്ട് ഉണ്ട് . വാട്ട്സ് അപ് വഴി ആയിരുന്നു ഇവരുടെ ആശയാവിനിമയം .രാജ്യത്ത് പലയിടത്തായി ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട് .പിടിയിലായ മുർഷിദ് ഹസൻ ബംഗാളിൽ തീവ്ര ചിന്താഗതിക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ആളാണ് .സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ സന്ദേശങ്ങൾ ഇയാൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഹസൻ ആണ് പാകിസ്താനിലെ കമാണ്ടറുമായി ബന്ധപ്പെടുന്നതും ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും .ഡൽഹിയിൽ ആയുധം എത്തിക്കാമെന്ന് പാകിസ്താനിലെ കമാണ്ടർ ഹസന് ഉറപ്പു നൽകിയിരുന്നു .

    Read More »
  • NEWS

    അൽ ക്വയ്‌ദയുടെ വലയിൽ മലയാളികളും ,കൂടുതൽ അറസ്റ്റിനു സാധ്യത

    അൽ ക്വയ്‌ദയുമായി ബന്ധമുള്ളവരിൽ മലയാളികളും ഉൾപ്പെടുന്നുവെന്നു വിവരം .കേരളത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് എൻ ഐ എ നൽകുന്ന സൂചന .മുംബൈ ,ഭോപ്പാൽ എന്നിവിടങ്ങളിലേക്കും അന്വേഷണം നീട്ടുമെന്നാണ് വിവരം . രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പലയിടത്തും എൻഐഎ സംഘം തങ്ങിയിരുന്നു .ജെ എം ബി എന്ന ഐഎസ് പിന്തുണയുള്ള ബംഗ്ളാദേശ് സംഘടനയ്ക്ക് കേരളത്തിലും വേരുകൾ ഉള്ളതായി സംശയിക്കപ്പെടുന്നുണ്ട് .2019 ൽ സംസ്ഥാനത്ത് നിന്ന് പിടിക്കപ്പെട്ട 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു .അതിഥി തൊഴിലാളികളുടെ ലേബലിൽ ആയിരുന്നു ഇവരുടെ പ്രവർത്തനം . ഐ എസിന്റെ സ്ലീപ്പിങ് സെല്ലുകൾ ആയി പ്രവർത്തിക്കുന്ന മുപ്പതോളം പേർ നിരീക്ഷണത്തിൽ ആണെന്നാണ് വിവരം . കേരളത്തെ ഒളിത്താവളം ആയാണ് ഇത്തരം സംഘടനകൾ കണക്കാക്കുന്നത് എന്നാണ് റിപ്പോർട് .

    Read More »
  • LIFE

    സംസ്ഥാനത്ത് അൽക്വയ്‌ദ ബന്ധമുള്ള 3 പേർ പിടിയിലായ സംഭവത്തിൽ ഇന്റലിജിൻസ് പരാജയം

    എറണാംകുളത്ത് നിന്ന് അൽക്വയ്‌ദ ബന്ധമുള്ള 3 പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സംസ്ഥാന പോലീസ് വിവരമറഞ്ഞത് ഏറെ വൈകി .എൻഐഎയുടെ ഡൽഹി ഓഫീസ് കൊച്ചി,ബംഗാൾ ഓഫീസുകളെ ഏകോപിപ്പിച്ച് ആണ് പദ്ധതി ആസൂത്രണം ചെയ്തത് .വെള്ളിയാഴ്ചയാണ് സംസ്ഥാന പോലീസിന്റെ സഹായം എൻഐഎ തേടിയത് . ഇന്നലെ മാത്രമാണ് ഇവർ അൽക്വയ്‌ദക്കാർ ആണെന്ന് സംസ്ഥാന പോലീസ് മനസിലാക്കുന്നത് . തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ,ആഭ്യന്തര സുരക്ഷാ എന്നീ വിഭാഗങ്ങൾക്ക് മാസങ്ങളായി നാഥനില്ല .ഒരു എസ് പിയുടെ നിയന്ത്രണത്തിൽ ആയിരുന്നു സ്‌ക്വാഡ് .സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്താനും തടയാനും രൂപീകരിച്ചതാണ് സ്‌ക്വാഡ് .എന്നാൽ ഇപ്പോൾ തലവനില്ല . ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഇന്റലിജൻസ് എ ഡി ജി പിയുടെ കീഴിൽ ഡി ഐ ജി ,എസ് പി തസ്തികകൾ ഉണ്ടായിരുന്നു .എന്നാൽ ഇവിടെയും ആളുകൾ ഇല്ല .പിടിയിലായവരുടെ ആശയവിനിമയം ബംഗാളിയിൽ ആയിരുന്നതിനാൽ സൈബർ ഡോമിനും ഇത് കണ്ടെത്താൻ ആയില്ല . അതിഥി തൊഴിലാളികൾ…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18പേർ മരിച്ചു. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 47452 സാമ്പിളുകള്‍ പരിശോധിച്ചു. 37488 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

    Read More »
  • NEWS

    കോവിഡ് വ്യാപനം; സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

    തിരുവനന്തപുരം: കോവിഡ് വ്യാപനം പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്. കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്‌സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്സൈസ് ശുപാര്‍ശയില്‍ ഉളളത്. നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

    Read More »
Back to top button
error: