NEWS

ലൈഫ് മിഷനിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രി എ സി മൊയ്തീനും എതിരെ പരാതി നൽകി അനിൽ അക്കര

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ സി മൊയ്തീനും എതിരെ പരാതി നൽകി കോൺഗ്രസ് എംഎൽഎ അനിൽ അക്കര .വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടിയുടെ അഴിമതി നടന്നെന്നും അത് അന്വേഷിക്കണം എന്നുമാവശ്യപ്പെട്ടാണ് എംഎൽഎയുടെ പരാതി .

വടക്കാഞ്ചേരി പോലീസിലാണ് പരാതി നൽകിയത് .മുഖ്യമന്ത്രിയും മന്ത്രിയും ലൈഫ് മിഷൻ സി ഇ ഒയും അടക്കം 10 പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് അനിൽ അക്കരയുടെ ആവശ്യം .

Signature-ad

പദ്ധതിയിൽ സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായി അനിൽ അക്കര പരാതിയിൽ പറയുന്നു .പദ്ധതിയുടെ വിശദ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നു അനിൽ അക്കര ആരോപിക്കുന്നു .

Back to top button
error: