LIFENEWS

ശോഭ സുരേന്ദ്രൻ ,എ എൻ രാധാകൃഷ്ണൻ ,എം എസ് കുമാർ ,ജെ ആർ പദ്മകുമാർ , പി എം വേലായുധൻ ,കെ പി ശ്രീശൻ …കെ സുരേന്ദ്രൻ അധ്യക്ഷനായപ്പോൾ വെട്ടിനിരത്തിയവരുടെ പട്ടിക നീണ്ടത്

ബിജെപിയിൽ ഇത് വെട്ടിനിരത്തലിന്റെ കാലമാണ് .കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതിന് ശേഷമാണ് വെട്ടി നിരത്തൽ തുടങ്ങിയത് .കാലങ്ങളായി പാർട്ടിക്കൊപ്പം നിന്ന പലരും ഇപ്പോൾ നിർജീവമായി വീട്ടിലിരിപ്പാണ് .

ശോഭ സുരേന്ദ്രൻ ,എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ വെട്ടിനിരത്തിയാണ് കൃഷ്ണകുമാറും സുധീറും ജോർജ് കുര്യനുമൊക്കെ സംസ്ഥാന ജനറൽ സെക്രട്ടറിമാർ ആയത് .എം എസ് കുമാറിനായിരുന്നു ഔദ്യോഗിക വക്താവ് സ്ഥാനം .എന്നാൽ 6 പേരെ കൂടി വക്താക്കൾ ആക്കാനുള്ള തീരുമാനം എം എസ് കുമാറിന്റെ രാജിയിലും നിഷേധാത്മക സമീപനത്തിലും കലാശിച്ചു .

സംസ്ഥാന ഖജാൻജി ആണ് പദ്മകുമാർ .എന്നാൽ ബിജെപി ഓഫീസിൽ പത്മകുമാറിന് ഒരു സീറ്റു പോലുമില്ല .ചാനൽ ചർച്ചകളിൽ പദ്മകുമാറിനെ വിളിപ്പിക്കാതിരിക്കാനും നീക്കം നടന്നു .

ദളിത് മേഖലയിൽ നിന്നുള്ള ബിജെപിയുടെ മുഖം ആയിരുന്നു പി എം വേലായുധൻ .ഉപാധ്യക്ഷൻ ആയിരുന്ന അദ്ദേഹം ഇപ്പോൾ പ്രധാന സ്ഥാനത്ത് ഒന്നുമില്ല .ഡോക്ടർ വാവയുടെ സ്ഥിതിയും വ്യത്യസ്തമല്ല .കെ പി ശ്രീശനും ഉപാധ്യക്ഷ സ്ഥാനം തെറിച്ചു .

നേതാക്കളെ കൂട്ടത്തോടെ വെട്ടിനിരത്തുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് പാർട്ടിയിലെ അസംതൃപ്തർ പറയുന്നു .തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണ രംഗത്ത് നിന്ന് വെട്ടിനിരത്തപ്പെട്ടവർ വിട്ടുനിന്നേക്കും .

7 മാസത്തോളമായി മാറിനിൽക്കുന്ന ശോഭ സുരേന്ദ്രനെ കുറിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോട് മാധ്യമപ്രവർത്തകർ ചോദിക്കുക ഉണ്ടായി .ബിജെപി ആരെയും മാറ്റിനിർത്തിയിട്ടില്ലെന്നും എന്താണ് സജീവമാകാത്ത എന്നത് ശോഭ സുരേന്ദ്രനോട് തന്നെ ചോദിക്കണം എന്നുമാണ് സുരേന്ദ്രൻ മറുപടി നൽകിയത് .

എന്തായാലും ഒരു കാര്യം വ്യക്തമായി .ഒറ്റക്കെട്ടോടെ ആകില്ല ബിജെപി നിയമസഭാ – തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളെ നേരിടുക .

Back to top button
error: