NEWS

കോവിഡ്19; കോട്ടയം ജില്ലയില്‍ 18കാരന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

കോട്ടയം∙ ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. ചികിത്സയിലായിരുന്ന കടുത്തുരുത്തി സ്വദേശി ആകാശ് (18), മുണ്ടക്കയം കരകണ്ടത്തിൽ സാബു (52) എന്നിവരാണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 4696 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ കോട്ടയം ജില്ലയിലെ ഇന്നലെ 274 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റ് ജില്ലകളില്‍ തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 16 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: