കരഞ്ഞപ്പോള്‍ വായപൊത്തി; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

രോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്ക് എതിരെയുളള അക്രമങ്ങള്‍ കൂടി വരുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച വാര്‍ത്ത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ വര്‍ത്തയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു പീഡനശ്രമം നടത്തിയ യുവാവ് പിടിയില്‍.

തൊടുപുഴ ഉടമ്പന്നൂരില്‍ ഈമാസം 2നായിരുന്നു സംഭവം.ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തിയിയിരുന്നു യുവാവിന്റെ പീഡനശ്രമം.സംഭവത്തില്‍ ഉടമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദിനെ(23) അറസ്റ്റ് ചെയ്തു.

യുവതി കരഞ്ഞപ്പോള്‍ വായ്‌പൊത്തിപ്പിടിച്ച ശേഷം യുവാവ് ഉപദ്രവിച്ചു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് പിടിയിലായത്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നിരവധി അടിപിടിക്കേസുകളിലേയും കഞ്ചാവ് കേസുകളിലേയും പ്രതിയാണ്. പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി യുവാവിനെ പിടികൂടുകയായിരുന്നു. കരിമണ്ണൂര്‍ എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ ഇടുക്കി കോതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *