NEWS

ശോഭ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിക്കുന്നുവെന്ന് സൂചന

കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്ന് സൂചന. ഇതിന്റെ നിയമ വശങ്ങൾ കേന്ദ്രം പരിശോധിക്കുക ആണ്.

ബിജെപി സംസ്ഥാന സമിതി പുനസംഘടനയ്ക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുക ആണ് ശോഭ. സംസ്ഥാന നേതൃത്വം അർഹമായ സ്ഥാനം ശോഭയ്ക്ക് നൽകിയില്ല എന്ന് പരാതിയുണ്ട്. എന്തുകൊണ്ടാണ് ശോഭ സുരേന്ദ്രനെ പൊതുവേദിയിൽ കാണാത്തത് എന്ന ചോദ്യത്തോട് അത് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

ഈ സാഹചര്യത്തിൽ ആണ് ദേശീയ തലത്തിൽ പദവി നൽകി ശോഭയെ കൂടെ കൂട്ടാൻ ബിജെപി തയ്യാറാവുന്നത്. എന്നാൽ വാർത്തയോട് ശോഭ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.

Back to top button
error: