റംസിക്ക്‌ നീതി, കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് റംസിയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കേസ് അന്വേഷണത്തില്‍ റംസിയുടെ മാതാപിതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍ ഉത്തരവിട്ടു.

ഈക്കഴിഞ്ഞ മൂന്നാം തിയതിയാണ് ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഹാരിസിന്റെ ലക്ഷ്യം റംസിയെ രണ്ടാം ഭാര്യയാക്കല്‍ ആയിരുന്നു. തെളിവായി ഫോണ്‍ സംഭാഷണവും ലഭിച്ചിരുന്നു.

റംസിയെ കൂടെ കൊണ്ട് നടന്നു ഉപേക്ഷിച്ചതിന് ശേഷം പുതിയ പെണ്‍കുട്ടിയുമായി വിവാഹം നടത്താനുള്ള നീക്കത്തില്‍ ആയിരുന്നു ഹാരിസ് .റംസിയുമായി വളയിടല്‍ ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ഹാരിസ് പുതിയ പെണ്‍കുട്ടിയുമായി അടുപ്പത്തില്‍ ആയത് .

പുറത്ത് വന്ന ശബ്ദരേഖയില്‍ മുഴുവന്‍ റംസിയുടെ നിസഹായത ആണ് തെളിഞ്ഞു നിന്നത് .തന്നെ ഉപേക്ഷിക്കരുതെന്നു റംസി കരഞ്ഞു പറയുന്നുണ്ട് .എന്നാല്‍ ഹാരിസാകട്ടെ വളരെ പരുഷമായാണ് റംസിയോട് പെരുമാറിയത് .തന്റെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളെ ഉള്ളൂ ഒന്നുകില്‍ ഹാരിസിന്റെ കൂടെ ജീവിക്കുക അല്ലെങ്കില്‍ സ്വയം ഇല്ലാതാക്കുക.എന്നാല്‍ ഹാരിസ് ഇതിനോട് പുച്ഛത്തോടെയാണ് പ്രതികരിക്കുന്നത്

തല്ക്കാലം കാത്തിരിക്കാനും പുതിയ കാമുകിയെ പറഞ്ഞു മനസിലാക്കിയ ശേഷം കൂടെ കൂട്ടാന്‍ ആവുമോ എന്ന് നോക്കാം എന്നുമാണ് ഹാരിസ് റംസിയോട് പറയുന്നത്. ഹാരിസിന്റെ ഉമ്മയോടും റംസി സംസാരിക്കുന്നുണ്ട് .ഹാരിസിനെ വിവാഹം കഴിക്കാന്‍ സഹായിക്കണം എന്നാണ് റംസി ആവശ്യപ്പെടുന്നത് .എന്നാല്‍ ഉമ്മ ഇത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത് .വേറെ വിവാഹം കഴിക്കാനും ഉമ്മ റംസിയോട് ആവശ്യപ്പെടുന്നുണ്ട് .എന്നാല്‍ തനിക്കതിനു കഴിയില്ല എന്നായിരുന്നു റംസിയുടെ പ്രതികരണം .താന്‍ ആര്‍ക്കും ബുദ്ധിമുട്ട് ആകില്ല എന്ന് റ%