TRENDING

ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത യുവതാരങ്ങൾ?-വി ദേവദാസ്

പി എൽ ക്രിക്കറ്റ് മാച്ചിൽ സൺ റൈസേർസ് ഹൈദരബാദിൻ്റെ ലോകോത്തര പേസ്- സ്പിൻ ബൗളർമാരെ തൻ്റെ അരങ്ങേറ്റ മൽസരത്തിൽ തച്ചുടച്ച് കൊടുങ്കാറ്റ് അര സെഞ്ച്വറി നേടുക വഴി ബംഗ്ലൂർ റോയൽ ചാലഞ്ചേർസിൻ്റെ മലയാളിയായ ഇടം കൈ ഓപ്പണർ ദേവദത്ത് പടിക്കൽ ഇന്ത്യൻ ക്രിക്കറ്റിൽ തൻ്റെ വരവ് രാജകീമായി അറിയിച്ചിരിക്കുന്നു .മുൻ അണ്ടർ-19 ഇന്ത്യൻ താരമായി തിളങ്ങിയ ദേവ് ദത്ത് കർണ്ണാടകയുടെ മിസ്റ്റർ കൺസിസ്റ്റന്റ് ആണ്.

Signature-ad

കഴിഞ്ഞ ഒന്നാം ക്ലാസ് സീസണിൽ രഞ്ജി ട്രോഫിയിൽ കർണ്ണാടകക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്. ഏകദിന വിജയ് ഹസാരെ ട്രോഫിയിലും,ടി 20 മുഷ്ത്താക്ക് അലി ട്രോഫിയിലും ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗൽഭരെ പിന്തള്ളി ഏറ്റവും കൂടതൽ റൺസെടുത്ത താരമാണ് ദേവ് ദത്ത് പടിക്കൽ എന്ന മലപ്പുറം എടപ്പാളുക്കാരൻ.

ദേവദത്തിനെ മറ്റു യുവതാരങ്ങൾക്കിടയിൽവെറിട്ട് നിർത്തുന്നത് ഓൾ റൗണ്ട് ആക്രമണ ഷോട്ടുകളാണ് അതും ലോകോത്തര ടി 20 താരങ്ങളായ റഷീദ് ഖാൻ ,മിച്ചൽ മാർഷ്, ഭുവനേശ്കുമാർ എന്നീ വരെ അനായസം ഇടം കൈ കൊണ്ട് അതി മനോഹരായി അടിച്ച് പറത്തുന്നത് ലോക ക്രിക്കറ്റിനെ അദ്ഭുതപ്പെടുത്തി.

മറ്റു യുവതാരങ്ങളായ യശ്വസിജയ്സ്വാൾ, ഓൾറൗണ്ടർ റെഡ്ഡി, ലെഗ്ഗ് സ്പിന്നർ രവി ബി ഷ്ണോയ് അടുത്ത ടി20 ലോകകപ്പ് ഉറപ്പിച്ച മട്ടാണ് അവരുടെ ഉജ്വല പ്രകടനം ഒന്നാം ക്ലാസ് ക്രിക്കറ്റിലും, ഐ പി എൽ ക്രിക്കറ്റ് ടൂർണമെൻ്റിൽ കാണുമ്പോൾ .ബി സി സി ഐ കഴിഞ്ഞ തവണത്തെ ലോകകപ്പ് – 2019 ഏകദിനത്തിൽ കോമാളി സെലക്ഷൻ വഴി 3ഡി കളിക്കാരൻ എന്ന് വിശേപ്പിച്ച് ശരാശരി കളിക്കാരനായ വിജയ് ശങ്കർ, കേദാർ ജാദവ് ,പഴയ പടക്കുതിര ധോണിയെ ടീമിലെടുത്ത് യുവതാരങ്ങളായ ശ്രേയസ് അയ്യർ, സൻജു സാംസൺ, മനീഷ് പാണ്ഡെയെ ടീമിലെടുക്കാതെ ഇന്ത്യൻ ടീമിൻ്റെ ഏകദിന ലോകകപ്പ് ജയിക്കുന്നത് തട്ടിത്തെറിപ്പിച്ച പോലെ ഈ മികച്ച യുവതാരങ്ങളുടെ ഭാവി ബിസിസിഐ കോമാളി കളി കളിച്ച് തകർക്കില്ല എന്നാശിക്കാം. പ്രത്യേകിച്ചും ദേവ് ദത്ത് പടിക്കൽ, സഞ്ജു സാംസൺ ഒരുമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്നത് കേരളക്കര മുഴുവൻ കാത്തിരിക്കുന്നു. ഈ ഐപിഎൽ യുവതാരങ്ങളുടെതാണ് എന്ന് ഉറപ്പിക്കുന്നതാണ് ആദ്യ മൽസരങ്ങളിൽ 20 വയസുകാരായ ദേവ് ദത്തിൻ്റെയും രവി ബിഷ്ണോയിയുടെയും മാന്ത്രിക പ്രകടനങ്ങൾ .

Back to top button
error: