LIFE
പിറന്നാള്‍ ദിനത്തില്‍ ‘ബ്രൂസ് ലീ’ ആയി ഉണ്ണിമുകുന്ദന്‍
മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആരാധകര്‍ക്ക് സമ്മാനമായി ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മല്ലു സിങ്ങിന്റെ വിജയത്തിന് ശേഷം വൈശാഖും ഉണ്ണിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. മാത്രമല്ല ‘ഉണ്ണി മുകുന്ദന്‍ ഫിലിംസി’ന്റെ ബാനറില്‍ ഉണ്ണി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണിയുടെ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.