Month: September 2020
-
LIFE
ബോളിവുഡ് നടിമാർക്ക് കുരുക്ക് ,ദീപിക അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ എൻസിബി വിളിപ്പിച്ചു
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബോളിവുഡ് നടിമാർക്ക് കുരുക്ക് .ദീപിക പദുകോൺ ,സാറാ അലിഖാൻ ,ശ്രദ്ധാ കപൂർ ,രാകുൽ പ്രീത് സിങ് എന്നിവരെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് .മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആണ് നിർദേശം . 2017 ലെ വാട്സാപ്പ് ചാറ്റുകൾ ആണ് ദീപികയ്ക്ക് കുരുക്കാകുന്നത് .ടാലന്റ് മാനേജരോട് ലഹരി മരുന്ന് ആവശ്യപ്പെട്ടായിരുന്നു വാട്സപ് സന്ദേശം .2017 ഒക്ടോബർ 28 ന് നടി ദീപിക പദുക്കോൺ മാനേജർ കരിഷ്മ പ്രകാശിനോട് ലഹരി മരുന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു .ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റെസ്റ്റോറന്റിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് ,ഇതോടെ അതേദിവസം ദീപിക പങ്കെടുത്ത നിശാ പാർട്ടിയിലെ എല്ലാവരും സംശയ നിഴലിൽ ആയി .സോനാക്ഷി സിൻഹ ,സിദ്ധാർഥ് മൽഹോത്ര ,ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു . ക്വാൻ എന്ന ടാലന്റ് മാനേജ്‌മെൻറ് കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം…
Read More » -
TRENDING
സിൽക്കണിഞ്ഞ ഓർമ്മകൾ…
വീടു വിട്ട് ഒളിച്ചോടിയ പയ്യൻ എത്തിപ്പെടുന്നത്… പ്രതീഷ് കഥ പറയുമ്പോൾ മൊട്ടു സൂചി നിലത്തു വീണാൽ കേൾക്കാവുന്ന നിശബ്ദത ആ ഒൻപതാം ക്‌ളാസിലെ മുറിയിൽ നിറഞ്ഞു നിന്നു. കൗമാരത്തിലേയ്ക്കു കാലൂന്നിയ എന്നെപ്പോലുള്ള പിഞ്ചു പൈതങ്ങൾക്കു എരിവും പുളിയുമുള്ള പുത്തൻ അറിവു നൽകുന്ന സർവ്വകലാശാലകളാണ് പ്രതീഷും ബിനോയിയും. പതിനെട്ടിലെത്തിയിട്ടും ഒമ്പതിന്റെ കടമ്പ കടക്കാൻ കഴിയാതെ മണ്ടി മണ്ടി നിൽക്കുന്ന മുതുക്കന്മാരായ അവരിരുവരും ആഴ്ചയിൽ ഒരു തവണ രാധാ തീയേറ്ററിൽ പോകും. ആലപ്പുഴയുടെ കൗമാര യൗവനമെന്നല്ല ആബാലവൃദ്ധം ജനങ്ങളെ കൂരിരുട്ടിൽ ഇരുത്തി ഇക്കിളിപ്പെടുത്തിയ ചരിത്രമുള്ളൊരു പുണ്യ പുരാതന ഗേഹമാണ് ‘രാധാ തീയേറ്റർ.’ ഒരിക്കലെങ്കിലും അവിടമൊന്നു സന്ദർശിക്കണമെന്ന ചിന്ത തന്നെ ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതു പോലെ ഉത്ഭവ പാപം ഉണ്ടാക്കുന്നതായിരുന്നു. അത് കൊണ്ട് തന്നെ പ്രതീഷും ബിനോയിയും പറയുന്ന കഥകൾ മാത്രമായിരുന്നു അക്കാലത്തെ ഏക ആശ്രയം. ഉർവ്വശിയുടെ ഏക ആങ്ങള നായകനായ ലയനമെന്ന സിൽക്ക് സ്മിതയുടെ സിനിമയുടെ കഥ ഈയുള്ളവനെപ്പോലെ ഒരു ദുർബല…
Read More » -
ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന്…
Read More » -
TRENDING
മധുവിന്റെ ജന്മദിനം ഇന്ന്; പ്രശസ്ത സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മഹാനടൻ മധുവിന്റെ എൺപത്തിയെട്ടാം ജന്മദിനം ഇന്ന്. പ്രശസ്ത സംവിധായകൻ വിജി തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്… ഇന്ന് മലയാളത്തിന്റെ മഹാനടൻ പി. മാധവൻ നായർ എന്ന മധു സാറിന്റെ എൺപത്തി എട്ടാം ജന്മദിനം… നടനായും, സംവിധായകനായും, നിർമ്മാതാവും വിതരണക്കാരനും സ്റ്റുഡിയോ ഉടമയായും ഒക്കെ മലയാളത്തെ, സിനിമാ രംഗത്തെ ധന്യമാക്കിയ ആ മഹാ വ്യക്തിത്വത്തിനു ഇനിയും കാലങ്ങളോളം ആയുസ്സും ആരോഗ്യവും കനിഞ്ഞു നൽകാനും എൺപത്തി എട്ടു കൂട്ടുമ്പോൾ കിട്ടുന്ന പതിനാറിന്റെ ചുറുചുറുക്കോടെ മലയാള ചലച്ചിത്ര രംഗത്തും പൊതുപ്രവർത്തന രംഗത്തും നിറഞ്ഞു നിൽക്കാനും ഉള്ള അനുഗ്രഹത്തിനായി ജഗദീശ്വരനോട് അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു. ആ ഗുരുതുല്യന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു.
Read More » -
NEWS
ഈഫല്‍ ടവറിനെതിരെ ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു
പാരീസ്: ഫ്രാന്‍സിലെ ഈഫല്‍ ടവറിനെതിരെ ബോംബ് ഭീഷണി. സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പോലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചതെന്ന് ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനിയുടെ വക്താവ് പ്രതികരിച്ചു. ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള ഈഫല്‍ ടവറിന്റെ സൗന്ദര്യം കാണാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് ദിനംപ്രതി പാരീസിലേക്കെത്തുന്നത്.ലോകത്തിലെ ഉയരമേറിയ മനുഷ്യനിര്‍മ്മിത ഘടനയാണ് ഈഫല്‍ ടവര്‍.1889 മാര്‍ച്ച് 31ന് ആയിരുന്നു ഈഫല്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.ഏഥന്‍സിലെ അക്രോപൊളിസും റോമിലെ കൊളോസിയവും പോലെ പാരിസിന്റെ പ്രതീകമാണ് ഈഫല്‍ ടവര്‍.
Read More » -
TRENDING
സിൽക്ക് സ്മിതയുടെ ഓർമദിനം ഇന്ന്
ആന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തിൽ നിന്നും അവൾ വണ്ടി കയറിയത് തെന്നിന്ത്യൻ സിനിമയുടെ മാസ്മരിക വർണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉർവ്വരതയിലേക്ക് ഒരു മഴ മേഘമായിട്ടു കൂടിയായിരുന്നു. പേര് വിജയലക്ഷമി… പക്ഷേ പുകഴ് പെറ്റത് മറ്റൊരു പേരിൽ… ആദ്യം ചിത്രം ഇണയത്തേടി. രണ്ടാമത് വണ്ടി ചക്ര (1979) എന്ന തമിഴ് ചിത്രത്തിലെ ബാർ നർത്തകി. അതിലെ കഥാപാത്രത്തിന്റെ പേര് മറ്റൊരു പേരിൽ ചേർത്ത് കിന്നരി തുന്നി. സിൽക്ക് സ്മിത …! അതൊരു പേര് മാത്രമല്ലായിരുന്നു… ഉൻമാദം കൂടിയായിരുന്നു. മാദകത്വം എന്ന പര്യായപദം കൂടി കാലം അതിന് നൽകി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ…പിന്നെ ഹിന്ദി. 450 ചിത്രങ്ങൾ… ഷൂട്ടിംങ് ലൊക്കേഷനിൽ അവൾ നടിച്ച കഥാപാത്രങ്ങളുടെ അഴിച്ച് വെച്ച വസ്ത്രങ്ങൾ പോലും ആരാധകർ കൊത്തിയെടുത്ത് കൊണ്ട് പോയി…. .അവൾ കടിച്ച ആപ്പിൾ വൻ തുകയ്ക്ക് ലേലം ഉറപ്പിക്കാൻ പുരുഷവർഗ്ഗം ക്യു നിന്നു… നിർമ്മാതാക്കൾക്കും,സംവിധായകർക്കും അവളിലെ ഉൻമാദിനിയായ നടിയെ മതിയായിരുന്നു. അവൾ സ്വപ്നം കണ്ട സ്വഭാവനടി…
Read More » -
NEWS
തിരുവനന്തപുരത്ത് 20 പോലിസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ നാലായിരത്തിന് മുകളിലായിരുന്നു കോവിഡ് കണക്ക്. എന്നാല്‍ ഇപ്പോഴിതാ തലസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. 20 പോലീസുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് രോഗം . ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. അതേസമയം, തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത് പോലീസുകാര്‍ക്കിടയിലെ രോഗവ്യാപനമാണ്.
Read More » -
NEWS
ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് ഓടി രക്ഷപെട്ട് ചെന്നിത്തല
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എം.ഒയു പകര്‍പ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവാണ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയർന്ന ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ല. ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരമാണ് പി.ഡബ്ല്യു.സിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നൽകാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേ സമയം ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
NEWS
ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍
കൊല്ലം: ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ കുറച്ചു നാളായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍വാസി കൂടിയായ പ്രതി സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.തുടര്‍ന്ന് അമ്മ തന്നെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി എടുക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read More » -
NEWS
അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു
ലഹരിമരുന്ന് കേസിന് പിന്നാലെ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് നടന്‍ സംവിധായനും നടനുമായ അനുരാഗ് കശ്യാപിനെതിരെയുളള ലൈംഗികാരോപണങ്ങളാണ്. നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല നടിമാരും പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നടിയുടെ പരാതിയിന്മേലാണ് അനുരാഗിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത് തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം നടി മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കശ്യപിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു’ നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു. അതേസമയം,കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ്…
Read More »