മധുവിന്റെ ജന്മദിനം ഇന്ന്; പ്രശസ്ത സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഹാനടൻ മധുവിന്റെ എൺപത്തിയെട്ടാം ജന്മദിനം ഇന്ന്. പ്രശസ്ത സംവിധായകൻ വിജി
തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…

ഇന്ന് മലയാളത്തിന്റെ മഹാനടൻ പി. മാധവൻ നായർ എന്ന മധു സാറിന്റെ എൺപത്തി എട്ടാം ജന്മദിനം…
നടനായും, സംവിധായകനായും, നിർമ്മാതാവും വിതരണക്കാരനും സ്റ്റുഡിയോ ഉടമയായും ഒക്കെ മലയാളത്തെ, സിനിമാ രംഗത്തെ ധന്യമാക്കിയ ആ മഹാ വ്യക്തിത്വത്തിനു ഇനിയും കാലങ്ങളോളം ആയുസ്സും ആരോഗ്യവും കനിഞ്ഞു നൽകാനും എൺപത്തി എട്ടു കൂട്ടുമ്പോൾ കിട്ടുന്ന പതിനാറിന്റെ ചുറുചുറുക്കോടെ മലയാള ചലച്ചിത്ര രംഗത്തും പൊതുപ്രവർത്തന രംഗത്തും നിറഞ്ഞു നിൽക്കാനും ഉള്ള അനുഗ്രഹത്തിനായി ജഗദീശ്വരനോട്‌ അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു.

ആ ഗുരുതുല്യന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *