Month: September 2020

  • LIFE

    പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം; ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്ത്‌

    മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ് ” എന്ന ബോളിവുഡ് ചിത്രത്തിന്റെ മൂന്നാം ട്രെയിലര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹൻലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. ചിത്രത്തിലെ നായകനായ അർബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്റെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലർ. ഒരു “അഡാര്‍ ലൗ”എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് “ശ്രീദേവി ബംഗ്ലാവ് “. ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. പ്രിയംഷു ചാറ്റര്‍ജി,അസീം അലി ഖാന്‍,മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി,നായിക പ്രിയ പ്രകാശ് വാര്യര്‍, ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ്,എഡിറ്റര്‍ ബാബു രത്നം,സംഗീതം ഫോര്‍ മ്യൂസിക്ക് എന്നിവര്‍…

    Read More »
  • കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍; 86,508 പുതിയ കേസുകള്‍

    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷത്തിന് മുകളിലാണിപ്പോള്‍. 86,508 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 5,732,519 ആണ്. ഇതില്‍ 9,66,382 പേര്‍ ചികിത്സയില്‍ തുടരുകയാണ്. രാജ്യത്തെ മൊത്തം മരണസംഖ്യ 91,149 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനം. ഇവിടെ 1,263,799 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശില്‍ ഇതുവരെ 646,530 പേര്‍ കോവിഡ് പോസിറ്റീവായി. കോവിഡ് രോഗബാധയില്‍ മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 557,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

    Read More »
  • TRENDING

    സ്വയം മാഞ്ഞു പോകുന്ന ഇമേജ്; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്‌

    ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ക്കുളള ഒരു സൗജന്യ മെസ്സേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. ഇതിനോടകം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പായതിനാല്‍ അതില്‍ ധാരാളം പരീക്ഷണം കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. തുടങ്ങിയ മാറ്റങ്ങള്‍ വാട്ട്‌സാപ്പില്‍ ഇതിനോടകം കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു സംവിധാനം കൊണ്ട് വരാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വീഡിയോ മെസേജുകളാണ് പുതിയതായി വാട്ട്‌സാപ്പില്‍ ഒരുങ്ങുന്നത്. ‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തിക്കഴിഞ്ഞു. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വീപകജദഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • LIFE

    രാജ്യത്ത് 21 ഇടങ്ങളിൽ വസ്തുവകകൾ ,നാട്ടുകാരുടെ പണം കൊണ്ട് പോപ്പുലർ ഫിനാൻസ് കുടുംബം തിന്നു കൊഴുത്തത് ഇങ്ങനെ

    രാജ്യത്ത് 21 ഇടങ്ങളിൽ പോപ്പുലർ ഫിനാൻസ് കുടുംബത്തിന് വസ്തുവകകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി .തമിഴ്‌നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ ഭൂമി ആണുള്ളത് ,ആന്ധ്രയിൽ 28 ഏക്കറും . തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ ഇവർക്കുണ്ട് .കൊച്ചിയിലും തൃശൂരും ആഡംബര ഫ്ലാറ്റുകളും.വകയാർ ,തിരുവനന്തപുരം ,പുണെ ,പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസുകൾ ഇവർക്കുണ്ട് .മൊത്തം 124 കോടിയുടെ ആസ്തി ആണ് ഇതുവരെ കണ്ടെത്തിയത്. അഞ്ചാം പ്രതി റിയ തോമസിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട് .ഇതിനു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതൽ അന്വേഷണത്തിനായി പോകും .നേരത്തെ രണ്ടു തവണ പ്രതികളുമായി തമിഴ്‌നാട് ,ആന്ധ്ര ,കർണാടക സംസ്ഥാനങ്ങളിൽ തെളിവെടുപ്പിന് പോയിരുന്നു . ഡോ റിയയ്ക്ക് കോവിഡ് ആണ് .ഈ സാഹചര്യത്തിൽ റോയ് ഡാനിയേൽ ,ഭാര്യ ,മൂന്നുമക്കൾ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി നീട്ടിവച്ചിരിക്കുകയാണ് . 17 നു നിലമ്പൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് റിയയെ കസ്റ്റഡിയിൽ എടുത്തത്…

    Read More »
  • NEWS

    ഇ ശ്രീധരനെ ഇറക്കിയത് പിണറായി ,സർക്കാർ പണം മുടക്കാതെ പാലം പുതുക്കി പണിയുമെന്ന് ശ്രീധരൻ

    മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിളിച്ചതിനെ തുടർന്നാണ് മെട്രോമാൻ ഇ ശ്രീധരൻ പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുത്തത് .കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീധരനെ നേരിട്ട് ഫോണിൽ വിളിക്കുക ആയിരുന്നു . പാലം പുനർ നിർമാണത്തിന് സംസ്ഥാന സർക്കാർ ഡൽഹി മെട്രോ കോർപറേഷന് പണം നൽകേണ്ടതില്ലെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു ,കൊച്ചിയിൽ ഡി എം ആർ സി പണിത നാല് പാലങ്ങൾ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ നിരക്കിൽ പൂർത്തിയാക്കിയിരുന്നു .ഇതിന്റെ ബാക്കിയായി 17 .4 കോടി രൂപ ബാങ്കിലുണ്ട് .അതുപയോഗിക്കാമെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു . ഡി എം ആർ സി ഈ മാസം കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു .ഈ സാഹചര്യത്തിൽ പാലാരിവട്ടം മേൽപ്പാലത്തിന്റെ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന സൂചന ശ്രീധരൻ നൽകിയിരുന്നു .എന്നാൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭ്യർത്ഥിച്ചത് കൊണ്ടാണ് ശ്രീധരൻ ചുമതല ഏൽക്കാൻ തയ്യാറായത് .

    Read More »
  • LIFE

    ദീപികയ്ക്ക് വിനയായത് ജെ എൻ യു സന്ദർശനം ?

    ലഹരി മരുന്ന് കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപിക പദുക്കോണിനു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ് .നടി രാകുൽ പ്രീത് സിങ് ,ഫാഷൻ ഡിസൈനർ സിമോൺ ഗമ്പാട്ട എന്നിവരോട് ഇന്നു ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത് .ശ്രദ്ധാ കപൂർ ,സാറാ അലിഖാൻ എന്നിവരോട് മറ്റന്നാൾ ഹാജരാകാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത് . ഗോവയിൽ സിനിമ ലൊക്കേഷനിൽ ആണ് ദീപിക .കഴിഞ്ഞ ജനുവരിയിൽ ജെ എൻ യുവിൽ ഉണ്ടായ മുഖംമൂടി ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക എത്തിയിരുന്നു .കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിജ്വലിക്കവേ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ആരോപണമുണ്ട് . 2018 ഒക്ടോബർ 28 നു മാനേജർ കരീഷ്മ പ്രകാശിന് അയച്ച വാട്സാപ്പ് സന്ദേശത്തിന്റെ പേരിലാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് .സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ശേഷം കാമുകി റിയ ചക്രബർത്തി ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ ആയിരുന്നു .ഇതിനു പിന്നാലെയാണ് കൂടുതൽ…

    Read More »
  • സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ഇന്ന് മുതൽ

    കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇന്ന് മുതൽ .സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്കാണ് ഗുണം ലഭിക്കുക .ഡിസംബർ വരെ റേഷൻ കടകളിൽ നിന്ന് കിറ്റ് ലഭിക്കും .വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും . ഒരു കിലോ പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് കിറ്റിൽ ഉണ്ടാകുക ‌‌. എഎവൈ കാർഡുടമകൾക്ക് വ്യാഴാഴ്‌ചമുതൽ 28 വരെ കിറ്റ് ലഭിക്കും . 29, 30 തീയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് ലഭിക്കും. കാർഡ് അവസാന നമ്പർ –- വിതരണ ദിവസം 0 –- 24 . 1–- 25. 2–- 26. 3,4,5–- 28. 6,7,8–- 29 പിങ്ക് കാർഡ്‌ 0,1,2, –- 30. മഞ്ഞ കാർഡിലെ ബാക്കിയുള്ള ഗുണഭോക്താക്കൾക്കും 30നു നൽകും.…

    Read More »
  • NEWS

    ഇന്ന് മുതൽ സെപ്റ്റംബറിലെ ക്ഷേമനിധി -പെൻഷൻ വിതരണം ,സർക്കാർ വാക്ക് പാലിക്കുന്നു

    എല്ലാ മാസവും 20 നും 30 നും ഇടയിൽ പെൻഷൻ വിതരണം ചെയ്യുമെന്ന വാക്ക് പാലിച്ച് സർക്കാർ .ഇന്ന് മുതൽ ക്ഷേമനിധി -പെൻഷൻ വിതരണം ആരംഭിക്കും . സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം നാളെ മുതലാണ് .അർഹരിലേക്ക് പുതുക്കിയ തുകയായ 1400 രൂപയാണ് എത്തുക .സംസ്ഥാനത്താകെ ഗുണഭോക്താക്കളുടെ എണ്ണം 54,73,343 ആണ് .സാമൂഹിക സുരക്ഷാ പെൻഷനായി 606.63 കോടി രൂപയാണ് അനുവദിച്ചത് .ക്ഷേമ പെൻഷന് 85.35 കോടി രൂപയും .അനുവദിച്ചത്‌. സാമൂഹ്യസുരക്ഷാ പെൻഷന്‌ 48,53,733 പേരും ക്ഷേമ പെൻഷന്‌ 6,19,610 പേരും അർഹരാണ്.

    Read More »
  • മാധ്യമങ്ങളോടു പക വീട്ടാനുറച്ച് സർക്കാർ

    സെക്രട്ടറിയേറ്റിനു തീ പിടിച്ച വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെനിയമ നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇതെക്കുറിച്ച് പ്രസ് കൗൺസിലിന് പരാതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രേട്ടറിയേറ്റിലെ പ്രോട്ടേകാേൾ വിഭാഗത്തിൽ തീപിടിച്ചതിനെ തുടർന്ന് നയതന്ത്ര രേഖകൾ കത്തിപ്പോയി എന്നു വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് പരാതി നൽകുന്നത്. ഇതിനെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീ കരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിൻ്റെ നിയേമാപേദശം തേടും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കും പരാതി നൽകാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രധാനപ്പെട്ട പല രേഖകളും ചീഫ് സെക്രട്ടറി തീയിട്ടു നശിപ്പിച്ച എന്ന് ചിലമാധ്യമങ്ങൾ വാർത്ത നൽകിയത്രേ. അവർക്കെതിര പ്രത്യകം നിയമനടപടി സ്വീകരിക്കണെമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.…

    Read More »
  • LIFE

    ഇനിയെങ്കിലും ബി സി സി ഐ തിരിച്ചറിയുമോ സഞ്ജുവിന്റെ വില -വി ദേവദാസ്

    ഐ പി എൽ – 13 ൽ രാജസ്ഥാൻ റോയൽസിനു വേണ്ടി സൻജു സാംസൺ ചെന്നൈ സൂപ്പർ കിങ്ങ്സിനെ തകർപ്പൻ സിക്സറുകൾ കൊണ്ട് ഷാർജ ഗ്രൗണ്ടിൽ തച്ചുടക്കുന്നത് ക്രിക്കറ്റ് പ്രേമികൾ ആവേശപ്പൂർവ്വം ലോകം മുഴുവൻ കാണുവാനായി .2013 ന് ശേഷം ഇന്ത്യൻ പ്രിമിയർ ലീഗിൽ എറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന യുവതാരമാണ് സൻജു സാംസൺ പക്ഷെ ബിസിസിഐ കോമാളി സെലക്ഷൻ കമ്മിറ്റിക്കും ഇന്ത്യൻ ടീമിലെ മുതിർന്ന ഗോസായി മാർക്കും ശരാശരി പ്രാഞ്ചിയേട്ടൻ വീക്കറ്റ് കീപ്പർ – ബാറ്റ്സ്മാനോടാണ് പ്രിയം. ഈനാംപേച്ചികൾക്ക് കൂട്ട് മരപ്പട്ടി പോലെ ക്യാപ്റ്റനും, കോച്ചും കൂടിയപ്പോൾ ലോക ക്രിക്കറ്റിലെ എറ്റവും നല്ല യുവ അക്രമണ ബാറ്റ്സ്മാൻ കീപ്പറായ സൻജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുറംചേരിയിലാണ് .ഷാർജയിൽ സച്ചിൻ ടെൻഡുൽക്കറിൻ്റെ 1998 മരുഭുമിയിലെ കൊടുംങ്കാറ്റ് ബാറ്റിങ്ങിന് ശേഷം കണ്ട മിന്നലടിയായിരുന്നു സൻജു സാംസൺൻ്റെത് അതും ധോണിക്ക് മുന്നിൽ നിന്ന്. ക്യാപ്റ്റനായപ്പോഴും അല്ലെങ്കിലും ധോണിക്ക് ഇത് വരെ സൻജുവിനെ…

    Read More »
Back to top button
error: