NEWS

ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍

കൊല്ലം: ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് നാടിനെ നടുക്കിയ സംഭവം.

കഴിഞ്ഞ കുറച്ചു നാളായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍വാസി കൂടിയായ പ്രതി സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.തുടര്‍ന്ന് അമ്മ തന്നെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.

പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി എടുക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: