ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് ഓടി രക്ഷപെട്ട് ചെന്നിത്തല
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എം.ഒയു പകര്‍പ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ടാസ്‌ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവാണ് ചെന്നിത്തല.
ലൈഫ് മിഷനെതിരെ ഉയർന്ന ആരോപണത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ല. ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരമാണ് പി.ഡബ്ല്യു.സിയെ ഒഴിവാക്കാനെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നും സാക്ഷിയാകാനോ മൊഴി നൽകാനോ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേ സമയം ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.