അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു

ഹരിമരുന്ന് കേസിന് പിന്നാലെ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് നടന്‍ സംവിധായനും നടനുമായ അനുരാഗ് കശ്യാപിനെതിരെയുളള ലൈംഗികാരോപണങ്ങളാണ്. നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല നടിമാരും പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

നടിയുടെ പരാതിയിന്മേലാണ് അനുരാഗിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ശനിയാഴ്ചയാണ്
അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത്

തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം നടി മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കശ്യപിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു’ നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു.

അതേസമയം,കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കശ്യപ് പ്രതികരിച്ചത്. കശ്യപിന് പിന്തുണയുമായി കുടുംബവും നിരവധി നടിമാരും രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *