NEWS
തിരുവനന്തപുരത്ത് 20 പോലിസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ നാലായിരത്തിന് മുകളിലായിരുന്നു കോവിഡ് കണക്ക്. എന്നാല്‍ ഇപ്പോഴിതാ തലസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.
20 പോലീസുകാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് രോഗം . ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി.
അതേസമയം, തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത് പോലീസുകാര്‍ക്കിടയിലെ രോഗവ്യാപനമാണ്.